കൊച്ചി: മില്ലറ്റും മീനും പ്രദർശന ഭക്ഷ്യമേളയിൽ സന്ദർശകരുടെ മനം കവർന്ന് റാഗി-മീൻ സോസേജ്. തിലാപ്പിയ മീനും ചെറുധാന്യമായ റാഗിയും ചേർത്ത് തയ്യാറാക്കിയ സോസേജ് രുചിയിൽ മാത്രമല്ല, പോഷകസമൃദ്ധിയിലും മുമ്പിലാണ്. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയാണ് (സിഫ്റ്റ്) സോസേജ് വികസിപ്പിച്ചത്.
മീനും ചെറുധാന്യവും ഉപയോഗിച്ച വൈവിധ്യങ്ങളായ രുചിക്കൂട്ടുകൾ പൊതുജനങ്ങളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സിഫ്റ്റിലെ ഫിഷ് പ്രോസസിംഗ് ഡിവിഷൻ തയ്യാറാക്കിയ സോസേജ് മേളയിലെത്തിച്ചത്. മീനിലടങ്ങിയ മാംസ്യം, ആരോഗ്യകരമായ കൊഴുപ്പ്, റാഗിയിലെ നിരോക്സീകാരികൾ, നാരുകൾ, സൂക്ഷ്മപോഷകങ്ങൾ തുടങ്ങിയവ അടങ്ങുന്നതിനാൽ പോഷകസമൃദ്ധമാണ് ഈ സോസേജ്.
വിൽപനക്കല്ല, പകരം രുചി പരിചയപ്പെടുത്താനാണ് ഈ വിഭവം മേളയിലെത്തിച്ചത്. റാഗിക്ക് പകരം മറ്റ് ചെറുധാന്യങ്ങളുടെ ഇത്തരത്തിലുള്ള വിഭവങ്ങൾ സിഫ്റ്റിന്റെ സ്റ്റാളിൽ ശനിയാഴ്ച ലഭ്യമാകും. പ്രദർശന ഭക്ഷ്യമേള ശനിയാഴ്ച സമാപിക്കും.
മുകേഷ് അംബാനിയുടെ ഭവനമായ ആന്റിലിയ ആഗോള പ്രശസ്തമാണ്. ലോകത്ത് ഒരു കുടുംബം താമസിക്കുന്ന ഏറ്റവും വിലയേറിയ വീടെന്നതിന് ഉത്തരമാണ് ആന്റിലിയ.…
സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ (Gold Rate) വർധന. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് ഉയർന്നത്. ഇന്ന് ഒരു…
സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സി എസ് ആർ) ലഭ്യമാക്കാൻ ശ്രമിക്കുമെന്ന്…
സമൂഹത്തിന്റെ നന്‍മയ്ക്കു വേണ്ടി സ്ഥാനമാനങ്ങളും, ആസ്തിയും വേണ്ടെന്നു വയ്ക്കുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ തന്റെ കമ്പനിയെ ലോകോത്തര നിരയിലേയ്ക്ക് ഉയര്‍ത്തുകയും,…
View Comments
evideyaanu mela nadakkunnath ? marine drivelano