Categories: Uncategorized

ആപ്പിലായ ആഹാരം

കുറച്ച് വർഷങ്ങൾ മുമ്പ് വരെ കിടിലൻ മഴയുള്ള വൈകുന്നേരം നല്ല ചൂടൻ ബിരിയാണി കഴിക്കാൻ തോന്നിയാൽ എന്ത് ചെയ്യുമായിരുന്നു? ഒന്നില്ലെങ്കിൽ മഴയത്ത് പോയി വാങ്ങണം, അല്ലെങ്കിൽ വീട്ടിൽ തന്നെ തട്ടിക്കൂട്ടി ഒരു ബിരിയാണി ഉണ്ടാക്കണം, അതുമല്ലെങ്കിൽ കൊതിയടക്കിപ്പിടിച്ച് മഴ കണ്ടാസ്വദിക്കണം, അത്ര തന്നെ. എന്നാൽ നമ്മുടെ ഈ കൊതി ബിസിനസ്സാക്കിയ കൂട്ടരുണ്ട്, ഫുഡ്‌ ഡെലിവറി ആപ്പുകൾ. കഴിഞ്ഞ അഞ്ച് വർഷങ്ങൾ കൊണ്ട് ഫുഡ്‌ ഡെലിവറി ഏജൻസികൾ നേടിയിരിക്കുന്ന വളർച്ച വിസ്മയിപ്പിക്കുന്നതാണ്. ഡോർ ഡാഷ്, സ്വിഗി, സോമാറ്റോ, യൂബർ ഈറ്റ്സ് പോലുള്ള ഭക്ഷ്യ ഡെലിവറി ഏജൻസികൾ റൂട്ട് ഒപ്റ്റിമൈസേഷൻ സാങ്കേതികവിദ്യകൾക്കൊപ്പം, വേഗതയേറിയതും വിലകുറഞ്ഞതുമായ ഫുഡ്‌ ഡെലിവറി പ്രവർത്തനക്ഷമമാക്കി.

സാങ്കേതികവിദ്യ ക്ലിക്ക് ആക്കിയ “കിക്ക്”

സാങ്കേതികവിദ്യ നമുക്ക് നൽകിയ സൗകര്യങ്ങളിൽ ചിലപ്പോൾ അദ്ഭുതപ്പെട്ടുപോകാറുണ്ട്. ഓരോ പുതുമയും ഒരു വിഭാഗം വിമർശിക്കുകയും എതിർ വിഭാഗം ഏറ്റെടുക്കുകയും ചെയ്യുന്നത് സ്വഭാവികമാണ്. പുതുമകളോട് നമ്മുടെ പ്രതികരണം എങ്ങനെയെന്ന് നിശ്ചയിക്കുന്നത് അവ വിപണിയിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ ആശ്രയിച്ചാണ്. ഫുഡ്‌ ഡെലിവറി ആപ്പുകളുടെ കാര്യത്തിലും സംഗതി സമാനമാണ്. റെസ്റ്റോറന്റിന് അഭിവൃദ്ധി പ്രാപിക്കാൻ അവസരം നൽകുകയും കൂടുതൽ വിപണി എന്ന സാധ്യത തുറന്നുകൊടുക്കുകയും ചെയ്യുകയാണ് ഫുഡ്‌ ഡെലിവറി ആപ്പുകൾ. അധികം പ്രസിദ്ധി നേടാത്ത ഹോട്ടലുകൾക്ക് പോലും ആപ്പ് ലിസ്റ്റിങ്, റിവ്യൂസ്, ഫീഡ്ബാക്ക് വഴി മികച്ച പ്രതികരണമാണ് ഹോട്ടൽ വ്യവസായ മേഖലയിൽ ലഭിക്കുന്നത്. റെസ്റ്റോറന്റുകൾ കൂടാതെ, ഭക്ഷണ വിതരണ സേവനങ്ങൾ ആളുകളുടെ ജീവിതം കൂടുതൽ സൗകര്യപ്രദവും ഈസിയുമാക്കി. ആളുകൾക്ക് അവരുടെ തിരക്കുള്ള ഷെഡ്യൂളുകളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ വാതിൽപ്പടി സേവനങ്ങൾ ആസ്വദിക്കാനാകും എന്നതാണ് ഇതിലെ ശ്രദ്ധേയമായ വസ്തുത.

