സ്വകാര്യ ട്യൂഷനുകൾ ഔദ്യോഗികമായി നിയമവിധേയമാക്കി യു.എ.ഇ. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറത്ത് വിദ്യാർത്ഥികളെ പഠിപ്പിക്കാൻ അധ്യാപകരെ അനുവദിക്കുന്ന പുതിയ പെർമിറ്റ് സംവിധാനം ഏർപ്പെടുത്തി. മലയാളികളടക്കമുള്ള ഒട്ടേറെ ഇന്ത്യൻ അധ്യാപകർക്ക് ഇത് ഗുണകരമാകും. രണ്ട് വർഷത്തെ കാലാവധിയാണ് യു.എ.ഇ മനുഷ്യവിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി ആരംഭിച്ച സൗജന്യ പെർമിറ്റിനുളളത്.
അധ്യാപകർ, മറ്റ് തൊഴിലുകൾ ചെയ്യുന്ന പ്രൊഫഷണലുകൾ, തൊഴിൽരഹിതർ, 15 മുതൽ 18 വയസ്സുവരെയുള്ള സ്‌കൂൾ വിദ്യാർത്ഥികൾ, സർവ്വകലാശാല വിദ്യാർത്ഥികൾ എന്നിവർക്ക് പെർമിറ്റിനായി അപേക്ഷിക്കാനാകും. പെർമിറ്റ് അനുവദിക്കുന്ന യോഗ്യതയുള്ള വ്യക്തികൾക്ക് സ്വകാര്യമായി പഠിപ്പിക്കാനും നേരിട്ട് വരുമാനം ഉണ്ടാക്കാനും സാധിക്കും.
അധ്യാപകർക്ക് നിയമ സാധുതയുള്ള താമസസ്ഥലമുണ്ടെങ്കിൽ ഓൺലൈനായും വ്യക്തിഗതമായും വിദ്യാർത്ഥികളെ പഠിപ്പിക്കാൻ അനുവദിക്കുന്നതാണ് സംവിധാനം. അതായത് പഠിപ്പിക്കുന്നവർക്ക് അവരുടെ രാജ്യങ്ങളിൽ നിന്ന് ജോലി ചെയ്യാം. ഒരു അധ്യാപകന് എത്ര വിദ്യാർത്ഥികളെ വേണമെങ്കിലും ഈ പെർമിറ്റിൽ പഠിപ്പിക്കാൻ കഴിയും. ഈ പെർമിറ്റ് ഇല്ലാതെ വിദ്യാർത്ഥികളെ സ്വകാര്യമായി പഠിപ്പിച്ചാൽ പിഴയടക്കേണ്ടിയും വരും. സ്വകാര്യ ട്യൂഷനുകളെ നിയന്ത്രിക്കുകയും ഈ മേഖലയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുകയുമാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.
മുകേഷ് അംബാനിയുടെ ഭവനമായ ആന്റിലിയ ആഗോള പ്രശസ്തമാണ്. ലോകത്ത് ഒരു കുടുംബം താമസിക്കുന്ന ഏറ്റവും വിലയേറിയ വീടെന്നതിന് ഉത്തരമാണ് ആന്റിലിയ.…
സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ (Gold Rate) വർധന. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് ഉയർന്നത്. ഇന്ന് ഒരു…
സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സി എസ് ആർ) ലഭ്യമാക്കാൻ ശ്രമിക്കുമെന്ന്…
സമൂഹത്തിന്റെ നന്‍മയ്ക്കു വേണ്ടി സ്ഥാനമാനങ്ങളും, ആസ്തിയും വേണ്ടെന്നു വയ്ക്കുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ തന്റെ കമ്പനിയെ ലോകോത്തര നിരയിലേയ്ക്ക് ഉയര്‍ത്തുകയും,…