കേരളത്തിൽ 25 വർഷക്കാലത്തിലേറെയായി ബ്രാൻഡിങ് & അഡ്വെർടൈസിങ് മേഖലയിൽ വിജയകരമായി പ്രവർത്തിച്ചുവരുന്ന, ഇപ്പോൾ സിൽവർ ജൂബിലി ആഘോഷിക്കുന്ന മുൻനിര പരസ്യകമ്പനികളിലൊന്നാണ് ബ്രൈറ്റ് കമ്മ്യുണിക്കേഷന്സ്. മാധ്യമപ്രവർത്തകനും രാഷ്ട്രീയ പ്രമുഖനുമായ കെ വി ഷാജി ആരംഭിച്ച പ്രസ്ഥാനം ചുരുങ്ങിയ കാലത്തിനുള്ളിൽ കേരളത്തിലെ പ്രമുഖ കമ്പനികളുടെ പരസ്യചിത്രങ്ങളും ബ്രാൻഡിങ്ങും നിയന്ത്രിക്കുന്ന സ്ഥാപനമായി വളരുകയായിരുന്നു. “ബ്രാൻഡിങ് എന്നത് ഒരു സോഷ്യൽ എഞ്ചിനീയറിംഗ് ആണ്. വഴിവക്കുകളിൽ കൂറ്റൻ ഫ്ളക്സ് ബോർഡുകൾ വച്ചതുകൊണ്ടോ സിനിമാ താരങ്ങളെ ഉപയോഗിച്ച് ബിഗ് ബഡ്ജറ്റ് പരസ്യ ചിത്രങ്ങൾ നിർമിച്ച് ടെലിവിഷൻ ചാനലുകളിൽ സംപ്രേക്ഷണം ചെയ്തതുകൊണ്ടോ ശരിയായ ബ്രാൻഡിങ് സാധ്യമാകില്ല. ജനങ്ങൾ ബ്രാൻഡിനെ വിശ്വാസത്തിലെടുക്കുക എന്നതാണ് പ്രധാനം. അതിനു വളരെയധികം ഘടകങ്ങൾ കൃത്യമായി സമ്മേളിക്കേണ്ടതുണ്ട് ” പരസ്യങ്ങൾ എങ്ങനെയാകണമെന്നു പൂർണമായും തിരിച്ചറിഞ്ഞ ബ്രൈറ്റ് കമ്മ്യുണിക്കേഷൻസ് ചെയർമാൻ കെ വി ഷാജിയുടെ വാക്കുകൾക്കു പരിചയസമ്പന്നതയുടെ കരുത്ത്.
ബ്രൈറ്റ് കമ്മ്യുണിക്കേഷന്സിന്റെ പുതിയ കോർപൊറേറ്റ് ഓഫീസ് കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പുതുതായി പ്രവർത്തനം ആരംഭിക്കുകയാണ്. ഇന്ത്യൻ, വിദേശ ബ്രാൻഡുകളുടെ ഡിജിറ്റൽ & സോഷ്യൽ മീഡിയ മാർക്കറ്റിംഗിലും പരസ്യ ചിത്ര നിർമാണങ്ങളിലുമാണ് ഇപ്പോൾ ബ്രൈറ്റ് കമ്മ്യൂണിക്കേഷൻസ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നു സി ഇ ഓ അക്ഷയ് ഷാജി പറഞ്ഞു. സർക്കാർ, സർക്കാർ ഇതര സ്ഥാപനങ്ങളും സ്വകാര്യ കോർപറേറ്റ് ബ്രാൻഡുകളും വിദേശ കമ്പനികളും അവരുടെ ബ്രാൻഡിങ് ആവശ്യങ്ങൾക്കായി ബ്രൈറ്റിനെ സമീപിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഞങ്ങളുടെ ഉത്തരവാദിത്തവും കൂടുകയാണ്. പുതിയ കോർപ്പറേറ്റ് ഓഫീസ്സിൽ എല്ല പ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ കഴിയുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് . അക്ഷയ് ഷാജി കൂട്ടിച്ചേർത്തു.