പാൻഡെമിക് മൂലമുള്ള വ്യവസായ സ്തംഭനത്തെ നേരിടാൻ ഇന്ത്യൻ ഹോട്ടൽ വിപണന മേഖല നൂതനവും മികച്ചതുമായ വഴികൾ തേടിക്കൊണ്ടിരുന്നു. കോവിഡ് 19 ബഡ്ജറ്റ് ഹോട്ടലുകളെയും മറ്റും പ്രതികൂലമായി തന്നെ ബാധിച്ചിരുന്നു. ലോകമാകെ ലോക്ക്ഡൗണിൽ വണ്ടറടിച്ച് നിന്നപ്പോൾ ഹോട്ടൽ വ്യവസായ മേഖല എങ്ങനെ തങ്ങളുടെ മെനു കാർഡ് ആളുകളിലേക്കെത്തിക്കാം എന്നാണ് ആലോചിച്ചത്. ലാഭത്തേക്കാളുപരി നിലനിൽപ്പിനാവശ്യമായ ഇന്ധനമായിരുന്നു അവർക്കാവശ്യം. ഹോട്ടലുകളും റെസ്റ്റോറന്റുകളും വരുമാന സ്ട്രീം വർദ്ധിപ്പിക്കുന്നതിന് സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തി. പകർച്ചവ്യാധികൾക്കിടയിലും ഓൺലൈൻ ഫുഡ് ഡെലിവറി സേവനങ്ങൾ നവീകരണത്തിന്റെയും പണമൊഴുക്കിന്റെയും പ്രധാന മേഖലയായി “മേക്ക് ഓവർ” നേടി.

1.കോവിഡ് വിതച്ച ഫുഡ്‌ ഡെലിവറി ആപ്പ് വിത്തുകൾ :

2008ലാണ് ആദ്യമായി സോമറ്റോ ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കുന്നത്. എന്നിരുന്നാലും സോമറ്റോ, സ്വിഗി, ഊബർ ഈറ്റ്സ് പോലുള്ള ആപ്പുകൾ ആളുകൾക്കിടയിൽ പ്രചാരം നേടിയത് കഴിഞ്ഞ കുറച്ച് വർഷങ്ങൾ കൊണ്ടാണ്. വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് രാജ്യങ്ങൾ ലോക്ക്ഡൗൺ നടപടികൾ തുടങ്ങിയപ്പോൾ, ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾക്ക് ആവശ്യക്കാർ ഏറിവന്നു. ഈ പ്ലാറ്റ്‌ഫോമുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള റെസ്റ്റോറന്റുകൾ പ്രതിസന്ധിയിൽ പോലും മെച്ചപ്പെട്ട നിലയിലായിരുന്നു പ്രവർത്തിച്ചത്. ഓൺലൈൻ ഫുഡ്‌ ഡെലിവറി ആപ്പുകൾക്ക് നന്ദി!

ഓരോ റെസ്റ്റോറന്റുകൾക്കും അവയുടെ ബ്രാൻഡ് അവബോധം വർധിപ്പിക്കുന്നതിലും ഉപഭോക്താക്കളുടെ സംതൃപ്തി നേടുന്നതിലും ഫുഡ്‌ ഡെലിവറി ആപ്പുകൾ ഏറെ സഹായകമായിട്ടുണ്ട്. ഈ പ്ലാറ്റഫോം വഴി ലോക്ക്ഡൗൺ പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിലും റെസ്റ്റോറന്റുകൾക്ക് പ്രവർത്തിക്കാനാകും എന്നത് ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഇതിലൂടെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയങ്ങളിലും പണമൊഴുക്ക് ഉറപ്പാക്കാൻ കഴിയുന്നത് ആശ്വാസകരമാണ്. 

2.ഒരു കഥ സൊല്ലട്ടുമാ :

