Categories: Business NewsEvents

”ബജറ്റ് ജനപ്രിയമായിരിക്കും ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ കൂടുതൽ മെച്ചപ്പെട്ട കാര്യങ്ങൾ ഉണ്ടാക്കുക എന്നതാണ് ബജറ്റിൻ്റെ ലക്ഷ്യം” : കെഎൻ ബാലഗോപാൽ

തിരുവനന്തപുരം | വികസന കുതിപ്പിന് ഉതകുന്ന എല്ലാ ശ്രമങ്ങളും സംസ്ഥാന സർക്കാർ നടത്തുന്നതായി ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. കേരളത്തിന് ഏറ്റവും അർഹമായ കാര്യങ്ങൾ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നില്ല ,അടുത്ത വർഷത്തെ പദ്ധതി പ്രവർത്തനങ്ങളിലൂന്നിയാവും ബജറ്റ്. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ കൂടുതൽ മെച്ചപ്പെട്ട കാര്യങ്ങൾ ഉണ്ടാക്കുക എന്നതാണ് ബജറ്റിൻ്റെ ലക്ഷ്യം. കൂടുതൽ തൊഴിലും വരുമാനവും ഉണ്ടാക്കുന്നതിനുള്ള കാര്യങ്ങളാണ് സർക്കാർ ചെയ്യാനിരിക്കുന്നത്. ഭാരമുണ്ടാകുന്ന നികുതി ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ ഒരു സർക്കാരും ആഗ്രഹിക്കില്ല. പല മേഖലയിലും സർക്കാരിന് ന്യായമായ വരുമാനം കിട്ടേണ്ടതുണ്ട്. ലഭിക്കേണ്ട നികുതി എല്ലാം കൃത്യമായി ശേഖരിച്ച് എടുക്കുക എന്നുള്ളത് ഒരു സർക്കാരിൻറെ ഉത്തരവാദിത്തമാണ്. നികുതി ശേഖരിച്ചില്ലെങ്കിൽ സർക്കാർ ഉത്തരവാദിത്തക്കുറവ് കാണിക്കുന്നു എന്ന് പറയും. സർക്കാർ ഒരിക്കലും ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കില്ല. എന്നാൽ കൃത്യമായി നികുതി ശേഖരിക്കുകയും ചെയ്യും. സാമൂഹ്യ സുരക്ഷാ പെൻഷൻ കൃത്യമായി നൽകേണ്ടതുണ്ട്. അത് മനസ്സിൽ വെച്ചുള്ള തീരുമാനങ്ങൾ ആകും ഉണ്ടാവുക.

കേന്ദ്രം ന്യായമായി തരേണ്ട കാര്യങ്ങൾ നിഷേധിക്കാൻ സാധിക്കില്ല, അത് പ്രതീക്ഷിച്ചു കൊണ്ടാണ് കാര്യങ്ങൾ ആലോചിക്കുന്നത്. കേന്ദ്രം സംസ്ഥാനത്തിനുള്ളള്ള ഫണ്ട് വെട്ടിക്കുറയ്ക്കുന്നതിൽ ജനങ്ങൾക്കും ആശങ്കയുണ്ട്. ഇനിയും വെട്ടിക്കുറയ്ക്കും എന്ന സമീപനത്തിലാണ് സംസ്ഥാനത്തെ ബിജെപി നേതൃത്വം. കുറച്ചുകൂടെ വെട്ടിക്കുറയ്ക്കട്ടെ എന്നാണ് കോൺഗ്രസിന്റെയും ആഗ്രഹം. അവർ കേരളത്തെ അല്ല ഇഷ്ടപ്പെടുന്നത്. പ്രതിപക്ഷവും ബിജെപിക്കൊപ്പം ചേരുന്നു.

