Business News

കെ റെയിൽ അടഞ്ഞ അദ്ധ്യായമല്ലെന്ന് ധനമന്ത്രി; തിരുവനന്തപുരം മെട്രോ പദ്ധതിക്ക് കേന്ദ്ര സർക്കാരിൻ്റെ അനുമതി ഉടൻ ലഭിക്കുമെന്നും മന്ത്രി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ കെ റെയിലിനെ കുറിച്ച് പരാമർശിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. കെ റെയിൽ അടഞ്ഞ അദ്ധ്യായമല്ലെന്ന് ധനമന്ത്രി പറഞ്ഞു. കെ റെയിലുമായി മുന്നോട്ടുപോകുമെന്നും കേന്ദ്രവുമായി നിരന്തരം ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം ബജറ്റ് അവതരണ വേളയിൽ വ്യക്തമാക്കി.

അതേസമയം തിരുവനന്തപുരം മെട്രോ പദ്ധതിക്ക് കേന്ദ്ര സർക്കാരിൻ്റെ അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മെട്രോ പദ്ധതിയെന്ന പ്രതീക്ഷയും അദ്ദേഹം ബജറ്റ് അവതരണത്തിലനിടയിൽ പങ്കുവച്ചു.കേരളത്തിൻ്റെ റെയിൽ വികസനം കേന്ദ്ര ബജറ്റിൽ അവഗണിച്ചുവെന്നും മന്ത്രി കുറ്റപ്പെടുത്തി.

കൊച്ചിൻ ഷിപ്പിയാർഡിന് 500 കോടി പ്രഖ്യാപിച്ചു. അടുത്ത കേരളീയം പരിപാടിക്ക് പത്ത് കോടി രൂപയും വകയിരുത്തി. ദേശീയ പാതാ വികസനത്തിന് പ്രഥമ പരിഗണന നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചു. കേന്ദ്രം കേരളത്തെ സാമ്പത്തിക ഉപരോധത്തിലേക്ക് തള്ളിവിടുകയാണെന്നും ഈ അവഗണന തുടർന്നാൽ പ്ലാൻ ബിയെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. 

പൊതു സ്വകാര്യ മൂലധനം ഉറപ്പാക്കാനുള്ള പദ്ധതികൾ കൊണ്ട് വരും. അടുത്ത മൂന്ന് വർഷത്തിൽ മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം കൊണ്ടുവരും. വിദ്യാഭ്യാസ രംഗത്ത് മൂലധന നിക്ഷേപം ആരംഭിച്ചു. വിദേശത്ത് നിന്ന് രോഗികൾക്ക് കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ചികിത്സയ്ക്ക് സൗകര്യമൊരുക്കും.

കേരളത്തെ മെഡിക്കൽ ഹബ്ബാക്കി മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ പുതുതലമുറ വ്യവസായങ്ങൾക്ക് മൂലധന സബ്സിഡിയും പലിശ സബ്സിഡിയും നടപ്പാക്കും. ഇതിനായി പുതുതലമുറ നിക്ഷേപ മാർഗങ്ങൾ സ്വീകരിക്കും. സിയാൽ മോഡൽ മുതൽ പുതുതലമുറ നിക്ഷേപങ്ങൾ വരെ പ്രോത്സാഹിപ്പിക്കും. ഇതിനായി നിയമ നിർമ്മാണം കൊണ്ട് വരും.

വിഴിഞ്ഞം പോർട്ട്‌ മെയ്‌ മാസത്തിൽ തുറക്കും. വിദ​ഗ്ധ സമിതി റിപ്പോർട്ട് മൂന്ന് മാസത്തിനകം യാഥാർത്ഥ്യമാക്കും. വിഴിഞ്ഞത്ത് വൻ പ്രതീക്ഷയാണ് ഉള്ളത്. ഭാവി കേരളത്തിന്റെ വികസന കവാടമാണ് വിഴിഞ്ഞമെന്ന് ധനമന്ത്രി. വിഴിഞ്ഞം നാവായിക്കുളം റിങ് റോഡ് സമയ ബന്ധിതം ആയി പൂർത്തിയാക്കും. 1970ൽ ചൈനയിൽ സ്വീകരിച്ച ഡവലപ്മെന്റ് മാതൃക കേരളത്തിന് സ്വീകരിക്കാവുന്നതാണ്.

