”ഞങ്ങളിവിടെ എത്തിയത് തനിച്ചാണ്, പക്ഷെ മടങ്ങുന്നത് ഒരു കുടുംബത്തോടൊപ്പമാണ്” – നല്ല ബന്ധങ്ങൾ, സൗഹൃദങ്ങൾ ആഗ്രഹിച്ച് കയറി വന്ന സ്ത്രീകളും പുരുഷന്മാരും ഒരേ സ്വരത്തിൽ പറഞ്ഞത് അതായിരുന്നു. Meaningful relationship, deep conversations എന്നിവയ്ക്കായി CRUSHED കമ്മ്യൂണിറ്റി ഒരുക്കിയ സ്പീഡ് ഡേറ്റിംഗ് ക്യാമ്പിൽ പങ്കെടുത്തവരായിരുന്നു അവരെല്ലാം. വൈവിധ്യങ്ങളുടെ നിറങ്ങളുമായി, അപരിചിതരായി കയറി വന്ന മനുഷ്യരെ ചേർത്ത് നിർത്താൻ, ഐക്യമുള്ള ശബ്ദമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതാണ് CRUSHED മുന്നോട്ട് വെക്കുന്ന ആശയം.
‘ബന്ധങ്ങൾ’ – പറയുമ്പോൾ തന്നെ ഇത്രത്തോളം സുഖമുള്ള, സുരക്ഷിതമുള്ള പദം വേറെയില്ല. എന്നാൽ ഇക്കാലത്ത് ഇതുപോലെ ആശങ്കയുള്ള വാക്കുമില്ല. ബന്ധങ്ങൾ സ്ഥാപിക്കാൻ സൗകര്യങ്ങൾ ഒരുപാട് ഉള്ള ഒരു ലോകത്താണ് നാം ഉള്ളത്. എന്നാൽ കുടുംബബന്ധങ്ങൾക്ക് അപ്പുറത്തേക്ക് ഒരു ബന്ധം സൃഷ്ടിക്കുക എന്നതിന് ഏറെ പരിമിതികളും ഉണ്ട്. കുടുംബങ്ങൾക്കകത്തെ ബന്ധങ്ങളുടെ കെട്ടുറപ്പ് തന്നെ പലപ്പോഴും ചോദ്യചിഹ്നമാണ്. ഇങ്ങനെ ഒരു സാഹചര്യത്തിൽ നിങ്ങൾക്ക് തീർത്തും സുരക്ഷിതമായ ഒരു ബന്ധം വാഗ്ദാനം ചെയ്യുകയാണ് സുഹൃത്തുക്കളായ മൂന്ന് സ്ത്രീകളും ഒരു പുരുഷനും ചേർന്ന് തുടങ്ങിയ CRUSHED കമ്മ്യൂണിറ്റി.മീനാക്ഷി, മാറ്റ്, സ്റ്റീവ്, ആഷ്മി എന്നിവർ ചേർന്നാണ് കൊച്ചിയിൽ CRUSHED കമ്മ്യൂണിറ്റിക്ക് തുടക്കമിട്ടത്.
നിങ്ങളുടെ സങ്കൽപ്പങ്ങൾക്കും ആശയങ്ങൾക്കും രാഷ്ട്രീയത്തിനും അഭിപ്രായങ്ങൾക്കും വില നൽകുന്ന ബന്ധങ്ങൾ സൃഷ്ടിക്കുകയാണ് CRUSHED ലക്ഷ്യമിടുന്നത്.
ഡേറ്റിംഗ് എന്ന ആശയം മാത്രമല്ല CRUSHED ന്റെ ലക്ഷ്യം. പരസ്പരം പരിചയപ്പെടാനും, നിങ്ങളുടെ കഴിവുകളും ആശയങ്ങളും പങ്ക് വെക്കാനും, നിങ്ങളെ കേൾക്കാനും, നല്ല സൗഹദങ്ങൾ ഉണ്ടാക്കാനുമുള്ള ഒരിടമാണ് CRUSHED ഒരുക്കുന്നത്.
അർത്ഥവത്തായ സുഹൃദ്ബന്ധങ്ങൾ, പ്രണയങ്ങൾ, ബിസിനസ് ബന്ധങ്ങൾ തുടങ്ങി ഏതൊരു തരത്തിലുള്ള ബന്ധങ്ങൾ സൃഷ്ടിക്കാനും CRUSHED നമ്മോടൊപ്പമുണ്ട്.
