Personal Finance

റിയല്‍ എസ്‌റ്റേറ്റ് മേഖല മ്യൂച്ചല്‍ ഫണ്ടിനേക്കാള്‍ ലാഭകരമോ…?

റിയല്‍ എസ്‌റ്റേറ്റ് മേഖല മ്യൂച്ചല്‍ ഫണ്ടിനേക്കാള്‍ ലാഭകരമാണോയെന്ന ചോദ്യം ഈ മേഖലയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ നിരന്തരം ഉയര്‍ത്തുന്ന ചോദ്യമാണ്. റിയല്‍ എസ്റ്റേറ്റ് ബിസിനസ് മലയാളികളായ ഭൂരിഭാഗം പേര്‍ക്കും ഇഷ്ടമുള്ള ഒരു മേഖലയാണെങ്കിലും ഇതിന് പുറകിലുള്ള നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് പലര്‍ക്കും അറിയില്ല.

റിയല്‍ എസ്റ്റേറ്റിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ്

റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ള ഏറ്റവും വലിയ നേട്ടം ഇത് വളരെ സേഫായിട്ടുള്ള ഒരു ഇന്‍വെസ്റ്റ്‌മെന്റാണ്. ബാക്കിയുള്ള നിക്ഷേപങ്ങളെക്കാളും ഒരുപാട് ലാഭകരവുമാണ്. ഉദാഹരണമായി മ്യൂച്ചല്‍ ഫണ്ട്, ബോണ്ടുകള്‍, ബാങ്ക് പലിശ, ബിസിനസ് ഇവയിലൊക്കെ നിക്ഷേപിക്കുന്നതിനേക്കാളും റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിച്ചു കഴിഞ്ഞാല്‍ റിസ്‌ക് ഫാക്ടര്‍ വളരെ കുറവാണെന്നതാണ് ഈ മേഖലയിലേക്ക് തിരിയാന്‍ കൂടുതല്‍ ആളുകളെ പ്രേരിപ്പിക്കുന്നത്.

മറ്റു പലതിനും ചെയ്യുന്നതു പോലെ കൂടുതല്‍ പഠനങ്ങള്‍ റിയല്‍ എസ്റ്റേറ്റിന് ആവശ്യമില്ലായെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. മ്യൂച്ചല്‍ ഫണ്ട് പോലുള്ളവയില്‍ പ്രശ്‌നങ്ങള്‍ വളരെ കൂടുതലാണ് എന്നാല്‍ റിയല്‍ എസ്റ്റേറ്റ് മേഖല ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ നഷ്ട സാധ്യത വളരെ കുറവാണ്. അതുപോലെ തന്നെ വസ്തു വാങ്ങുമ്പോഴും ഡോക്യുമെന്റേഷനിലും പല കാര്യങ്ങളും പഠിച്ചെടുക്കാനും എളുപ്പമാണ്. ഒരിക്കല്‍ പഠിച്ചു കഴിഞ്ഞാല്‍ മറ്റേതൊരു ഡോക്യുമെന്റും വേഗത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും. ഇത് റിയല്‍ എസ്റ്റേറ്റിന്റെ ഒരു നേട്ടമാണ്. നേരത്തെ പറഞ്ഞ ബോണ്ടുകളോ മ്യൂച്ചല്‍ ഫണ്ടിലോ മറ്റേത് ഇന്‍വെസ്റ്റ്‌മെന്റ്കളിലും മാര്‍ക്കറ്റുകളില്‍ വളരെ അപാരമായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. ഓരോ സമയത്തും അവതരിപ്പിക്കുന്ന പ്രൊഡക്ടുകളും സ്‌കീമുകളും വ്യത്യസ്ഥമാകുന്നതാണ് ഇതിനു കാരണം. എന്നാല്‍ റിയല്‍ എസ്റ്റേറ്റിനെ സംബന്ധിച്ച് അങ്ങനെ ഒരു മാറ്റം ഉണ്ടാവുകയെന്നത് പൊതുവെ കുറവാണ്.

റിയല്‍ എസ്റ്റേറ്റില്‍ ഇന്‍വെസ്റ്റ് ചെയ്താല്‍ പരാജയ സാധ്യത വളരെ കുറവായിട്ടാണ് എന്ന് പറയുന്നതുപോലെ തന്നെ അസറ്റ് വാല്യൂ അഞ്ചു വര്‍ഷം കൊണ്ട് ഇരട്ടിയാക്കാനുള്ള സാധ്യത വളരെ കൂടുതലുള്ള മേഖലയാണ് റിയല്‍ എസ്റ്റേറ്റ്. അസറ്റ് വാല്യൂ വളരെ കൂടുന്നത് കൊണ്ട് തന്നെ ബുദ്ധിപരമായി മറ്റു പല മേഖലകളിലും ഈ വസ്തു നമുക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കും.