മെയ് 13 ശനിയാഴ്ച്ച 10.30 നു നടക്കുന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉത്‌ഘാടനകർമ്മം നിർവഹിക്കും. കെ ചന്ദ്രൻ പിള്ള (ജി സി ഡി എ ചെയർമാൻ ) വിശിഷ്ടതിഥിയായി എത്തും. വൈകുന്നേരം 6 മണിക്ക് നടക്കുന്ന ചടങ്ങിൽ വൈദ്യുദ വകുപ്പ് മന്ത്രി കെ . കൃഷ്ണൻ കുട്ടി പുതിയ ലോഗോ പ്രകാശനവും സ്റ്റൂഡിയോ ഉത്‌ഘാടനവും നിർവഹിക്കും. ഹൈബി ഈഡൻ (എം പി ), മുൻകേന്ദ്രമന്ത്രിമാരായ കെ വി തോമസ്, സി കെ നാണു, അഡ്വ: ജോസ് തെറ്റയിൽ, കെ എൻ ഉണ്ണികൃഷ്ണൻ എം എൽ എ, ടി ജെ വിനോദ് എം എൽ എ, അൻവർ സാദത്ത് എം എൽ എ, റോജി എം ജോൺ എം എൽ എ, അഡ്വ : സെബാസ്റ്റ്യൻ പോൾ ( എക്സ് എം പി ) ജോൺ ഫെർണാണ്ടസ് ( എക്സ് എം എൽ എ ), അഡ്വ: വി മുരുകദാസ് ( ഇൻഡിപെൻഡൻറ് മെമ്പർ, കെ എസ് ഇ ബി ), ബെന്നി മൂഞ്ഞേലി (മെമ്പർ, കെ റ്റി ഡി സി ) ,സി കെ ഗോപി ( മെമ്പർ, ആഗ്രോ മിഷനറി കോർപ്പറേഷൻ ) ശോഭാ സുരേന്ദ്രൻ (ബി ജെ പി ), സാബു ജോർജ് ( ചെയർമാൻ, കിൻഫ്രാ പ്രമോഷൻ പാർക് ), പി കെ മോഹനൻ ( ചെയർമാൻ, ബാംബൂ കോർപ്പറേഷൻ), ബാബു ജോസഫ്(ചെയർമാൻ, ട്രാവൻകൂർ സിമൻറ്), അലക്സ് കണമല ( ചെയർമാൻ, ആട്ടോകാസ്റ്റ് , ബിസ്സിനസ്സ് കേരള ജനറൽ മാനേജർ ലിജൂ ചന്ദ്രൻ തുടങ്ങിയ ശ്രേഷ്ഠ വ്യക്തികളുടെയും സാന്നിധ്യത്താൽ ചടങ്ങ് ധന്യമാകുമെന്നു ബ്രൈറ്റ് ചെയർമാൻ കെ വി ഷാജി ബിസിനസ്സ് കേരളയോട് പറഞ്ഞു.
മുകേഷ് അംബാനിയുടെ ഭവനമായ ആന്റിലിയ ആഗോള പ്രശസ്തമാണ്. ലോകത്ത് ഒരു കുടുംബം താമസിക്കുന്ന ഏറ്റവും വിലയേറിയ വീടെന്നതിന് ഉത്തരമാണ് ആന്റിലിയ.…
സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ (Gold Rate) വർധന. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് ഉയർന്നത്. ഇന്ന് ഒരു…
സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സി എസ് ആർ) ലഭ്യമാക്കാൻ ശ്രമിക്കുമെന്ന്…
സമൂഹത്തിന്റെ നന്‍മയ്ക്കു വേണ്ടി സ്ഥാനമാനങ്ങളും, ആസ്തിയും വേണ്ടെന്നു വയ്ക്കുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ തന്റെ കമ്പനിയെ ലോകോത്തര നിരയിലേയ്ക്ക് ഉയര്‍ത്തുകയും,…