200 ഡിഎംഎ (Daily Moving Averages) നിലവാരത്തെ മറികടന്ന, നിഫ്റ്റി 500 സൂചികയിൽ ഉൾപ്പെടുന്ന 5 ഓഹരികൾക്കാണ് പോസിറ്റീവ് ബ്രേക്കൗട്ട് നടന്നിരിക്കുന്നത്. സുപ്രജിത് എൻജിനീയറിങ് (Suprajit Engineering), കാർബൊറണ്ടം യൂണിവേഴ്സൽ (Carborundum Universal), പ്രോക്ടർ & ഗാംബിൾ ഹെൽത്ത് (Procter & Gamble Health), അസ്ട്രാൽ (Astral), ദേവയാനി ഇന്റർനാഷണൽ (Devyani International) എന്നീ ഓഹരികളിലാണ് പോസിറ്റീവ് ബ്രേക്കൗട്ട് (Positive Breakout) നടന്നത്.സ്റ്റോക്ക് എഡ്ജ് ടെക്നിക്കൽ സ്കാൻ ഡാറ്റ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്( LTP; ജനുവരി 9 പ്രകാരമുള്ള ക്ലോസിങ് ഓഹരി വില).
ആസ്ട്രൽ (Astral)
പൈപ്പ് ഫിറ്റിങ്ങുകൾ, അഡ്ഹസീവ് സൊല്യൂഷൻ എന്നിവയടക്കമുള്ള ബിൽഡിങ് ഘടകങ്ങൾ നിർമിക്കുന്ന മിഡ്ക്യാപ് കമ്പനിയാണിത്. (200 DMA: 1815.71 രൂപ , LTP: 1822.20 രൂപ)
സുപ്രജിത് എൻജിനീയറിങ് (Suprajit Engineering)
കൺട്രോൾ കേബിളുകൾ, സ്പീഡോ കേബിളുകൾ അടക്കമുള്ള ഓട്ടോമൊബൈൽ ഘടകങ്ങളുടെ നിർമാണം നടത്തുന്ന സ്മാൾക്യാപ് കമ്പനിയാണ് സുപ്രജിത് എൻജിനീയറിങ്. (200 DMA : 389.02 രൂപ , LTP : 408.65 രൂപ)
കാർബൊറണ്ടം യൂണിവേഴ്സൽ (Carborundum Universal)
സെറാമിക്സ്, ഇലക്ട്രോമിനറൽസ് അടക്കമുള്ള ഇൻഡസ്ട്രി മെഷിനറി വിഭാഗത്തിൽ ബിസിനസ് ചെയ്യുന്ന സ്മാൾക്യാപ് കമ്പനിയാണിത്. (200 DMA: 1136.54 രൂപ , LTP: 1443.45 രൂപ)
പ്രോക്ടർ & ഗാംബിൾ ഹെൽത്ത് (Procter & Gamble Health)
ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ബിസിനസ് നടത്തുന്ന സ്മാൾക്യാപ് കമ്പനിയാണ് പ്രോക്ടർ & ഗാംബിൾ ഹെൽത്ത് . ഫാർസ്യൂട്ടിക്കൽസ്, ബൾക്ക് ഡ്രഗ്സ്, ഫൈൻ കെമിക്കൽസ്, പിഗ്മെന്റ്സ് എന്നിവയുടെ നിർമാണവും, മാർക്കറ്റിങ്ങും നടത്തുന്നു. (200 DMA: 5042.90 രൂപ , LTP: 5067.85 രൂപ)
ദേവയാനി ഇന്റർനാഷണൽ (Devyani International)
റസ്റ്ററന്റ് മേഖലയിൽ ബിസിനസ് നടത്തുന്ന സ്മാൾക്യാപ് കമ്പനിയാണിത്. കെഎഫ്സി, പിസ ഹട് ഉൾപ്പെടെ പ്രമുഖ ബ്രാൻഡുകളുടെ ഫ്രാഞ്ചൈസി ബിസിനസും ഇവർ നടത്തിവരുന്നു.(200 DMA: 186.71 രൂപ , LTP: 186.85 രൂപ)
മുകേഷ് അംബാനിയുടെ ഭവനമായ ആന്റിലിയ ആഗോള പ്രശസ്തമാണ്. ലോകത്ത് ഒരു കുടുംബം താമസിക്കുന്ന ഏറ്റവും വിലയേറിയ വീടെന്നതിന് ഉത്തരമാണ് ആന്റിലിയ.…
സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ (Gold Rate) വർധന. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് ഉയർന്നത്. ഇന്ന് ഒരു…
സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സി എസ് ആർ) ലഭ്യമാക്കാൻ ശ്രമിക്കുമെന്ന്…
സമൂഹത്തിന്റെ നന്‍മയ്ക്കു വേണ്ടി സ്ഥാനമാനങ്ങളും, ആസ്തിയും വേണ്ടെന്നു വയ്ക്കുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ തന്റെ കമ്പനിയെ ലോകോത്തര നിരയിലേയ്ക്ക് ഉയര്‍ത്തുകയും,…