കോവിഡ്, പ്രളയം അടക്കമുള്ള ദുരന്തങ്ങള്‍ എത്തിയപ്പോഴും കേരളത്തില്‍ മാര്‍ക്കറ്റ് ഇടിഞ്ഞിരുന്നു. ഇതോടൊപ്പം ലോക മാര്‍ക്കറ്റ് നിരവധി കാരണങ്ങളാല്‍ പല പ്രാവശ്യം ഇടിഞ്ഞപ്പോഴും റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റ് അതിദാരുണമായി ഇന്ത്യയില്‍ ഇടിഞ്ഞിട്ടില്ല എന്നത് വളരെ സന്തോഷകരമായ കാര്യമാണ്. പല നഗരങ്ങളിലും റിയല്‍ എസ്റ്റേറ്റ് ഗ്രോത്ത് 8 ശതമാനം മുതല്‍ 15 ശതമാനം വരെ വളര്‍ന്നുവെന്നും പല പഠനങ്ങളും വ്യക്തമാക്കുന്നു. എന്നിരുന്നാലും നിക്ഷേപങ്ങള്‍ ചെയ്യുന്ന സമയത്ത് വളരെയധികം ശ്രദ്ധയും പഠനങ്ങളും കാഴ്ചപ്പാടും ഉണ്ടാകേണ്ട ഒരു മേഖല തന്നെയാണ് റിയല്‍ എസ്റ്റേറ്റ്.

പണം കൈയ്യിലുള്ള ആര്‍ക്കും ഈ മേഖലയിലേക്ക് കടന്നു വരുന്നതിന് മറ്റു തടസങ്ങള്‍ ഇല്ലാത്തതിനാല്‍ നിരവധി പേര്‍ പ്രതിദിനം റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റിലേക്ക് എത്തുന്നുവെന്നു വേണം മനസിലാക്കാന്‍. ഈ സാഹചര്യം മുതലെടുത്ത് നിരവധി തട്ടിപ്പ് സംഘങ്ങളും ഇത്തരക്കാര്‍ക്ക് പിന്നാലെയുണ്ടെന്ന വസ്തുത തിരിച്ചറിയേണ്ടതുണ്ട്. ഇക്കാരണങ്ങളാല്‍ തന്നെ മറ്റു നിക്ഷേപങ്ങളെക്കാള്‍ റിയല്‍ എസ്റ്റേറ്റിനെ വിശ്വസിക്കുന്നവര്‍ സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ തന്നെ സമീപിച്ച് ഇടപാടുകള്‍ക്ക് തയ്യാറാകേണ്ടതുണ്ട്.

Shanavas Karimattam

Recent Posts

അംബാനിയുടെ ആന്റിലിയിയിലെ ജീവനക്കാരുടെ ശമ്പളം ലക്ഷങ്ങൾ!

മുകേഷ് അംബാനിയുടെ ഭവനമായ ആന്റിലിയ ആഗോള പ്രശസ്തമാണ്. ലോകത്ത് ഒരു കുടുംബം താമസിക്കുന്ന ഏറ്റവും വിലയേറിയ വീടെന്നതിന് ഉത്തരമാണ് ആന്റിലിയ.…

4 months ago

കേരളത്തിലെ സ്വർണ്ണം-വെള്ളി നിരക്കുകൾ വർധിച്ചു; പുതിയ വില നിലവാരം

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ (Gold Rate) വർധന. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് ഉയർന്നത്. ഇന്ന് ഒരു…

4 months ago

August 2024

ബിസിനസ് കേരള ഇ മാഗസിന്‍ August 2024

5 months ago

സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട്

സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സി എസ് ആർ) ലഭ്യമാക്കാൻ ശ്രമിക്കുമെന്ന്…

5 months ago

പിതാവ് ടാറ്റയുമായി ഉടക്കിയ അതികായന്‍….ഇന്ന് 9,00,000 കോടി ആസ്തിയുടെ ഉടമകള്‍!

സമൂഹത്തിന്റെ നന്‍മയ്ക്കു വേണ്ടി സ്ഥാനമാനങ്ങളും, ആസ്തിയും വേണ്ടെന്നു വയ്ക്കുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ തന്റെ കമ്പനിയെ ലോകോത്തര നിരയിലേയ്ക്ക് ഉയര്‍ത്തുകയും,…

6 months ago

JULY 2024

ബിസിനസ് കേരള ഇ മാഗസിന്‍ ജൂലൈ 2024

6 months ago