Personal Finance

പേഴ്‌സണല്‍ ലോണിന് പലിശ നിരക്ക് കുറവുള്ള ബാങ്കുകള്‍ ഏതെല്ലാമാണ്..?

പണത്തിന് ആവശ്യമില്ലാത്തവര്‍ ഇല്ലായെന്നു തന്നെ പറയാം. പണത്തിന് ഒരു ആവശ്യം നേരിട്ടാല്‍ ഭൂരിഭാഗം പേര്‍ക്കും ആശ്രയം ബാങ്ക് വായ്പകളെയാണ്. വേഗത്തിലും ജാമ്യം നല്‍കാതെയും ബാങ്കുകള്‍ ലഭ്യമാക്കുന്ന പേഴ്‌സണല്‍ ലോണ്‍, അടിയന്തര ഘട്ടങ്ങളില്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ഭവന, വാഹന വായ്പകളേക്കാള്‍ പൊതുവേ ഉയര്‍ന്ന പലിശയാണ് പേഴ്‌സണല്‍ ലോണുകളില്‍ ബാങ്ക് ഈടാക്കുന്നത്. എന്നാല്‍ പ്രമുഖ ബാങ്കുകളുടെ കൂട്ടത്തില്‍ ഏറ്റവും താഴ്ന്ന നിരക്കില്‍ പേഴ്‌സണല്‍ ലോണ്‍ നല്‍കുന്ന ബാങ്കിങ് സ്ഥാപനങ്ങള്‍ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കും പൊതുമേഖലാ സ്ഥാപനവുമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പേഴ്‌സണല്‍ ലോണുകളില്‍ വ്യത്യസ്ത നിരക്കുകളാണ് നിശ്ചയിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പേഴ്‌സണല്‍ ലോണ്‍ 11.30 ശതമാനം മുതല്‍ 13.80 ശതമാനം വരെയുള്ള പലിശ നിരക്കില്‍ നല്‍കും. കോര്‍പറേറ്റ് കമ്പനികളുടെ ജീവനക്കാര്‍ക്ക് 12.3 ശതമാനം മുതല്‍ 14.3 ശതമാനം വരെയുള്ള പലിശ നിരക്കിലാണ് പേഴ്‌സണല്‍ ലോണ്‍ നല്‍കുന്നത്. അതേസമയം സൈനികര്‍ക്ക് 11.15 ശതമാനം മുതല്‍ 12.65 ശതമാനം വരെയുള്ള പലിശ നിരക്കിലാകും പൊതുവെ എസ്ബിഐ പേഴ്‌സണല്‍ ലോണ്‍ അനുവദിക്കുക.

ബാങ്ക് ഓഫ് ബറോഡ

പ്രമുഖ പൊതുമേഖല ബാങ്കിങ് സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 11.90 ശതമാനം മുതല്‍ പലിശയില്‍ പേഴ്‌സണല്‍ ലോണ്‍ നല്‍കും. കോര്‍പറേറ്റ് കമ്പനിയുടെ ജീവനക്കാര്‍ക്ക് 12.40 ശതമാനം മുതലാണ് പലിശ ഈടാക്കുന്നത്. എല്ലാ വിഭാഗത്തിലേയും പേഴ്‌സണല്‍ ലോണുകളുടെ പരമാവധി പലിശ നിരക്ക് 16.75 ശതമാനമായാണ് നിശ്ചയിച്ചിരിക്കുന്നത്.

ഐസിഐസിഐ ബാങ്ക്

ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കിങ് കമ്പനിയായ ഐസിഐസിഐ ബാങ്ക്, വ്യക്തിഗത വായ്പകള്‍ക്ക് ഈടാക്കുന്ന ചുരുങ്ങിയ പലിശ നിരക്ക് 10.65 ശതമാനമാണ്. പരമാവധി പലിശ നിരക്ക് 16 ശതമാനവുമാകുന്നു. ഇതിനോടൊപ്പം വായ്പ തുകയുടെ 2.5 ശതമാനം വരെ പ്രോസസിങ് ഫീസായും ബാധകമാകുന്ന മറ്റ് നികുതിയും ഉപയോക്താവ് നല്‍കേണ്ടതുണ്ട്. വ്യക്തിഗത വായ്പയുടെ തിരിച്ചടവ് കാലാവധി 12 മാസം മുതല്‍ 72 മാസം വരെയാണ്.

