Categories: Business NewsEvents

കെ സ്മാര്‍ട്ടിന് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത് വലിയ സ്വീകാര്യത: മന്ത്രി എം ബി രാജേഷ്

നഗരസഭയിലെ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന കെ സ്മാര്‍ട്ട് ആപ്ലിക്കേഷന് മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ജീവനക്കാരും പൊതുവില്‍ നല്ല നിലയില്‍ സഹകരിക്കുന്നുണ്ട്. കെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ മികച്ച നിലയിലാണ് പ്രവര്‍ത്തിക്കുന്നത്.

പുതിയ ലൈസന്‍സ് നല്‍കുന്നതിനുള്ള സംവിധാനം ജനുവരി 22 ഓടെ സജ്ജമാകും. ഇതോടെ കെ സ്മാര്‍ട്ട് ആദ്യഘട്ടത്തില്‍ നിശ്ചയിച്ച സേവനങ്ങള്‍ പൂര്‍ണതോതിലാകുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എത്തി കെ സ്മാര്‍ട്ട് പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനാവശ്യ ഭീതി ഉണ്ടാക്കി കെ സ്മാര്‍ട്ട് പദ്ധതി അട്ടിമറിക്കാനുള്ള ചില തല്‍പ്പര കക്ഷികളുടെ നീക്കം അനുവദിക്കില്ല. ചില ശക്തികളെ പുതിയ സംവിധാനം അലോസരപ്പെടുത്തിയിട്ടുണ്ട്. അവരാണ് പദ്ധതിക്കെതിരായ പ്രചാരണത്തിന് പിന്നില്‍. പദ്ധതി പൊളിക്കാന്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഇത് ഗൗരവമായി തന്നെ സര്‍ക്കാര്‍ കാണും. ഇത്തരക്കാര്‍ക്കെതിരെ നിര്‍ദാക്ഷിണ്യം നടപടി എടുക്കും. ചില നഗരസഭകളില്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും മടക്കി അയക്കുകയും ചെയ്യുന്നതായി പരാതി ലഭിച്ചു. ഓഫീസിലെത്തുന്ന പൊതുജനങ്ങളെ ഇനിയും ആരെങ്കിലും തിരിച്ചയച്ചാല്‍ അവരുടെ പേര് സഹിതം പരാതി നല്‍കാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു.

Shanavas Karimattam

Recent Posts

അംബാനിയുടെ ആന്റിലിയിയിലെ ജീവനക്കാരുടെ ശമ്പളം ലക്ഷങ്ങൾ!

മുകേഷ് അംബാനിയുടെ ഭവനമായ ആന്റിലിയ ആഗോള പ്രശസ്തമാണ്. ലോകത്ത് ഒരു കുടുംബം താമസിക്കുന്ന ഏറ്റവും വിലയേറിയ വീടെന്നതിന് ഉത്തരമാണ് ആന്റിലിയ.…

5 months ago

കേരളത്തിലെ സ്വർണ്ണം-വെള്ളി നിരക്കുകൾ വർധിച്ചു; പുതിയ വില നിലവാരം

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ (Gold Rate) വർധന. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് ഉയർന്നത്. ഇന്ന് ഒരു…

5 months ago

August 2024

ബിസിനസ് കേരള ഇ മാഗസിന്‍ August 2024

5 months ago

സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട്

സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സി എസ് ആർ) ലഭ്യമാക്കാൻ ശ്രമിക്കുമെന്ന്…

5 months ago

പിതാവ് ടാറ്റയുമായി ഉടക്കിയ അതികായന്‍….ഇന്ന് 9,00,000 കോടി ആസ്തിയുടെ ഉടമകള്‍!

സമൂഹത്തിന്റെ നന്‍മയ്ക്കു വേണ്ടി സ്ഥാനമാനങ്ങളും, ആസ്തിയും വേണ്ടെന്നു വയ്ക്കുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ തന്റെ കമ്പനിയെ ലോകോത്തര നിരയിലേയ്ക്ക് ഉയര്‍ത്തുകയും,…

6 months ago

JULY 2024

ബിസിനസ് കേരള ഇ മാഗസിന്‍ ജൂലൈ 2024

6 months ago