Market News

100,000 കോടിയുടെ പുതിയ ട്രെയിനുകൾ ട്രാക്കിലിറങ്ങും; നേട്ടമുണ്ടാക്കാനൊരുങ്ങുന്ന 5 റെയിൽ ഓഹരികൾ

ലോകത്തിലെ രണ്ടാമത്തെ വലിയ റെയിൽവെ നെറ്റ് വർക്കും, ഏഷ്യയിലെ വലിയ റെയിൽ ശൃംഘലയുമാണ് ഇന്ത്യയുടേത്. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ 1 ലക്ഷം കോടി രൂപയുടെ പുതിയ ട്രെയിനുകൾ വാങ്ങാനാണ് നിലവിൽ ഇന്ത്യൻ റെയിൽവെ പദ്ധതിയിടുന്നതെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്ത്യൻ റെയിൽവെയിൽ 100,000 കോടി രൂപയുടെ നിക്ഷേപം നടക്കുമ്പോൾ അതിൽ നിന്ന് നേട്ടമുണ്ടാകുന്ന ഏതാനും ഓഹരികളുടെ വിവരങ്ങളാണ് നൽകിയിരിക്കുന്നത്. ഇന്ത്യൻ‌ റെയിൽവെ ഫിനാൻസ് കോർപ്പറേഷൻ (Indian Railway Finance Corporation), ടിറ്റാഗർഹ് റെയിൽസിസ്റ്റംസ് (Titagarh Rail System), ടെക്സ്മാകോ റെയിൽ & എൻജിനീയറിങ് (Texmaco Rail & Engineering), ഇർകോൺ ഇന്റർനാഷണൽ (Ircon International),റെയിൽ വികാസ് നിഗം (Rail Vikas Nigam) എന്നിവയാണ് ഓഹരികൾ. ഇവയിൽ പലതും മൾട്ടിബാഗർ നേട്ടമാണ് നിക്ഷേപകർക്ക് നൽകിക്കൊണ്ടിരിക്കുന്നത്.


കഴിഞ്ഞ തവണ ബജറ്റിൽ റെയിൽവെയ്ക്കായി അനുവദിച്ച 2.4 ലക്ഷം കോടി രൂപയിൽ 70 ശതമാനത്തോളം ചിലവാക്കിക്കഴിഞ്ഞു. 7000-8000 പുതിയ ട്രെയിനുകൾ പുറത്തിറക്കാനാണ് റെയിൽവെ പദ്ധതിയിടുന്നത്. ഇതിനുള്ള ടെൻഡർ നടപടികൾ അടടുത്ത 4-5 വർ‌ഷങ്ങൾക്കുള്ളിൽ പൂർത്തിയാകും. നിലവിലെ സാമ്പത്തിക കണക്കുകൾ പരിശോധിക്കുമ്പോൾ 2030 വർഷത്തോടെ ഇന്ത്യൻ റെയിൽവെയ്ക്കു മാത്രമായി 12 ലക്ഷം കോടി രൂപ മാറ്റി വെക്കേണ്ടി വരും.

നിലവിൽ പ്രതിദിനം 10754 ട്രിപ്പുകളാണ് റെയിൽവെയ്ക്കുള്ളത്. വാർഷികാടിസ്ഥാനത്തിൽ 700 കോടിയോളം യാത്രക്കാർ ട്രെയിനുകളിൽ സഞ്ചരിക്കുന്നതായിട്ടാണ് കണക്ക്. പുതിയതായി 3000 ട്രിപ്പുകൾ കൂട്ടിച്ചേർത്ത് വെയിറ്റിങ് ലിസ്റ്റ് സമ്പ്രദായം തന്നെ ഇല്ലാതാക്കുകയാണ് ലക്ഷ്യം.

ഇന്ത്യൻ‌ റെയിൽവെ ഫിനാൻസ് കോർപ്പറേഷൻ (Indian Railway Finance Corporation)


കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ ഫിനാൻസിങ് പ്രൊജക്ടുകൾ കൈകാര്യം ചെയ്യുന്ന ലാർജ്ക്യാപ് കമ്പനിയാണിത്. മാർക്കറ്റ് ക്യാപ് 1,21,080 കോടി രൂപയും, നിലവിലെ ഓഹരിവില 94.70 രൂപയുമാണ്. കഴിഞ്ഞ 1 മാസം 12.01% ലാഭവും, 1 വർഷം 173% മൾട്ടിബാഗർ നേട്ടവും നൽകി.


