കൊച്ചി: കേരളത്തിനകത്തും പുറത്തുമുള്ള വിവിധ കർഷകസംഘങ്ങളിൽ നിന്ന് നേരിട്ടെത്തിച്ച ഗുണമേൻമ ഉറപ്പുവരുത്തിയ ഉൽപന്നങ്ങളുമായി സിഎംഎഫ്ആർഐയുടെ വിപണന കേന്ദ്രം പൊതുജനങ്ങൾക്കായി തുറന്നു. ആരോഗ്യ സംരക്ഷണത്തിനുതകുന്ന വിഭവങ്ങളും മായമില്ലാത്ത നിത്യോപയോഗ ഭക്ഷ്യോൽപന്നങ്ങളും വിപണന കേന്ദ്രത്തിൽ ലഭിക്കും. സിഎംഎഫ്ആർഐയുടെ അഗ്രികൾച്ചറൽ ടെക്നോളജി ഇൻഫർമേഷൻ സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ നിർവഹിച്ചു.
വൃത്തിയാക്കിയ മീൻ, ഉണക്കമീൻ, ഇറച്ചി, പൊക്കാളി ഉൾപ്പെടെയുള്ള വിവിധയിനം അരികൾ, കല്ലുമ്മക്കായ, കൂവപ്പൊടി, കപ്പ ഉൽപന്നങ്ങൾ, ചക്കയുടെ വിവിധ മൂല്യവർധിത ഉൽപന്നങ്ങൾ, തേൻ, കർണാടകയിൽ നിന്നെത്തിച്ച ചെറുധാന്യങ്ങൾ, എണ്ണകൾ, സുഗന്ധവ്യഞ്ജനങ്ങൾ, പലഹാരങ്ങൾ, അച്ചാറുകൾ തുടങ്ങി എണ്ണമറ്റ ഉൽപന്നങ്ങൾ വിപണന കേന്ദ്രത്തിൽ ലഭ്യമാണ്. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ 7 വരെയാണ് പ്രവർത്തന സമയം.
പ്രമേഹം, കൊളസ്ട്രോൾ, സന്ധിവേദന, രക്തസമർദ്ദം തുടങ്ങി ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാനായി കടൽപായലിൽ നിന്നും സിഎംഎഫ്ആർഐ വികസിപ്പിച്ച ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ വിപണന കേന്ദ്രത്തിൽ ലഭിക്കും.
കാർഷിക സർവകലാശാലയിൽ നിന്നെത്തിച്ച ചോക്കളേറ്റ്, കശുമാങ്ങ പാനീയം ഉൾപ്പെടെയുള്ള വിവിധ ഉൽപന്നങ്ങളും സ്പൈസസ് ബോർഡ് ഉൽപന്നങ്ങളായ ഗുണമേൻമയുള്ള ഏലക്കായ, കുരുമുളക്, കുർക്കുമിൻ അളവ് കൂടുതലായുള്ള മഞ്ഞൾപ്പൊടി തുടങ്ങിയവയുമുണ്ട്. ലക്ഷദ്വീപ് വെളിച്ചെണ്ണ, വിനാഗിരി, ചൂര ഉൽപന്നങ്ങളും നാളികേര വികസന ബോർഡിന്റെ തേങ്ങാ ചിപ്സ് അടക്കമുള്ള വിഭവങ്ങളും ലഭ്യമാണ്.
കൂടാതെ, ചെറുകിട കർഷകർക്കും അടുക്കളത്തോട്ടമൊരുക്കുന്നവർക്കും മണ്ണിര കമ്പോസ്റ്റ്, ജൈവവളം, പച്ചക്കറി വിത്തുകൾ എന്നിവയും വിപണന കേന്ദ്രത്തിൽ ലഭ്യാമാണ്.
കേന്ദ്ര സുഗന്ധവിള ഗവേഷണ സ്ഥാപനം, കേന്ദ്ര മത്സ്യസാങ്കേതിക ഗവേഷണ സ്ഥാപനം (സിഫ്റ്റ്), വെറ്റിനറി സർവകലാശാല, കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം, കേന്ദ്ര കിഴങ്ങ് വിള ഗവേഷണ സ്ഥാപനം തുടങ്ങിയ സ്ഥാപനങ്ങൾക്ക് കീഴിലെ കർഷകസംഘങ്ങളുടെയും സംരംഭകരുടെയും വിവിധ ഉൽപന്നങ്ങൾ വിപണന കേന്ദ്രത്തിൽ ലഭ്യമാണ്.
മുകേഷ് അംബാനിയുടെ ഭവനമായ ആന്റിലിയ ആഗോള പ്രശസ്തമാണ്. ലോകത്ത് ഒരു കുടുംബം താമസിക്കുന്ന ഏറ്റവും വിലയേറിയ വീടെന്നതിന് ഉത്തരമാണ് ആന്റിലിയ.…
സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ (Gold Rate) വർധന. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് ഉയർന്നത്. ഇന്ന് ഒരു…
സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സി എസ് ആർ) ലഭ്യമാക്കാൻ ശ്രമിക്കുമെന്ന്…
സമൂഹത്തിന്റെ നന്‍മയ്ക്കു വേണ്ടി സ്ഥാനമാനങ്ങളും, ആസ്തിയും വേണ്ടെന്നു വയ്ക്കുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ തന്റെ കമ്പനിയെ ലോകോത്തര നിരയിലേയ്ക്ക് ഉയര്‍ത്തുകയും,…