വിശക്കുമ്പോൾ തന്നെ നമ്മുടെ ഫോണിലെ ആപ്പിൽ നിന്ന് നമുക്ക് ഇഷ്ടപ്പെട്ട റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യുന്നത് ഒരു ആധുനിക പ്രതിഭാസമായി നമുക്ക് ഇന്ന് തോന്നാം, പക്ഷെ സ്‍മാർട്ട് ഫോൺ യുഗത്തേക്കാൾ വളരെ പഴയ പാരമ്പര്യമുണ്ട് ഫുഡ്‌ സെലിവറിക്ക്. കുറച്ച് വർഷങ്ങൾ പുറകോട്ട് പോകാം, കുറച്ചല്ല, കുറച്ചധികം വർഷങ്ങൾ തന്നെ. 1889ൽ ആദ്യത്തെ പിസ്സ ഡെലിവറി നടന്നത് ഇറ്റലിയിലാണ്. ഉംബർട്ടോ രാജാവും മാർഗരിറ്റ രാജ്ഞിയുമാണ് ആദ്യത്തെ പിസ ഹോം ഡെലിവറി വഴി ഏറ്റുവാങ്ങിയത്. “പിസ്സേരിയ ഡി പിയെട്രോ ഇ ബസ്ത കോസ”യിൽ നിന്നാണ് പിസ എത്തിയത്. ടൗണിലെ നേപ്പിൾസ് ആസ്ഥാനമായുള്ള പിസ ഷോപ്പ് ഒരു പുതിയ ശൈലിയിലുള്ള പിസ്സ ഉണ്ടാക്കുകയും, വ്യത്യസ്തമായ ഈ പുതിയ വിഭവത്തിന്റെ രുചി രാജകുടുംബത്തിലുള്ളവർ രുചിക്കണമെന്ന് അവർ ആഗ്രഹിക്കുകയും, പിസ രാജകുടുംബത്തിന് നേരിട്ട് എത്തിച്ചുകൊടുക്കുകയും ചെയ്തു.

1890 കളിൽ കൊളോണിയൽ ഇന്ത്യയിൽ ‘ഡബ്ബാവാല’ എന്ന ഒരു ഭക്ഷണ വിതരണ സംവിധാനം നിലനിന്നിരുന്നു. മുംബൈയിലാണ് ഇത് ആദ്യം കണ്ടിരുന്നതെങ്കിലും പിന്നീട് മറ്റു സംസ്ഥാനങ്ങൾ സമാന രീതി പിന്തുടർന്നിരുന്നു. ഡബ്ബാവാല എന്നാൽ ‘പെട്ടി ചുമക്കുന്നവൻ’ എന്നാണ് അർത്ഥം വരുന്നത്. ഡബ്ബാവാല ഇന്നത്തെ ഫുഡ്‌ ഡെലിവറി സംസ്കാരങ്ങളുടെ ഒരു ആദിമ രീതിയാണെന്ന് പറയാം. ജോലിക്ക് പോകുന്ന തൊഴിലാളികൾക്ക് ഉച്ചഭക്ഷണത്തിനായി വീട്ടിലേക്ക് പോകുകയോ ഭക്ഷണത്തിനായി ജോലിസ്ഥലത്ത് നിന്ന് പുറത്തുപോകുകയോ ചെയ്യുന്നതിനുപകരം, ഡബ്ബാവാലകൾ തൊഴിലാളികളുടെ വീട്ടിൽ പാകം ചെയ്ത ഉച്ചഭക്ഷണം അവരിൽ നിന്ന് ശേഖരിക്കുന്ന പെട്ടികളിൽ നേരിട്ട് എത്തിച്ചുകൊടുക്കും. അതിനായി ചെറിയൊരു തുക കൂലിയായി സ്വീകരിക്കും. ഇന്ന് സാങ്കേതികരീതികളിൽ മാറ്റം സംഭവിച്ചിട്ടുണ്ടെങ്കിലും, ആശയം അതേപടി നിലനിർത്തി ഫുഡ്‌ ഡെലിവറി ബോയ്സ് നമുക്ക് സാധനങ്ങൾ എത്തിച്ചുതരുന്നു. വീട്ടിലെ ഭക്ഷണത്തിന് പകരം ഹോട്ടൽ ഭക്ഷണം എന്ന് മാത്രം. ആപ്പുകൾ വഴി ലഭിക്കുന്ന ഓർഡറുകൾ ഇന്ന് നമ്മുടെ വീട്ടുപടിയിൽ സിമ്പിളായി എത്തുന്നു.

1922കളിൽ ചൈനീസ് ഫുഡ്‌ ഡെലിവറി അമേരിക്കയിൽ തങ്ങളുടേതായ അരങ്ങേറ്റം കുറിച്ചു. അന്ന് ടെലിഫോൺ വഴിയാണ് ആവശ്യക്കാർ ഓർഡർ നൽകുക. റെസ്റ്റോറന്റുകൾ പാതിരാത്രിക്കുള്ളിൽ ഡെലിവറി ചെയ്യും. ഇന്നും ഭക്ഷണപ്രിയരുടെ പ്രിയപ്പെട്ട ഫുഡ്‌ ഓപ്ഷനാണ് ചൈനീസ് ഭക്ഷണം.