ബന്ധങ്ങളുടെ പുതിയ വാതിൽ തുറക്കുന്ന CRUSHED അതിന്റെ ആദ്യ ഇവന്റ് വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു. ഒമ്പത് സ്ത്രീകളും ഒമ്പത് പുരുഷന്മാരും ആണ് ആദ്യ ഇവെൻ്റിൽ പങ്കെടുത്തത്. 117 വ്യക്തികളിൽ നിന്നും 2 റൗണ്ട് സ്ക്രീനിംഗ് നടത്തിയാണ് ഇവരെ തെരഞ്ഞെടുത്തത്.
ഇവന്റിലെ ‘പൊളിറ്റിക്കൽ സർക്കിൾ’ ആയിരുന്നു പങ്കെടുത്ത എല്ലാവർക്കും ഇഷ്ടപ്പെട്ട സെക്ഷൻ. ഒരു വ്യക്തിയുടെ രാഷ്ട്രീയം, കാഴ്ചപ്പാട്, അഭിപ്രായങ്ങൾ എന്നിവ ഒരു ബന്ധം സ്ഥാപിക്കുന്നതിൽ വളരെയേറെ പ്രധാനപ്പെട്ടതാണ്. ഇവയുമായി യോജിക്കാൻ, ഐക്യപ്പെടാൻ കഴിയാത്ത വ്യക്തികൾ തമ്മിൽ ഉണ്ടാക്കുന്ന ബന്ധങ്ങൾക്ക് അൽപായുസ്സ് മാത്രമായിരിക്കും. കൺസെന്റ്, ഇൻക്ലൂസിവിറ്റി, ഫെമിനിസം, ജെണ്ടർ, പൊളിറ്റിക്സ്, ബൗണ്ടറി തുടങ്ങി വിവിധ വിഷയങ്ങളെ കുറിച്ചുളള ഒരു വ്യക്തിയുടെ കാഴ്ചപാട് മനസ്സിലാകാൻ ഈ ഗെയിം സഹായിക്കും.
ഇത്തരത്തിലുള്ള വിവിധ സെഷനുകൾക്കും അതിനിടയിലെ പാട്ടിനും കളിചിരികൾക്കുമൊടുവിൽ പിരിയുന്നതിനു മുൻപ് അവർ പറഞ്ഞ ഫീഡ് ബാക്ക് ആണ് തുടക്കത്തിൽ പറഞ്ഞത്.
തികച്ചും സുരക്ഷിതമായ, മറ്റുള്ളവർക്ക് പ്രാധാന്യം നൽകുന്ന, കൃത്യമായ അഭിപ്രായങ്ങൾ ഉള്ള മനുഷ്യരുടെ കൂട്ടുകെട്ട് ഒരുക്കുകയാണ് CRUSHED. കൃത്യമായ സ്ക്രീനിംഗ് വഴിയാണ് ഓരോരുത്തരെയും തിരഞ്ഞെടുക്കുന്നത് എന്നത് തന്നെയാണ് CRUSHED ന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ മികച്ച ബന്ധങ്ങൾ ആഗ്രഹിക്കുന്നവർക്ക് ഇതിനേക്കാൾ നല്ലൊരു ഇടം കൊച്ചിയിൽ കിട്ടാനില്ലെന്ന് ഉറപ്പിച്ച് പറയാം.
മുകേഷ് അംബാനിയുടെ ഭവനമായ ആന്റിലിയ ആഗോള പ്രശസ്തമാണ്. ലോകത്ത് ഒരു കുടുംബം താമസിക്കുന്ന ഏറ്റവും വിലയേറിയ വീടെന്നതിന് ഉത്തരമാണ് ആന്റിലിയ.…
സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ (Gold Rate) വർധന. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് ഉയർന്നത്. ഇന്ന് ഒരു…
സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സി എസ് ആർ) ലഭ്യമാക്കാൻ ശ്രമിക്കുമെന്ന്…
സമൂഹത്തിന്റെ നന്‍മയ്ക്കു വേണ്ടി സ്ഥാനമാനങ്ങളും, ആസ്തിയും വേണ്ടെന്നു വയ്ക്കുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ തന്റെ കമ്പനിയെ ലോകോത്തര നിരയിലേയ്ക്ക് ഉയര്‍ത്തുകയും,…