ഇന്ധന സെസ് വളരെ ചെറിയ ഒരു തുകയാണ്. അത് സർക്കാരിന്റെ സാമൂഹ്യ ക്ഷേമ കാര്യങ്ങൾക്ക് തന്നെയാണ് ചിലവാക്കുന്നത്. ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിൽ ധാരാളം നടപടികൾ നടക്കുന്നുണ്ട്. അതിൻ്റെ ഭാഗമായാണ് കഴിഞ്ഞ വർഷങ്ങളിൽ നികുതി പിരിച്ചെടുക്കുന്നതിൽ വലിയ വർധന ഉണ്ടായത്. മദ്യത്തിൽ നിന്ന് കേരളത്തിന് ലഭിക്കുന്നത് മൂന്നര ശതമാനം നികുതി മാത്രം. 22% വരെ പിരിക്കുന്ന സംസ്ഥാനങ്ങൾ വേറെയുണ്ട്. മദ്യ വിൽപ്പനയിൽ നിന്നല്ലാതെ ആഭ്യന്തര വരുമാനം വരുന്നതിനായി ഉൽപ്പാദന മേഖലയിൽ ധാരാളം കാര്യങ്ങൾ ചെയ്യുന്നുണ്ട്. ബജറ്റ് ജനപ്രിയമായിരിക്കും. കേരളത്തിന് വേണ്ടിയിട്ടായിരിക്കുമെന്നും അദേഹം പറഞ്ഞു.

ബജറ്റിൽ ഇത്തവണയും ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കാനിടയില്ല. രണ്ടാം പിണറായി സര്‍ക്കാർ കാലാവധി തീര്‍ക്കുമ്പോൾ പെൻഷൻ 2500 രൂപയാക്കുമെന്ന് പ്രഖ്യാപിത നയമായിരുന്നെങ്കിലും സാമ്പത്തിക സ്ഥിതി അനുകൂലമല്ലെന്ന നിലപാടിലാണ് ധനമന്ത്രി. അതേസമയം സപ്ലൈകോ അടക്കം പൊതുജനങ്ങളോട് നേരിട്ട് ഇടപെടുന്ന മേഖലകളിൽ അനുകൂലമായ ഒട്ടേറെ പ്രഖ്യാപനങ്ങൾക്കും ഇത്തവണ സാധ്യതയുണ്ട്.

Shanavas Karimattam

Recent Posts

അംബാനിയുടെ ആന്റിലിയിയിലെ ജീവനക്കാരുടെ ശമ്പളം ലക്ഷങ്ങൾ!

മുകേഷ് അംബാനിയുടെ ഭവനമായ ആന്റിലിയ ആഗോള പ്രശസ്തമാണ്. ലോകത്ത് ഒരു കുടുംബം താമസിക്കുന്ന ഏറ്റവും വിലയേറിയ വീടെന്നതിന് ഉത്തരമാണ് ആന്റിലിയ.…

4 months ago

കേരളത്തിലെ സ്വർണ്ണം-വെള്ളി നിരക്കുകൾ വർധിച്ചു; പുതിയ വില നിലവാരം

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ (Gold Rate) വർധന. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് ഉയർന്നത്. ഇന്ന് ഒരു…

4 months ago

August 2024

ബിസിനസ് കേരള ഇ മാഗസിന്‍ August 2024

5 months ago

സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട്

സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സി എസ് ആർ) ലഭ്യമാക്കാൻ ശ്രമിക്കുമെന്ന്…

5 months ago

പിതാവ് ടാറ്റയുമായി ഉടക്കിയ അതികായന്‍….ഇന്ന് 9,00,000 കോടി ആസ്തിയുടെ ഉടമകള്‍!

സമൂഹത്തിന്റെ നന്‍മയ്ക്കു വേണ്ടി സ്ഥാനമാനങ്ങളും, ആസ്തിയും വേണ്ടെന്നു വയ്ക്കുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ തന്റെ കമ്പനിയെ ലോകോത്തര നിരയിലേയ്ക്ക് ഉയര്‍ത്തുകയും,…

6 months ago

JULY 2024

ബിസിനസ് കേരള ഇ മാഗസിന്‍ ജൂലൈ 2024

6 months ago