ടെലിവിഷന്റെ ജനകീയവൽക്കരണത്തോടെ 1950കളിൽ ഫുഡ്‌ ഡെലിവറി മേഖലയിൽ ഹോട്ടലുകൾ വലിയ സ്വീകാര്യത തന്നെയാണ് നേടിയത്. കൂടുതൽ വീടുകളിൽ ടെലിവിഷൻ എത്തിയതോടെ ഹോട്ടലുകളിലെ ഇഷ്ടവിഭവങ്ങൾ കൊണ്ട് അത്താഴം കഴിക്കുക എന്ന ആശയം സ്ഥാപിക്കപ്പെട്ടു. കാറുകൾ ഡെലിവറി കൂടുതൽ സൗകര്യപ്രദമാക്കി. ട്രെൻഡിനൊപ്പം നീങ്ങാൻ പല റെസ്റ്റോറന്റുകളും “ടെലിവിഷൻ ഡിന്നർ” മെനുകൾ പോലും വികസിപ്പിച്ചെടുത്തു. ഇത് ഹോട്ടൽ വ്യവസായത്തിന്റെ ചരിത്രപരമായ കുതിച്ചുകയറ്റമായിരുന്നു.

1954ഓടെ ‘മീൽസ് ഓൺ വീൽസ്’ ട്രെൻഡ് കവർന്നെടുത്തു. ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടുന്നവർക്ക് ഭക്ഷണം അവരുടെ സ്ഥലത്തെത്തിച്ചുകൊടുത്തു. രണ്ടാം ലോക മഹായുദ്ധം വിതച്ച സാമ്പത്തിക തകർച്ചയോടെ ഗ്രേറ്റ്‌ ബ്രിട്ടനിൽ കാരുണ്യപ്രവർത്തനങ്ങൾക്ക് ശക്തി പ്രാപിച്ചു. അതോടെയാണ് ഭക്ഷണം ലഭിക്കാത്തവർക്ക് വീട്ടിൽ ഭക്ഷണം എത്തിക്കുന്ന രീതിക്ക് മികച്ച പ്രതികരണം ലഭിച്ചത്. പിന്നീട് അമേരിക്ക പോലുള്ള രാജ്യങ്ങൾ ഈ രീതി പിന്തുടർന്നു.

1960കളോടെ ഡോമിനോസ് പിസ പുതിയ വാദവുമായി ഭക്ഷണ വിതരണ മേഖലയിലെ ശ്രദ്ധ പിടിച്ചെടുത്തു. ഓർഡറെടുത്ത് മുപ്പത് മിനുട്ടികൾക്കുള്ളിൽ പിസ ഉപഭോക്താവിന്റെ പക്കലെത്തും എന്ന ഡോമിനോസിന്റെ പരസ്യമുറക്ക് ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു.

1994-ൽ, പിസ്സ ഹട്ട് ആദ്യകാല വെബ് അധിഷ്ഠിത ഫുഡ് ഡെലിവറി സൈറ്റുകളിലൊന്നായി ശ്രദ്ധിക്കപ്പെട്ടു. കാലിഫോർണിയയിലെ സാന്താക്രൂസിൽ സ്ഥിതി ചെയ്യുന്ന ആളുകൾക്ക് വേണ്ടി മാത്രമാണ് ഇത് പ്രവർത്തിച്ചത്. ഡിജിറ്റൽ ഭക്ഷണ വിതരണത്തിന് ഇത് ഒരു ആദ്യകാല മാതൃക നൽകി. ഇന്റർനെറ്റിലെ ആദ്യത്തെ പൊതു സൈറ്റുകളിൽ ഒന്നായിരുന്നു ഇതെന്ന പ്രത്യേകത കൂടിയുണ്ട്. ഓൺലൈനിൽ ഓർഡർ എടുത്ത് വില്പന ആരംഭിച്ച ആദ്യ ഭക്ഷണം പിസയാണ്.

1995ൽ ഹോം അല്ലെങ്കിൽ ഓഫിസ് ഫുഡ്‌ ഡെലിവറി വാഗ്ദാനം ചെയ്ത ഭക്ഷണ വിതരണ നെറ്റ്‌വർക്കായ് ‘വേൾഡ് വൈഡ് വെയിറ്റർ’ താരപരിവേഷം നേടി. ഈ സേവനം സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ 60 ലധികം റെസ്റ്റോറന്റുകൾ ലിങ്ക് ചെയ്തായിരുന്നു പ്രവർത്തനം.

