വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി സിഎംഎഫ്ആർഐ തുറന്നിടും
കൊച്ചി: ആഴക്കടലിന്റെ വിസ്മയക്കാഴ്ചകളും കൗതുകമുണർത്തുന്ന കടലറിവുകളുമൊരുക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) വെള്ളിയാഴ്ച (ഫെബ്രു 2) പൊതുജനങ്ങൾക്കായി തുറന്നിടും. സിഎംഎഫ്ആർഐയുടെ 77-ാമത് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായാണ് ഓപ്പൺ ഹൗസ് പ്രദർശനം നടത്തുന്നത്.
വിവിധ ഗവേഷണവിഭാഗങ്ങൾ ഒരുക്കുന്ന പ്രദർശനം, കടൽജൈവവിധ്യങ്ങളുടെ അപൂർവ ശേഖരങ്ങളുള്ള മ്യൂസിയം, മറൈൻ അക്വേറിയം എന്നിവ സന്ദർശിക്കാനും വിദഗ്ധരുമായി ആശയവിനിമയം നടത്താനും അവസരമുണ്ടാകും.
ഏറ്റവും മത്സ്യമായ തിമിംഗല സ്രാവ്, കടൽ മുയൽ, പറക്കും കൂന്തൽ, കടൽ വെള്ളരി, പലതരം കടൽ സസ്യങ്ങൾ, കടൽപാമ്പുകൾ, വിഷമത്സ്യങ്ങൾ തുടങ്ങി മൂവായിരത്തോളം സമുദ്ര ജൈവവൈവിധ്യങ്ങളുടെ ശേഖരമടങ്ങുന്നതാണ് സിഎംഎഫ്ആർഐയിലെ നാഷണൽ മറൈൻ ബയോഡൈവേഴ്‌സിറ്റി മ്യൂസിയം.
കടലിൽ നിന്ന് പിടിക്കുന്ന ചെറുതും വലുതുമായ മത്സ്യങ്ങൾ, ചെമ്മീൻ-ഞണ്ട്-കക്കവർഗ്ഗയിനങ്ങൾ, സൂക്ഷ്മ ആൽഗകൾ, കടലിനടിയിലെ മുത്തുകൾ, കടൽകൃഷിയുമായി ബന്ധപ്പെട്ട നൂതനരീതികൾ, കണ്ടൽതൈകൾ തുടങ്ങിയവ പ്രദർശിപ്പിക്കും. കാഴ്ചകൾക്കൊപ്പം അവയുടെ ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങൾ മനസ്സിലാക്കാനും അവസരമുണ്ടാകും. സിഎംഎഫ്ആർഐയുടെ ഗവേഷണമേഖലകൾ അടുത്തറിയാനും സംശയനിവാരണത്തിനും പ്രദർശനം പ്രയോജനപ്പെടും. രാവിലെ 10 മുതൽ 4 വരെയാണ് ഓപൺ ഹൗസിന്റെ സമയം. പ്രവേശനം സൗജന്യമാണ്.
സമുദ്രമത്സ്യസമ്പത്തിന്റെ സുസ്ഥിര ഉപയോഗത്തെ കുറിച്ചും സമുദ്ര ജൈവവൈവിധ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കുകയാണ് ഓപ്പൺ ഹൗസിലൂടെ സിഎംഎഫ്ആർഐ ലക്ഷ്യമിടുന്നത്.
മുകേഷ് അംബാനിയുടെ ഭവനമായ ആന്റിലിയ ആഗോള പ്രശസ്തമാണ്. ലോകത്ത് ഒരു കുടുംബം താമസിക്കുന്ന ഏറ്റവും വിലയേറിയ വീടെന്നതിന് ഉത്തരമാണ് ആന്റിലിയ.…
സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ (Gold Rate) വർധന. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് ഉയർന്നത്. ഇന്ന് ഒരു…
സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സി എസ് ആർ) ലഭ്യമാക്കാൻ ശ്രമിക്കുമെന്ന്…
സമൂഹത്തിന്റെ നന്‍മയ്ക്കു വേണ്ടി സ്ഥാനമാനങ്ങളും, ആസ്തിയും വേണ്ടെന്നു വയ്ക്കുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ തന്റെ കമ്പനിയെ ലോകോത്തര നിരയിലേയ്ക്ക് ഉയര്‍ത്തുകയും,…