മലയാളിയുടെ ജോലി പ്രതീക്ഷകളില്‍ ആദ്യ ഇടമാണ് ദുബായ്. ഇതിനാല്‍ തന്നെ യുഎഇയിലെ തൊഴില്‍ സാധ്യതകള്‍ ഉയരുന്നത് ഓരോ മലയാളികള്‍ക്കും വളരെ ആവേശമാണ് നല്‍കുന്നത്.
2024 ല്‍ വിവിധ മേഖലകളില്‍ വിദഗ്ധരായ തൊഴിലാളികളുടെ ആവശ്യം വര്‍ധിക്കാനുള്ള സാധ്യതയുള്ളതിനാല്‍ യുഎഇയിലെ തൊഴില്‍ വിപണി സമാനതകളില്ലാത്ത കുതിപ്പിലാണ്.
കൊറോണയ്ക്കു ശേഷം ഗണ്യമായ വളര്‍ച്ച കൈവരിച്ച റിയല്‍ എസ്റ്റേറ്റ്, ട്രാവല്‍ ആന്‍ഡ് ടൂറിസം, വ്യാപാരം, ലോജിസ്റ്റിക്സ്, റീട്ടെയില്‍, വ്യോമയാനം തുടങ്ങിയ മേഖലകളില്‍ ഇനിയും തൊഴില്‍ സാധ്യതകളുണ്ടെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
യുഎഇയില്‍ ജോലി ലഭിക്കുന്നതിനു നിരവധി മാര്‍ഗങ്ങള്‍ ഇന്നു വിരല്‍ തുമ്പില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ അപേക്ഷകളോടൊപ്പം നേരിട്ട് യുഎഇയിലെത്തി ജോലി തിരയുന്നത് ഇപ്പോള്‍ സര്‍വ സാധാരണമാണ്. നേരിട്ടെത്തുന്നതു പലപ്പോഴും ജോലി സാധ്യതയ്ക്ക് മുന്‍തൂക്കം ലഭിക്കുന്നതിനും കാരണമായിട്ടുണ്ട്.
ടൂറിസ്റ്റ് വിസ
വിനോദസഞ്ചാരത്തിനായി യുഎഇയിലേക്കുള്ള യാത്ര ആരംഭിക്കാന്‍ ടൂറിസ്റ്റ് വിസ മതി
വിസിറ്റിംഗ് വിസ
60 ദിവസമാണ് വിസ കാലാവധി. സിംഗില്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി എന്നിവ വിസിറ്റിംഗ് വിസയില്‍ അനുവദിക്കും.
ജോബ് സെര്‍ച്ച് വിസ
യുഎഇയില്‍ ഒരു ഗ്യാരന്ററുടെ ആവശ്യമില്ലാതെ ജോലി സാധ്യതകള്‍ തേടാന്‍ വിദേശിയര്‍ക്ക് അനുവാദം നല്‍കുന്ന വിസയാണ് ജോബ് സെര്‍ച്ച് അഥവാ തൊഴില്‍ അന്വേഷക വിസ.
ട്രാന്‍സിസ്റ്റ് വിസ
യുഎഇയിലുടെയുള്ള ചെറിയ യാത്രാ സൗകര്യങ്ങള്‍ക്കാണ് ട്രാന്‍സിസ്റ്റ്് വിസ ഉപയോഗിക്കുന്നത്.
ഫ്രീലാന്‍സ് വിസ
ഫ്രീലാന്‍സര്‍മാര്‍ക്ക് വേണ്ടി അവതരിപ്പിച്ചിരിക്കുന്നതാണ് ഫ്രീലാന്‍സ് വിസ. നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) കൈവശമുള്ള ഏതു കമ്പനിയുമായും സഹകരിച്ച് പ്രവര്‍ത്തിക്കാം.
തൊഴില്‍വിസ
രണ്ടു വര്‍ഷത്തേക്കാണ് തൊഴില്‍ വിസ അനുവദിക്കുന്നത്. യുഎഇയില്‍ നിയമപരമായി ജോലി ചെയ്യുന്നതിന് തൊഴില്‍ വിസ ആവശ്യമാണ്.
റസിഡന്‍സ് വിസ
2 അല്ലെങ്കില്‍ 3 വര്‍ഷത്തേക്കാണ് റസിഡന്‍സ് വിസ അനുവദിക്കുന്നത്. യുഎഇയില്‍ താമസിച്ച് ജോലി ചെയ്യാനുള്ള നിയമപരമായ അനുമതിയാണിത്.
അപേക്ഷിക്കേണ്ട വിധം, ഫീസ് എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുതിയ ലക്കം ബിസിനസ് കേരള മാഗസിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
മുകേഷ് അംബാനിയുടെ ഭവനമായ ആന്റിലിയ ആഗോള പ്രശസ്തമാണ്. ലോകത്ത് ഒരു കുടുംബം താമസിക്കുന്ന ഏറ്റവും വിലയേറിയ വീടെന്നതിന് ഉത്തരമാണ് ആന്റിലിയ.…
സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ (Gold Rate) വർധന. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് ഉയർന്നത്. ഇന്ന് ഒരു…
സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സി എസ് ആർ) ലഭ്യമാക്കാൻ ശ്രമിക്കുമെന്ന്…
സമൂഹത്തിന്റെ നന്‍മയ്ക്കു വേണ്ടി സ്ഥാനമാനങ്ങളും, ആസ്തിയും വേണ്ടെന്നു വയ്ക്കുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ തന്റെ കമ്പനിയെ ലോകോത്തര നിരയിലേയ്ക്ക് ഉയര്‍ത്തുകയും,…