2010ഓടെ ഓൺലൈൻ ഫുഡ്‌ ഡെലിവറി രീതികൾക്ക് ജനപ്രീതിയേറി വന്നു. ഉദ്യോഗസ്ഥർക്ക് തങ്ങളുടെ ഡെസ്കിൽ നിന്നും എഴുന്നേൽക്കാതെ തന്നെ ഫോണിൽ കുറച്ച് “ടാപ്പ്” നൽകിക്കൊണ്ട് ഫുഡ്‌ എത്തിക്കുന്ന രീതി ആളുകൾക്ക് വലിയ സൗകര്യമൊരുക്കി. ജോലി കഴിഞ്ഞ് വീട്ടിലെത്തുന്നവർക്ക് അത്താഴം തയ്യാറാക്കാൻ മടി വന്നാൽ, സിമ്പിളായി ഓർഡർ കൊടുക്കാം, കുടുംബാംഗങ്ങളുമായി ഹോട്ടൽ രുചികൾ ആസ്വദിക്കാം.

3.ഹോട്ടൽ വ്യവസായത്തിലെ കുറച്ച് സ്ഥിതിവിവരണക്കണക്കുകൾ :

2021-ൽ 27.3 ബില്യൺ ഡോളറിന്റെ വിപണിയാണ് ഈ മേഖലയിൽ ലോകം സാക്ഷ്യം വഹിച്ചത്. ചൈനയാണ് ഭക്ഷ്യ വിതരണത്തിലുള്ള ഏറ്റവും വലിയ വിപണി കാഴ്ചവെക്കുന്നത്. രാജ്യത്തെ എല്ലാ ഭക്ഷ്യ വിതരണത്തിന്റെയും 90% നിയന്ത്രിക്കുന്നത് Meituan ഉം Ele.me ഉം ആണ്. 2029-ഓടെ മുഴുവൻ ഫുഡ് ഡെലിവറി ആപ്പ് വ്യവസായവും 320 ബില്യൺ ഡോളർ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതയാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഊബർ ഈറ്റ്സ് ഡെലിവറി ഹീറോ എന്നിവക്കാണ് പൊതുസ്വീകാര്യത കൂടുതൽ ഉള്ളത്. യുഎസിൽ ഡോർ ഡാഷ് വിതരണ ഏജന്റുകൾ ആണ് ഈ മേഖലയിലെ 50% വിപണിയും ഉറപ്പിച്ചിരിക്കുന്നത്. ഏറ്റവും വ്യാപകമായ ഫുഡ് ഡെലിവറി സേവനമാണ് ഊബർ ഈറ്റ്സ്. ആറ് ഭൂഖണ്ഡങ്ങളിൽ സജീവവും മിക്ക രാജ്യങ്ങളിലെയും മൊത്ത ഓർഡറുകളിൽ ഒന്നാമത്തേതോ രണ്ടാമത്തേതോആയി ഊബർ ഈറ്റ്സ് നിലകൊള്ളുന്നു. 2019 മുതൽ ഊബർ ഈറ്റ്സ്-ന്റെ ഒരു സബ്സിഡിയറിയാണ് പോസ്റ്റ്‌മേറ്റ്സ്, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ 10 ശതമാനം പോസ്റ്റ്‌ മേറ്റ്സ്ന്റെ വിഹിതമാണ്. 2020 ജനുവരിയിൽ ഇന്ത്യയിലെ ഊബർ ഈറ്റ്സ് ഏറ്റെടുത്ത ഏറ്റവും ജനപ്രിയമായ ഹോംഗ്രൗൺ ഫുഡ് ഡെലിവറി ആപ്പാണ് സോമാറ്റോ. മറ്റൊരു ആപ്പായ ഡെലിവറി ഹീറോ യഥാർത്ഥത്തിൽ ഒരു ഹീറോ തന്നെയാണ്. നിരവധി അനുബന്ധ സ്ഥാപനങ്ങളിലൂടെ (ഫുഡ് പാണ്ട ഉൾപ്പെടെ), 40-ലധികം രാജ്യങ്ങളിലെ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളിൽ ഡെലിവറി ഹീറോയ്ക്ക് പങ്കുണ്ട്.

