കൊച്ചി: വിവാഹസങ്കൽപ്പങ്ങളുടെ എല്ലാ ആവശ്യകതകളും ഒരു കുടക്കീഴിൽ അണിനിരത്തി,ലോകത്തെ മാറുന്ന വെഡ്ഡിംഗ് ട്രെന്‍ഡുകള്‍ പരിചയപ്പെടുത്തുന്ന ലുലു വെഡ്ഡിംഗ് ഉത്സവ് രണ്ടാം സീസണ് വർണാഭമായ തുടക്കം. വധുവായി അണിഞ്ഞൊരുങ്ങിയെത്തിയ നടി മാളവിക മേനോനെ മനോഹരമായ നിർത്തങ്ങളുടെയും സംഗീതത്തിന്റെയും അകമ്പടിയിലാണ് വേദിയിലേക്ക് സ്വീകരിച്ചത്. ലുലു മാരിയറ്റിൽ നിന്ന് ലുലു മാളിലേക്ക് നയനമനോഹരമായ വിന്റേജ്കാറിലാണ് മാളവികയെ സ്വാഗതം ചെയതത്. ബുള്ളറ്റുകളുടെ അകമ്പടിയിൽ ആഘോഷമേളത്തോടെയാണ് ആദ്യദിനത്തിൽ മുഖ്യാതിഥിയായ മാളവിക എത്തിയത്. ലുലു വെഡ്ഡിങ്ങ് ഉത്സവിന്റെ ആശയത്തിൽ ഒരുക്കിയ പ്രത്യേക വെഡ്ഡിങ്ങ് കേക്ക് തുടർന്ന് മാളവിക മുറിച്ചു, ഇതോടെ വെഡ്ഡിങ്ങ് ഉത്സവിന് വർണാഭമായ തുടക്കമായി. അഞ്ച് ദിവസം നീളുന്ന ഉത്സവ് ഫെബ്രുവരി 4 വരെയുണ്ടാകും.
ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ വെഡ്ഡിംഗ് എക്സ്പോയാണ് ലുലു വെഡ്ഡിങ്ങ് ഉത്സവ്.വിവാഹത്തിന്റെ ലൊക്കേഷൻ, സാരി, പൂക്കൾ, ഡെക്കറേഷൻ തുടങ്ങി വെഡ്ഡിംഗ് പ്ലാനുകളുമായി ബന്ധപ്പെട്ട എല്ലാം ഒരു കുടക്കിഴിൽ അണിനിരത്തുന്നു എന്നതാണ് വെഡ്ഡിംഗ് ഉത്സവിനെ ശ്രദ്ധേയമാക്കുന്നത്. വിവാഹ വസ്ത്രധാരണം, അലങ്കാരം, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, കാറ്ററിംഗ് അടക്കം മാറുന്ന കാലത്തെ വെഡ്ഡിംഗ് ട്രെന്‍ഡുകള്‍ പരിചയപ്പെടുന്നതിനൊപ്പം വധു-വരുന്മാര്‍ക്ക് വെഡ്ഡിംഗ് പ്ലാനര്‍മാരുമായി നേരിട്ട് സംവദിയ്ക്കാനും സൗകര്യമുണ്ടാകും.
ഫെബ്രുവരി 3, 4 തീയതികളില്‍ വെഡ്ഡിംഗ് റാംപ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. നിരവധി ചലച്ചിത്ര താരങ്ങള്‍, പ്രമുഖ മോഡലുകള്‍ ഉള്‍പ്പെടെ റാംപിലെത്തും. ലുലു വെഡ്ഡിംഗ് ഉത്സവിനോടനുബന്ധിച്ച് മാളില്‍ അഞ്ച് ദിവസങ്ങളിലും കലാപരിപാടികളും നടക്കും. കൂടാതെ വിവാഹ സൽക്കാര ഭക്ഷണവിഭവങ്ങൾ പരിചയപ്പെടുത്തി ആകർഷമായ ഫുഡ് സ്റ്റാളും ലുലു ഹൈപ്പർമാർക്കറ്റ് ഒരുക്കിയിട്ടുണ്ട്. വ്യത്യസ്ഥമായ വിവാഹ വിഭവങ്ങൾ ഉപഭോക്താകൾക്ക് രുചിച്ചറിയാം. ഇതിന് പുറമേ റോയൽ വിന്റേജ് കാറുകളുടെ പ്രദർശനവും സജ്ജീകരിച്ചിട്ടുണ്ട്
ലുലു ഇന്ത്യ സിഒഒ രജിത് രാധാകൃഷ്ണൻ, കൊമേഴ്സ്യൽ മാനേജർ സാദിഖ് കാസിം,
ലുലു സെലിബ്രേറ്റ് ബിസിനസ് ഹെഡ് സിദ്ധാര്‍ത്ഥ് ശശാങ്കന്‍, ലുലു മാള്‍ മാനേജര്‍ വിഷ്ണു, ലുലു സെലിബ്രേറ്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ വൈഷ്ണവ് തുടങ്ങിയവരും ചടങ്ങിൽ ഭാഗമായി.
മുകേഷ് അംബാനിയുടെ ഭവനമായ ആന്റിലിയ ആഗോള പ്രശസ്തമാണ്. ലോകത്ത് ഒരു കുടുംബം താമസിക്കുന്ന ഏറ്റവും വിലയേറിയ വീടെന്നതിന് ഉത്തരമാണ് ആന്റിലിയ.…
സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ (Gold Rate) വർധന. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് ഉയർന്നത്. ഇന്ന് ഒരു…
സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സി എസ് ആർ) ലഭ്യമാക്കാൻ ശ്രമിക്കുമെന്ന്…
സമൂഹത്തിന്റെ നന്‍മയ്ക്കു വേണ്ടി സ്ഥാനമാനങ്ങളും, ആസ്തിയും വേണ്ടെന്നു വയ്ക്കുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ തന്റെ കമ്പനിയെ ലോകോത്തര നിരയിലേയ്ക്ക് ഉയര്‍ത്തുകയും,…