Business News

ടാറ്റ സ്റ്റീൽ, ടിൻ പ്ലേറ്റ് കമ്പനി ലയനം ഈ മാസം; റെക്കോർഡ് ഡേറ്റ് പ്രഖ്യാപിച്ചു

ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ ടാറ്റ സ്റ്റീൽ (Tata Steel) ടിൻപ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റ‍ഡുമായി (Tinplate Company of India Limited -TCIL) ലയിക്കുന്നതിന്റെ (Amalgamation) തിയ്യതി പ്രഖ്യാപിച്ചു. ഈ രണ്ട് വലിയ കമ്പനികളും ജനുവരി 19ന് ഒന്നായി മാറും. ആഗോള തലത്തിൽ ബിസിനസ് നടത്തുന്ന ടാറ്റ സ്റ്റീലിന്റെ മാർക്കറ്റ് ക്യാപ് 116000 കോടി രൂപയിലധികമാണ്. TCIL മാർക്കറ്റ് ക്യാപ് 4564 കോടി രൂപയാണ്. ലയനത്തിന്റെ ഭാഗമായി TCIL ഓഹരിയുടമകൾക്ക് ഓഹരികൾ ലഭ്യമാകുന്നത് സംബന്ധിച്ച്, റെക്കോർഡ് ഡേറ്റ് (Record Date) ജനുവരി 19ാം തിയ്യതിയാണെന്ന് ടാറ്റ സ്റ്റീൽ ഇന്നലെ ജനുവരി 8ാം തിയ്യതി അറിയിച്ചു. ഈ രണ്ട് കമ്പനികളുടെയും ലയനം കൊൽക്കത്ത National Company Law Tribunal (NCLT) അംഗീകരിച്ചിട്ടുണ്ട്.

രജിസ്റ്റെർ ഓഫ് മെംബേഴ്സ് (REgister of Members) രേഖകളിൽ റെക്കോർഡ് ഡേറ്റിൽ ഉൾപ്പെടുന്ന TCIL ഓഹരിയുടമകൾക്ക് ടാറ്റ സ്റഅറീൽ ഫുള്ളി പെയ്ഡ് അപ് ഓർഡിനറി ഇക്വിറ്റി ഓഹരികൾ (Fully Paid up Equity Ordinary Shares) ഇഷ്യു ചെയ്തു നൽകും. TCIL ഓഹരിയുടമകൾക്ക് 10 ഓഹരികൾക്ക്, 33 ടാറ്റ സ്റ്റീൽ ഓഹരികൾ എന്ന തോതിൽ 1 രൂപ മുഖവില (Face Value) കണക്കാക്കി ലഭിക്കും. ഇത്തരത്തിൽ എല്ലാ 10 ഓഹരികൾക്കും 10 രൂപയായിട്ടാണ് മുഖവില കണക്കാക്കുന്നത്

2024 അവസാനത്തോടെ ടാറ്റ സ്റ്റീലിന്റെ സബ്സിഡിയറി കമ്പനികൾ പോലും മാതൃകമ്പനിയിൽ ലയിക്കാനാണ് ഒരുങ്ങുന്നത്. ടാറ്റ സ്റ്റീൽ ലോങ് പ്രൊഡക്ട്സ് (Tata Steel Long Products -TSPL), ടിൻപ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ (Tinplate Company of India), ടാറ്റ മെറ്റാലിക്സ് (Tata Metaliks), ടിആർഎഫ് (TRF), ഇന്ത്യൻ സ്റ്റീൽ & വയർ പ്രൊഡക്ട്സ് ( Indian Steel & Wire Products), ടാറ്റ സ്റ്റീൽ മൈനിങ് (Tata Steel Mining), എസ് & ടി മൈനിങ് കമ്പനി (S&T Mining Company) എന്നീ കമ്പനികൾ ഇത്തരത്തിൽ ടാറ്റ സ്റ്റീലുമായി ലയിക്കുമെന്നാണ് കരുതപ്പെടുന്നത്.

Shanavas Karimattam

Recent Posts

അംബാനിയുടെ ആന്റിലിയിയിലെ ജീവനക്കാരുടെ ശമ്പളം ലക്ഷങ്ങൾ!

മുകേഷ് അംബാനിയുടെ ഭവനമായ ആന്റിലിയ ആഗോള പ്രശസ്തമാണ്. ലോകത്ത് ഒരു കുടുംബം താമസിക്കുന്ന ഏറ്റവും വിലയേറിയ വീടെന്നതിന് ഉത്തരമാണ് ആന്റിലിയ.…

5 months ago

കേരളത്തിലെ സ്വർണ്ണം-വെള്ളി നിരക്കുകൾ വർധിച്ചു; പുതിയ വില നിലവാരം

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ (Gold Rate) വർധന. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് ഉയർന്നത്. ഇന്ന് ഒരു…

5 months ago

August 2024

ബിസിനസ് കേരള ഇ മാഗസിന്‍ August 2024

5 months ago

സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട്

സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സി എസ് ആർ) ലഭ്യമാക്കാൻ ശ്രമിക്കുമെന്ന്…

5 months ago

പിതാവ് ടാറ്റയുമായി ഉടക്കിയ അതികായന്‍….ഇന്ന് 9,00,000 കോടി ആസ്തിയുടെ ഉടമകള്‍!

സമൂഹത്തിന്റെ നന്‍മയ്ക്കു വേണ്ടി സ്ഥാനമാനങ്ങളും, ആസ്തിയും വേണ്ടെന്നു വയ്ക്കുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ തന്റെ കമ്പനിയെ ലോകോത്തര നിരയിലേയ്ക്ക് ഉയര്‍ത്തുകയും,…

6 months ago

JULY 2024

ബിസിനസ് കേരള ഇ മാഗസിന്‍ ജൂലൈ 2024

6 months ago