4.ചൈന കൈയേറിയ വിജയം :

ഫുഡ്‌ ഡെലിവറിവകുപ്പിൽ മൊത്തമുള്ള വരുമാനത്തിൽ ചൈനയാണ് അരങ്ങ് തകർക്കുന്നത്. 2021-ൽ 27.3 ബില്യൺ ഡോളറാണ് വരുമാന കണക്ക്. ഉപയോഗത്തിലും വരുമാനം ജനറേറ്റ് ചെയ്യുന്നതിലും ലോകത്തിലെ തന്നെ താപ്പാനയായ മെയ്തുവാൻ നൽകിയ സംഭവമാണ് അതിൽ 15 ബില്യൺ ഡോളർ.

വരും വർഷങ്ങളിൽ വിസ്മയിപ്പിക്കുന്ന വളർച്ചയാണ് ഭക്ഷ്യ വിതരണ വ്യവസായം ഉറപ്പാക്കുന്നത്. 2021-ൽ 26.5 ദശലക്ഷത്തിലധികം സിംഗിൾ ആപ്പ് ഡൗൺലോഡുകളാണ് ഊബർ ഈറ്റ്സ് നേടിയത്. ഡോർഡാഷ് ആണ് രണ്ടാം സ്ഥാനം അലങ്കരിക്കുന്നത്. എന്നിരുന്നാലും മൊത്തം ആപ്പ് ഡൗൺലോഡുകളിൽ ഡെലിവറി ഹീറോ വീണ്ടും മുന്നിലായി ഹീറോ പരിവേഷം നേടിയിരിക്കുകയാണ്.

എറണാകുളം ആലുവയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ അൽ സാജ് ഫുഡ്‌ ഡെലിവറി ബിസിനസ്സിൽ മിന്നുന്ന വിജയമാണ് നേടിയിട്ടുള്ളത്. അവരുടെ ആദ്യ ഔട്ലെറ്റ് ഇപ്പോൾ ഓൺലൈൻ ഫുഡ്‌ ഡെലിവറി ഔട്ലെറ്റ് ആയി പ്രവർത്തിക്കുകയും, നേരിട്ട് എത്തി ഭക്ഷണം കഴിക്കുന്നവർക്ക് മറ്റൊരു ഹോട്ടൽ പണി കഴിപ്പിക്കുകയും ചെയ്തു. ഹോട്ടലുകൾക്ക് ഫുഡ്‌ ഡെലിവറി ആപ്പുകൾ ഏറെ പ്രതീക്ഷ നൽകുന്നത് പോലെ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും കുടുംബനാഥന്മാർക്കും ഒഴിവ് വേളകൾ രസകരമായി ചിലവഴിക്കാനും അത്യാവശ്യം പോക്കറ്റ് മണി നേടാനും ഇത് മികച്ചൊരു ഓപ്ഷൻ കൂടിയാണ്.

Shanavas Karimattam

Recent Posts

അംബാനിയുടെ ആന്റിലിയിയിലെ ജീവനക്കാരുടെ ശമ്പളം ലക്ഷങ്ങൾ!

മുകേഷ് അംബാനിയുടെ ഭവനമായ ആന്റിലിയ ആഗോള പ്രശസ്തമാണ്. ലോകത്ത് ഒരു കുടുംബം താമസിക്കുന്ന ഏറ്റവും വിലയേറിയ വീടെന്നതിന് ഉത്തരമാണ് ആന്റിലിയ.…

4 months ago

കേരളത്തിലെ സ്വർണ്ണം-വെള്ളി നിരക്കുകൾ വർധിച്ചു; പുതിയ വില നിലവാരം

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ (Gold Rate) വർധന. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് ഉയർന്നത്. ഇന്ന് ഒരു…

4 months ago

August 2024

ബിസിനസ് കേരള ഇ മാഗസിന്‍ August 2024

5 months ago

സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട്

സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സി എസ് ആർ) ലഭ്യമാക്കാൻ ശ്രമിക്കുമെന്ന്…

5 months ago

പിതാവ് ടാറ്റയുമായി ഉടക്കിയ അതികായന്‍….ഇന്ന് 9,00,000 കോടി ആസ്തിയുടെ ഉടമകള്‍!

സമൂഹത്തിന്റെ നന്‍മയ്ക്കു വേണ്ടി സ്ഥാനമാനങ്ങളും, ആസ്തിയും വേണ്ടെന്നു വയ്ക്കുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ തന്റെ കമ്പനിയെ ലോകോത്തര നിരയിലേയ്ക്ക് ഉയര്‍ത്തുകയും,…

6 months ago

JULY 2024

ബിസിനസ് കേരള ഇ മാഗസിന്‍ ജൂലൈ 2024

6 months ago