പ്രവാസി മലയാളികൾ അടക്കമുള്ളവരെ ഉൾപ്പെടുത്തി സ്പെഷ്യൽ ഡെവലപ്മെന്റ് സോൺ യാഥാർത്ഥ്യമാക്കും. ഇതിനായി നിക്ഷേപ സംഗമം കൊണ്ട് വരും. വിഴിഞ്ഞത്തെ സ്പെഷൽ ഹബ്ബാക്കും. വിഴിഞ്ഞത്തിന് സമഗ്ര പുനരധിവാസ പാക്കേജ്, പ്രാദേശ വാസികൾക്ക് നൈപുണ്യ വികസന പദ്ധതി കൊണ്ടുവരും. വിഴിഞ്ഞം കയറ്റുമതി സാധ്യത ഉയർത്തി. ഇത് കാർഷിക മേഖലയിൽ നേട്ടമാണ്. കൊച്ചിൻ ഷിപ്പ്‌യാർഡിന് 500 കോടി നൽകുമെന്ന് ധനമന്ത്രി പറഞ്ഞു.

ദേശീയ തീരദേശ, മലോര പാതകൾ നിർമ്മാണം പുരോഗമിക്കുന്നു. ദേശീയ പാത വികസനത്തിൽ പിണറായി സർക്കാർ മികച്ച മുന്നേറ്റം നടത്തി. തിരുവനന്തപുരം മെട്രോ പദ്ധതിക്ക് കേന്ദ്ര അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ റെയിൽവെയ്ക്ക് അവഗണന. കേരളത്തിന്റെ വികസനത്തിനൊപ്പം ഓടിയെത്താൻ റെയിൽവെക്ക് സാധിക്കുന്നില്ല. അതിവേഗ റെയിൽ പദ്ധതിക്ക് ശ്രമം തുടരുന്നു. കേന്ദ്രസർക്കാരുമായി കൂടിയാലോചനകൾ പുരോഗമിക്കുന്നു. 

വന്ദേഭാരത് വന്നതോടെ സിൽവർ ലൈനിൽ അടക്കം സർക്കാർ നിലപാട് എല്ലാവർക്കും ബോധ്യപ്പെട്ടു. സംസ്ഥാനതിന്റെ ലക്ഷ്യം നവകേരള സൃഷ്ടിയാണ്. ടൂറിസം വിവര സാങ്കേതിക മേഖലകളിൽ പോരായ്മകൾ പരിഹരിക്കും. ലോകത്ത് യുദ്ധവും മാന്ദ്യവും പുരോഗമിക്കുന്ന മുറയ്ക്ക് ഈ പ്രശ്നം കേരളത്തെയും ബാധിക്കും. ആഗോള രംഗത്തെ തിരിച്ചടി നേരിടാൻ നമുക്ക് ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കണം. അതിനുള്ള ശ്രമങ്ങൾ നടത്തും.

കേന്ദ്രത്തിന്റെ കടുത്ത അവഗണന അതിന്റെ പാരമ്യത്തിൽ. പ്ലാൻ ബി ആലോചിക്കുന്നു. വികസന ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് പുറകോട്ട് പോകില്ല. എന്ത് വില കൊടുത്തും വികസന ക്ഷേമ പ്രവർത്തനങ്ങൾ തുടരും. കേന്ദ്രം അവഗണിക്കുന്നുവെന്ന് പ്രതിപക്ഷവും അംഗീകരിക്കുന്നു. ഇത് സ്വാഗതാർഹമാണ്. വൈകിയാണെങ്കിലും ഇത് പാർലമെന്റിൽ ഉന്നയിക്കുമെന്ന് അവർ പറയുന്നു. സർക്കാരിനൊപ്പം അല്ലെങ്കിലും സ്വന്തം നിലയ്ക്ക് എങ്കിലും സമരത്തിന് പ്രതിപക്ഷം തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസത്തിന് ആകെ 1032.62 കോടി വകയിരുത്തി. സ്കൂളുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് പത്തു കോടി. വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കാൻ സ്വകാര്യ പങ്കാളിത്തത്തോടെ ഫണ്ട്. വിവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കാന്‍ തയ്യാറാകുന്നവരില്‍നിന്നും തുക സമാഹരിക്കും. ഇതിനായി പ്രത്യേക പദ്ധതി രൂപവത്കരിക്കുമെന്നും അഞ്ചു കോടി മാറ്റിവെച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 486 കോടി വകയിരുത്തി. കൈറ്റ് പദ്ധതികൾക്കായി 38.5 കോടി വകയിരുത്തി. 

