ഇരുപതാമത് കേരള ബാംബൂ ഫെസ്റ്റിന് എറണാകുളം കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടില്‍ തുടക്കമായി. വ്യവസായ മന്ത്രി പി രാജീവ് മേള ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബാംബൂ മിഷന്, കെ-ബിപ് തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ് ബാംബൂ ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഈ മാസം 17 വരെയാണ് ഫെസ്റ്റ്. രാവിലെ 11 മുതല്‍ 9 മണിവരെയാണ് മേളയുടെ സമയക്രമം. പ്രവേശനം സൗജന്യമാണ്.
കേരളത്തില്‍നിന്നും 12 ഇതര സംസ്ഥാനങ്ങളില്‍നിന്നും ജപ്പാനില്നിന്നുമായി 201 സ്റ്റാളുകളാണ് മേളയിലുള്ളത്. സംസ്ഥാന ബാംബൂ മിഷന് പരിശീലകര്‍ രൂപകല്‍പ്പന ചെയ്ത വിവിധ കരകൗശല ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനത്തിന് പ്രത്യേക ഗ്യാലറിയുമുണ്ട്. എല്ലാദിവസവും വൈകിട്ട് മുളവാദ്യ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള കലാസാംസ്കാരിക പരിപാടികളുണ്ടാകും. മുളയരി, മുളങ്കൂമ്പ് എന്നിവയില്‍ നിര്‍മിച്ച വിവിധ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ സ്റ്റാളുകളും മുള നഴ്സറികളും മേളയില്‍ ഉണ്ട്.
മുകേഷ് അംബാനിയുടെ ഭവനമായ ആന്റിലിയ ആഗോള പ്രശസ്തമാണ്. ലോകത്ത് ഒരു കുടുംബം താമസിക്കുന്ന ഏറ്റവും വിലയേറിയ വീടെന്നതിന് ഉത്തരമാണ് ആന്റിലിയ.…
സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ (Gold Rate) വർധന. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് ഉയർന്നത്. ഇന്ന് ഒരു…
സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സി എസ് ആർ) ലഭ്യമാക്കാൻ ശ്രമിക്കുമെന്ന്…
സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി സ്ഥാനമാനങ്ങളും, ആസ്തിയും വേണ്ടെന്നു വയ്ക്കുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ തന്റെ കമ്പനിയെ ലോകോത്തര നിരയിലേയ്ക്ക് ഉയര്‍ത്തുകയും,…