ഗൂഗിള്‍ പേ ആപ്പിനെ കുറിച്ചുള്ള ആശങ്കകള്‍ കഴിഞ്ഞ കുറച്ചു നാളുകളായി അന്തരീക്ഷത്തിലുണ്ട്. ആപ്പിന്റെ പ്രധാന മാര്‍ക്കറ്റായ യുഎസില്‍ ഇത് പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഗൂഗിള്‍ പേ പ്രവര്‍ത്തനം നിര്‍ത്തുമോ, ഇനിയും തുടരുമോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നുമുണ്ടായിട്ടില്ല.
ഈ സാഹചര്യത്തില്‍ ഗൂഗിളിന്റെ മറ്റൊരു സംവിധാനമായ ഗൂഗിള്‍ വാലറ്റ് ചര്‍ച്ചകളില്‍ ഇടം നേടുകയാണ്. ഗൂഗിള്‍ പേ വാലറ്റ് യുഎസ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കൂടുതല്‍ ജനപ്രിയമാണ്. ഇ-കൊമേഴ്സ് കമ്പനികളിലും റീട്ടെയ്ല്‍ സ്റ്റോര്‍ ശൃംഖലകളിലും എല്ലാം ഡിജിറ്റല്‍ വാലറ്റുകള്‍ ഇപ്പോള്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട്. അതിന് കാരണം അവയുടെ ചില പ്രധാന സവിശേഷ ആനുകൂല്യങ്ങള്‍ തന്നെയാണ്.
മൊബൈല്‍ പേമെന്റുകള്‍ സ്വീകരിക്കുന്ന ബിസിനസുകാര്‍ക്കും ഉപയോക്താക്കള്‍ക്കും ഒക്കെ ഒരുപോലെ പ്രിയങ്കരമാണ് ഇത്തരം വാലറ്റുകള്‍. പേടിഎം പോലുള്ള വാലറ്റുകള്‍ക്ക് സമാനമായി തന്നെയാണ് ഗൂഗിള്‍ വാലറ്റിന്റെയും പ്രവര്‍ത്തനം. അത്രയധികം വ്യാപകമായി ഈ വാലറ്റ് സംവിധാനം ഉപയോഗിക്കപ്പെടാന്‍ ഏറ്റവും വലിയ കാരണം ഉപയോഗിക്കാനുള്ള എളുപ്പം തന്നെയാണ്. വിദേശരാജ്യങ്ങളില്‍ മാത്രമല്ല ഇനി ഇന്ത്യയിലും വാലറ്റുകളുടെ കാലമാണ് വരുന്നത്.
ഗൂഗിള്‍ പേ ഉപയോഗിച്ച് കിട്ടുന്നത് പോലെ തന്നെ കൂടുതല്‍ റിവാര്‍ഡുകള്‍ ഗൂഗിള്‍ പേ വാലറ്റിലൂടെയും നിങ്ങള്‍ക്ക് നേടാനാകും. ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കള്‍ക്കും ഗൂഗിള്‍ പേ വാലറ്റ് മികച്ച അവസരമാണ് നല്‍കുന്നത്. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തും നിങ്ങള്‍ക്ക് ഇടപാടുകള്‍ നടത്താം. എന്നാല്‍ ഡെബിറ്റ് കാര്‍ഡ് ട്രാന്‍സ്ഫറുകള്‍ക്ക് ഗൂഗിള്‍ പേ വാലറ്റ് ഫീസ് ഈടാക്കും.
മറ്റ് അപ്പുകളേക്കാള്‍ ഗൂഗിള്‍ വാലറ്റ് കൂടുതല്‍ സുരക്ഷിതമാണ് എന്നതാണ് പ്രത്യേകത. ഡിജിറ്റല്‍ രേഖകളും, ടിക്കറ്റുകളും, ഡിജിറ്റല്‍ കീയും പോലും ഈ വാലറ്റില്‍ സൂക്ഷിക്കാനാകും എന്ന സവിശേഷത കൂടിയുണ്ട്. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും ആപ്പ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കും ഒക്കെ സഹായകരമാണ് ഗൂഗിള്‍ വാലറ്റ്. പണമിടപാടുകള്‍ക്ക് കൂടുതല്‍ സഹായകരവുമാണ്.
പേമെന്റ് കാര്‍ഡുകള്‍ ഗൂഗിള്‍ വാലറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ ഗൂഗിള്‍ പേ സ്വീകരിക്കുന്ന എവിടെയും അതിലൂടെ പണമടയ്ക്കാം. പണം ഇടപാടിന്റെ വിശദാംശങ്ങള്‍ സുരക്ഷിതമായിരിക്കും എന്നതാണ് മറ്റൊരു പ്രധാന കാര്യം. ചില ബാങ്കുകള്‍ ഗൂഗിള്‍ പേ വാലറ്റ് സ്വീകരിക്കുന്നില്ല. അതിനാല്‍ ബാങ്ക് അക്കൗണ്ടിലേക്ക് ഇത് ലിങ്ക് ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പാക്കേണ്ടത് ആവശ്യമാണ്.
മുകേഷ് അംബാനിയുടെ ഭവനമായ ആന്റിലിയ ആഗോള പ്രശസ്തമാണ്. ലോകത്ത് ഒരു കുടുംബം താമസിക്കുന്ന ഏറ്റവും വിലയേറിയ വീടെന്നതിന് ഉത്തരമാണ് ആന്റിലിയ.…
സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ (Gold Rate) വർധന. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് ഉയർന്നത്. ഇന്ന് ഒരു…
സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സി എസ് ആർ) ലഭ്യമാക്കാൻ ശ്രമിക്കുമെന്ന്…
സമൂഹത്തിന്റെ നന്‍മയ്ക്കു വേണ്ടി സ്ഥാനമാനങ്ങളും, ആസ്തിയും വേണ്ടെന്നു വയ്ക്കുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ തന്റെ കമ്പനിയെ ലോകോത്തര നിരയിലേയ്ക്ക് ഉയര്‍ത്തുകയും,…