കൊച്ചിൻ ക്യാൻസർ സെന്‍ററിന് 14.5 കോടി രൂപ വകയിരുത്തി. മലബാർ കാൻസർ സെന്‍ററിന് 28 കോടി വകയിരുത്തി. ഹോമിയോ മേഖലക്ക് 6.8 കോടിയും അനുവദിച്ചു. എകെജിയുടെ മ്യൂസിയം നിര്‍മ്മാണത്തിന് 3.75 കോടി വകയിരുത്തി. ചലച്ചിത്ര അക്കാദമിക്ക് 14 കോടി. കായിക മേഖലക്ക് 127.39. കായിക മേഖലയിലും സ്വകാര്യപങ്കാളിത്തം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്കിന് 7 കോടി രൂപയും വകയിരുത്തി. 

കൈറ്റ് പദ്ധതികൾക്കായി 38.5 കോടി വകയിരുത്തി ബജറ്റ് പ്രഖ്യാപനം. വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കാൻ സ്വകാര്യ പങ്കാളിത്തത്തോടെ ഫണ്ട്.. വിവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കാന്‍ തയ്യാറാകുന്നവരില്‍നിന്നും തുക സമാഹരിക്കും. ഇതിനായി പ്രത്യേക പദ്ധതി രൂപവത്കരിക്കും. ഇതിനായി അഞ്ചു കോടി മാറ്റിവെച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 486 കോടി വകയിരുത്തി. പൂർവ വിദ്യാർത്ഥികളുടെ സഹകരണത്തോടെയായിരിക്കും സ്കൂളുകളുടെ നവീകരണം.

പാലക്കാട് മെഡിക്കല്‍ കോളേജിന് 50 കോടി. എസ് എസി, എസ് ടി വിദ്യാര്‍ത്ഥികളുടെ നൈപുണ്യ വികസന പദ്ധതിക്കായി 55 കോടി രൂപയും വകയിരുത്തി.

Shanavas Karimattam

Recent Posts

അംബാനിയുടെ ആന്റിലിയിയിലെ ജീവനക്കാരുടെ ശമ്പളം ലക്ഷങ്ങൾ!

മുകേഷ് അംബാനിയുടെ ഭവനമായ ആന്റിലിയ ആഗോള പ്രശസ്തമാണ്. ലോകത്ത് ഒരു കുടുംബം താമസിക്കുന്ന ഏറ്റവും വിലയേറിയ വീടെന്നതിന് ഉത്തരമാണ് ആന്റിലിയ.…

4 months ago

കേരളത്തിലെ സ്വർണ്ണം-വെള്ളി നിരക്കുകൾ വർധിച്ചു; പുതിയ വില നിലവാരം

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ (Gold Rate) വർധന. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് ഉയർന്നത്. ഇന്ന് ഒരു…

4 months ago

August 2024

ബിസിനസ് കേരള ഇ മാഗസിന്‍ August 2024

5 months ago

സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട്

സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സി എസ് ആർ) ലഭ്യമാക്കാൻ ശ്രമിക്കുമെന്ന്…

5 months ago

പിതാവ് ടാറ്റയുമായി ഉടക്കിയ അതികായന്‍….ഇന്ന് 9,00,000 കോടി ആസ്തിയുടെ ഉടമകള്‍!

സമൂഹത്തിന്റെ നന്‍മയ്ക്കു വേണ്ടി സ്ഥാനമാനങ്ങളും, ആസ്തിയും വേണ്ടെന്നു വയ്ക്കുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ തന്റെ കമ്പനിയെ ലോകോത്തര നിരയിലേയ്ക്ക് ഉയര്‍ത്തുകയും,…

6 months ago

JULY 2024

ബിസിനസ് കേരള ഇ മാഗസിന്‍ ജൂലൈ 2024

6 months ago