ക്യാഷ്‌ലെസ് ഹെൽത്ത് ഇൻഷുറൻസുകൾക്കായി അധിക പണം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരാണ് അധികവും. ഇത്തരം പോളികൾ അതിന്റെ ഉടമകൾക്ക് ചികിത്സ സമയത്ത് അധിക പരിചരണം നൽകുന്നുവെന്ന വിശ്വസിക്കപ്പെടുന്നു. പലപ്പോഴും ആശുപത്രി ബില്ലുകളുടെയും ചികിത്സാച്ചെലവുകളുടെയും പേയ്മെന്റിൽ സമ്മർദം ചെലുത്താതെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങളിലേക്ക് ഉടനടി പ്രവേശനം നൽകാൻ ഇത്തരം പോളിസികൾ സഹായിക്കുമെന്നത് സത്യം തന്നെ. പക്ഷെ ഇത്തരം പോളിസികൾ ഉപയോഗിക്കുന്നവർ മനസിലാക്കിയിരിക്കേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്.
ക്യാഷ്‌ലെസ് ഇൻഷുറൻസ് എന്നാൽ ഇൻഷുറൻസ് കമ്പനിയും ഹോസ്പിറ്റൽ നെറ്റ്‌വർക്കും തമ്മിലുള്ള അന്തർധാരയെ സൂചിപ്പിക്കുന്നു. പണരഹിത ആരോഗ്യ ഇൻഷുറൻസിന് കീഴിൽ വരുന്നവരുടെ മെഡിക്കൽ ബില്ലുകൾ ഇൻഷുറൻസ് ദാതാവ് നേരിട്ട് തീർപ്പാക്കുന്നു. ഇവിടെ മൊത്തം ചികിത്സാ ചെലവുകൾ സം അഷ്വേർഡ് കവറേജിൽ കവിയരുത്. കൂടാതെ ചികിത്സ നടക്കുന്ന ആശുപത്രി നെറ്റ്വർക്കിന്റെയോ പദ്ധതിയുടെയോ ഭാഗമായിരിക്കണം.
എല്ലാ അടിയന്തിര സാഹചര്യങ്ങളിലും ക്യാപ്‌ലെസ് ഇൻഷുറൻസുകൾ പ്രവർത്തിക്കണമെന്നില്ല. ഇത്തരം ക്ലെയിമുകൾ പ്രവർത്തിക്കാത്ത ചില വ്യവസ്ഥകൾ ഉണ്ട്. അത്യാഹിത സന്ദർഭങ്ങളിൽ ഈ ഇൻഷുറൻസ് പോളിസികൾ പ്രയോഗിക്കാൻ സാധിക്കില്ല. ലളിതമായി പറഞ്ഞാൽ, ഇത് ഒരു എമർജൻസി സർവീസ് അല്ല. ഇവിടെ വില്ലനാകുന്നത് സമയം ആണ്. ക്യാഷ്‌ലെസ് ഇൻഷുറൻസുകൾ പ്രവർത്തിക്കാത്ത സാഹചര്യങ്ങൾ മനസിലാക്കാം.
ക്യാഷ്‌ലെസ് ഇൻഷുറൻസ് ആണെങ്കിൽ പോലും, ഇൻഷൂറർമാർ അവരുടെ ആദ്യ അംഗീകാരം നൽകാൻ ഏകദേശം ആറ് മുതൽ ഇരുപത്തിനാല് മണിക്കൂർ വരെ എടുക്കും. ഇതിനെ പ്രീ- ഓതറൈസേഷൻ എന്ന് വിളിക്കുന്നു. ഇവിടെ ചികിത്സ അംഗീകാരത്തിന് മുമ്പ്, നൽകേണ്ട ചികിത്സ ഇൻഷുറൻസ് പരിരക്ഷിതമാണോ അല്ലയോ എന്ന് പരിശോധിക്കുന്നു. ഒരു മെഡിക്കൽ എമർജൻസി ഉണ്ടാകുമ്പോൾ നിങ്ങൾക്ക് ഇത്രയും സമയം കാത്തിരിക്കാൻ കഴിയിഞ്ഞെന്നു വരില്ല. ഇവിടെ ഇൻഷുറൻസ് യോഗ്യത ഉണ്ടെങ്കിൽ പോലും നിങ്ങൾ പേയ്‌മെന്റുകൾ നടത്തേണ്ടി വരാം.
മറ്റൊരു കാരണം, എല്ലാ ആശുപത്രികളിലും 24X7 ഇൻഷുറൻസ് ഡെസ്‌ക് ഉണ്ടായിരിക്കണമെന്നില്ല. സാധാരണഗതിയിൽ 12 മണിക്കൂറാകും ഇത്തരം ഡെസ്‌കുകൾ ഉണ്ടാകുക. ഇൻഷുറൻസ് ഡസ്‌ക് പ്രവർത്തനക്ഷമമല്ലാത്ത സമയത്താണ് നിങ്ങൾ ഹോസ്പിറ്റലിൽ എത്തുന്നതെങ്കിൽ കാര്യമില്ല. അടുത്ത പ്രവൃത്തി സമയം വരെ പണരഹിത ക്ലെയിം പ്രക്രിയ ആരംഭിക്കാൻ ഉപയോക്താവിന് സാധിക്കില്ല. ഇവിടെ നിങ്ങൾ പണം അടയ്‌ക്കേണ്ടി വരും.
ചില ഇൻഷുറൻസ് കമ്പനികൾ ചില രോഗങ്ങളെ പോളിസികളിൽ നിന്ന് ഒഴിവാക്കിയിരിക്കാം. അല്ലെങ്കിൽ ചില രോഗങ്ങൾക്ക് ലോക്ക് ഇൻ പിരീഡ് ഉണ്ടായിരിക്കാം. ഇത്തരം സാഹചര്യങ്ങളിലും ഉപയോക്താക്കൾ ക്യാപ്‌ലെസ് ഇൻഷുറൻസ് ഉണ്ടെങ്കിൽ പോലും പണം നൽകേണ്ടി വരും. ഇൻഷുറൻസ് ക്യാഷ്‌ലെസ് ആണെങ്കിൽ പോലും ഉപയോക്താവ് ഒരു അടിയന്തര ഫണ്ട് കൈവശം വയ്ക്കണമെന്നു പറയാനുള്ള കാരണം ഇതാണ്. കുറഞ്ഞ പക്ഷം സജീവമായ ഒരു ക്രെഡിറ്റ് കാർഡെങ്കിലും കൈവശം ഉണ്ടായിരിക്കണം.
മുകേഷ് അംബാനിയുടെ ഭവനമായ ആന്റിലിയ ആഗോള പ്രശസ്തമാണ്. ലോകത്ത് ഒരു കുടുംബം താമസിക്കുന്ന ഏറ്റവും വിലയേറിയ വീടെന്നതിന് ഉത്തരമാണ് ആന്റിലിയ.…
സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ (Gold Rate) വർധന. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് ഉയർന്നത്. ഇന്ന് ഒരു…
സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സി എസ് ആർ) ലഭ്യമാക്കാൻ ശ്രമിക്കുമെന്ന്…
സമൂഹത്തിന്റെ നന്‍മയ്ക്കു വേണ്ടി സ്ഥാനമാനങ്ങളും, ആസ്തിയും വേണ്ടെന്നു വയ്ക്കുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ തന്റെ കമ്പനിയെ ലോകോത്തര നിരയിലേയ്ക്ക് ഉയര്‍ത്തുകയും,…