എച്ച്ഡിഎഫ്‌സി ബാങ്ക്

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കിങ് സ്ഥാപനമായ എച്ച്ഡിഎഫ്‌സി ബാങ്ക്, പേഴ്‌സണല്‍ ലോണുകള്‍ക്ക് 10.5 ശതമാനം മുതല്‍ 24 ശതമാനം നിരക്കിലാണ് പലിശ ഈടാക്കുന്നത്. ഇതിനു പുറമെ ലോണ്‍ അപേക്ഷയില്‍ പ്രോസസിങ് ഫീസ് ഇനത്തില്‍ 4,999 രൂപയും ഉപയോക്താവ് നല്‍കേണ്ടതുണ്ട്.

കൊട്ടക് മഹീന്ദ്ര ബാങ്ക്

രാജ്യത്തെ വന്‍കിട സ്വകാര്യ ബാങ്കുകളിലൊന്നായ കൊട്ടക് മഹീന്ദ്ര ബാങ്ക്, 10.99 ശതമാനം പലിശ നിരക്ക് മുതല്‍ പേഴ്‌സണല്‍ ലോണുകള്‍ അനുവദിക്കുന്നുണ്ട്. അതേസമയം പേഴ്‌സണല്‍ ലോണുകളുടെ പരമാവധി പലിശ നിരക്ക് എത്രയെന്ന് ബാങ്കിന്റെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും വായ്പ അനുവദിക്കുന്ന തുകയുടെ 3 ശതമാനം വരെ പ്രോസസിങ് ഫീസ് ഇനത്തില്‍ ഉപയോക്താവില്‍ നിന്നും ഈടാക്കാമെന്നും അറിയിപ്പുണ്ട്.

ഇന്‍ഡസിന്‍ഡ് ബാങ്ക്

മുന്‍നിര സ്വകാര്യ ബാങ്കിങ് സ്ഥാപനമായ ഇന്‍ഡസിന്‍ഡ് ബാങ്ക്, വ്യക്തിഗത വായ്പയ്ക്ക് 10.25 ശതമാനം മുതല്‍ പരമാവധി 26 ശതമാനം വരെ നിരക്കില്‍ പലിശ ഈടാക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. വായ്പ തിരിച്ചടവിന്റെ കാലാവധി 12 മാസം മുതല്‍ 72 മാസം വരെയാണ് അനുവദിക്കുന്നത്. പ്രോസസിങ് ഫീസ് ഇനത്തില്‍ വായ്പ തുകയുടെ 3 ശതമാനം വരെ ഈടാക്കാം.

Shanavas Karimattam

Recent Posts

അംബാനിയുടെ ആന്റിലിയിയിലെ ജീവനക്കാരുടെ ശമ്പളം ലക്ഷങ്ങൾ!

മുകേഷ് അംബാനിയുടെ ഭവനമായ ആന്റിലിയ ആഗോള പ്രശസ്തമാണ്. ലോകത്ത് ഒരു കുടുംബം താമസിക്കുന്ന ഏറ്റവും വിലയേറിയ വീടെന്നതിന് ഉത്തരമാണ് ആന്റിലിയ.…

4 months ago

കേരളത്തിലെ സ്വർണ്ണം-വെള്ളി നിരക്കുകൾ വർധിച്ചു; പുതിയ വില നിലവാരം

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ (Gold Rate) വർധന. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് ഉയർന്നത്. ഇന്ന് ഒരു…

4 months ago

August 2024

ബിസിനസ് കേരള ഇ മാഗസിന്‍ August 2024

5 months ago

സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട്

സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സി എസ് ആർ) ലഭ്യമാക്കാൻ ശ്രമിക്കുമെന്ന്…

5 months ago

പിതാവ് ടാറ്റയുമായി ഉടക്കിയ അതികായന്‍….ഇന്ന് 9,00,000 കോടി ആസ്തിയുടെ ഉടമകള്‍!

സമൂഹത്തിന്റെ നന്‍മയ്ക്കു വേണ്ടി സ്ഥാനമാനങ്ങളും, ആസ്തിയും വേണ്ടെന്നു വയ്ക്കുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ തന്റെ കമ്പനിയെ ലോകോത്തര നിരയിലേയ്ക്ക് ഉയര്‍ത്തുകയും,…

6 months ago

JULY 2024

ബിസിനസ് കേരള ഇ മാഗസിന്‍ ജൂലൈ 2024

6 months ago