ടിറ്റാഗർഹ് റെയിൽസിസ്റ്റംസ് (Titagarh Rail System)


മെട്രോ കോച്ചുകൾ അടക്കമുള്ള പാസഞ്ചർ റോളിങ് കോച്ചുകൾ സപ്ലൈ ചെയ്യുന്ന സ്മാൾക്യാപ് കമ്പനിയാണിത്. നിലവിലെ ഓഹരിവില 1065.80 രൂപ, മാർക്കറ്റ് ക്യാപിറ്റലൈസേഷൻ 13575 കോടി രൂപ എന്നിങ്ങനെയാണ്. 1 മാസം 23.68% നേട്ടം, 1 വർഷം 408.56% മൾട്ടിബാഗർ ലാഭം എന്നിങ്ങനെ നേട്ടം നൽകി.

ടെക്സ്മാകോ റെയിൽ & എൻജിനീയറിങ് (Texmaco Rail & Engineering)


റോളിങ് സ്റ്റോക്ക്, ഹൈഡ്രോ മെക്കാനിക്കൽ ഉപകരണങ്ങൾ,സ്റ്റീൽ കാസ്റ്റിങ്ങുകൾ തുടങ്ങിയവ നിർമിക്കുന്ന സ്മാൾക്യാപ് കമ്പനിയാണിത്. 1 മാസം 20.07%, 1 വർഷം 196.27% എന്നിങ്ങനെ ഉയർച്ച നേടിയ ഓഹരിയുടെ ഇപ്പോഴത്തെ വില 176 രൂപയാണ്. 6542 കോടി രൂപയാണ് മാർക്കറ്റ് ക്യാപ്.

ഇർകോൺ ഇന്റർനാഷണൽ (Ircon International)


കൺസ്ട്രക്ഷൻ & എൻജിനീയറിങ് ബിസിനസ് നടത്തുന്ന സ്മാൾക്യാപ് കമ്പനിയാണിത്. 16182 കോടി രൂപ മാർക്കറ്റ് ക്യാപ്പുള്ള കമ്പനിയുടെ നിലവിലെ ഓഹരിവില 171.90 രൂപയാണ്. 1 വർഷത്തിൽ 164.08% ലാഭം നൽകി. 1 മാസത്തിലെ റിട്ടേൺ ഫ്ലാറ്റ് നിലവാരത്തിലാണ്.

റെയിൽ വികാസ് നിഗം (Rail Vikas Nigam)


മിഡ്ക്യാപ് വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്ന സ്പെഷ്യലൈസ്ഡ് ഫിനാൻസ് കമ്പനിയാണിത്. മാർക്കറ്റ് ക്യാപ് 37895 കോടി രൂപ, ഓഹരിവില183.15 രൂപ എന്നിങ്ങനെയാണ്. 1 മാസം 8.93%, 1 വർഷം 145.61% എന്നിങ്ങനെ ഉയർച്ച നേടി.

Shanavas Karimattam

Recent Posts

അംബാനിയുടെ ആന്റിലിയിയിലെ ജീവനക്കാരുടെ ശമ്പളം ലക്ഷങ്ങൾ!

മുകേഷ് അംബാനിയുടെ ഭവനമായ ആന്റിലിയ ആഗോള പ്രശസ്തമാണ്. ലോകത്ത് ഒരു കുടുംബം താമസിക്കുന്ന ഏറ്റവും വിലയേറിയ വീടെന്നതിന് ഉത്തരമാണ് ആന്റിലിയ.…

4 months ago

കേരളത്തിലെ സ്വർണ്ണം-വെള്ളി നിരക്കുകൾ വർധിച്ചു; പുതിയ വില നിലവാരം

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ (Gold Rate) വർധന. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് ഉയർന്നത്. ഇന്ന് ഒരു…

4 months ago

August 2024

ബിസിനസ് കേരള ഇ മാഗസിന്‍ August 2024

5 months ago

സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട്

സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സി എസ് ആർ) ലഭ്യമാക്കാൻ ശ്രമിക്കുമെന്ന്…

5 months ago

പിതാവ് ടാറ്റയുമായി ഉടക്കിയ അതികായന്‍….ഇന്ന് 9,00,000 കോടി ആസ്തിയുടെ ഉടമകള്‍!

സമൂഹത്തിന്റെ നന്‍മയ്ക്കു വേണ്ടി സ്ഥാനമാനങ്ങളും, ആസ്തിയും വേണ്ടെന്നു വയ്ക്കുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ തന്റെ കമ്പനിയെ ലോകോത്തര നിരയിലേയ്ക്ക് ഉയര്‍ത്തുകയും,…

6 months ago

JULY 2024

ബിസിനസ് കേരള ഇ മാഗസിന്‍ ജൂലൈ 2024

6 months ago