ഇന്ത്യയിലെ യുപിഐ വിനിമയങ്ങളില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇതിനോടൊപ്പം തട്ടിപ്പുകളും വര്‍ധിച്ചു വരുന്നു. ഇക്കാരണത്താല്‍ യുപിഐ വിനിമയങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ടത് ആവശ്യമാണ്.
ഔദ്യോഗികമായതും, വിശ്വസനീയമായതുമായ സോഴ്‌സുകളില്‍ നിന്നുള്ള ആപ്ലിക്കേഷനുകളാണ് യുപിഐ വിനിമയങ്ങള്‍ക്കായി ഉപയോഗിക്കേണ്ടത്.
ജാഗ്രത പ്രധാനം
ശക്തമായ പാസ് വേര്‍ഡുകള്‍, പിന്‍, ബയോമെട്രിക് ഒഥന്റിക്കേഷന്‍ തുടങ്ങിയവ സെറ്റ് ചെയ്യുകയും, സെന്‍സിറ്റീവായ വിവരങ്ങള്‍ കൈമാറുന്നത് തടയുകയും ചെയ്യുക എന്നത് പ്രധാനമാണ്. പണം സ്വീകരിക്കുന്ന വ്യക്തിയുടെ വിവരങ്ങള്‍ ജാഗ്രതയോടെ പരിശോധിക്കുന്നത്, തെറ്റായ അക്കൗണ്ടുകളിലേക്ക് പണം പോകുന്നത് തടയുകയും, ഇത്തരത്തിലുള്ള നൂലാമാലകള്‍ ഒഴിവാക്കുകയും ചെയ്യും. ഫിഷിങ് ശ്രമങ്ങള്‍ അടക്കമുള്ളവയ്‌ക്കെതിരെ ജാഗ്രത പാലിക്കേണ്ടത് ആവശ്യവുമാണ്. സംശയകരമായ വിവരങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യേണ്ടതുമാണ്.
പരിധി, ചാര്‍ജുകള്‍
വിനിമയ പരിധി, അനുബന്ധ ചാര്‍ജുകള്‍ എന്നിവ മനസ്സിലാക്കിയിരിക്കേണ്ടതാണ്. പൊതുവെ ബാങ്കുകള്‍, യുപിഐ സേവനദാതാക്കള്‍ എന്നിവര്‍ വിനിമയങ്ങളുടെ ആവൃത്തി കണക്കാക്കി പരിധികള്‍ നിശ്ചയിച്ചിട്ടുണ്ടാകും. വിനിമയങ്ങളുടെ റെക്കോര്‍ഡ് സൂക്ഷിക്കുക, സ്ഥിരമായി ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ റിവ്യൂ ചെയ്യുക തുടങ്ങിയവയും ശ്രദ്ധിക്കേണ്ടതാണ്.
സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍
യുപിഐ സംവിധാനം ഉപയോഗിക്കുന്ന ഫോണ്‍ നിര്‍ബന്ധമായും ശക്തമായ ലോക്ക് സ്‌ക്രീന്‍ പാസ് വേര്‍ഡ്/പിന്‍ ഉപയോഗിച്ച് സുരക്ഷിതമാക്കിയിരിക്കണം. ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റഡായി സൂക്ഷിക്കുന്നതും സുരക്ഷാപ്രശ്‌നങ്ങള്‍ തടയും. യുപിഐ ഇക്കോസിസ്റ്റം തുടര്‍ച്ചയായി വികസിക്കുന്ന ഒന്നാണ്. ഇതിനാല്‍ പുതിയ ഫീച്ചറുകള്‍, സുരക്ഷാ പ്രോട്ടോക്കോളുകള്‍, തുടങ്ങിയവയിലൂടെ സുരക്ഷിതമായ വിനിമയങ്ങള്‍ ഉറപ്പാക്കാം.
ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങള്‍
വിനിമയങ്ങള്‍ക്കു മുമ്പ് പണം സ്വീകരിക്കുന്ന വ്യക്തിയുടെ വിവരങ്ങള്‍ ക്രോസ് ചെക്ക് ചെയ്യേണ്ടതാണ്. യുപിഐ ഐഡി, വിര്ച്വല്‍ പേയ്‌മെന്റ് അഡ്രസ്, ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയവ ഉറപ്പാക്കാം. അപരിചിതമായ സന്ദേശങ്ങള്‍, പേയ്‌മെന്റ് റിക്വസ്റ്റുകള്‍,കോളുകള്‍ തുടങ്ങിയവയില്‍ നിങ്ങളുടെ വിവരങ്ങള്‍ വെളിപ്പെടുത്തരുത്. വിനിമയങ്ങളുടെ സമ?ഗ്രമായ ഒരു റെക്കോര്‍ഡ് സൂക്ഷിക്കുയും, അത് സ്ഥിരമായി റിവ്യൂ ചെയ്യുകയും ചെയ്യുക. ബാങ്ക് സ്റ്റേറ്റ്‌മെന്റ് റിവ്യൂ ചെയ്യുന്നതിലൂടെ അണ്‍ഓഥറൈസ്ഡ് വിനിമയങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് തിരിച്ചറിയാന്‍ സാധിക്കും. സംശയകരമായ എന്തെങ്കിലും വിനിമയങ്ങള്‍ അവ റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതുമാണ്.
മുകേഷ് അംബാനിയുടെ ഭവനമായ ആന്റിലിയ ആഗോള പ്രശസ്തമാണ്. ലോകത്ത് ഒരു കുടുംബം താമസിക്കുന്ന ഏറ്റവും വിലയേറിയ വീടെന്നതിന് ഉത്തരമാണ് ആന്റിലിയ.…
സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ (Gold Rate) വർധന. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് ഉയർന്നത്. ഇന്ന് ഒരു…
സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സി എസ് ആർ) ലഭ്യമാക്കാൻ ശ്രമിക്കുമെന്ന്…
സമൂഹത്തിന്റെ നന്‍മയ്ക്കു വേണ്ടി സ്ഥാനമാനങ്ങളും, ആസ്തിയും വേണ്ടെന്നു വയ്ക്കുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ തന്റെ കമ്പനിയെ ലോകോത്തര നിരയിലേയ്ക്ക് ഉയര്‍ത്തുകയും,…