Events

ഡോ എസ് അയ്യപ്പനെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ആദരിച്ചു

കൊച്ചി: പദ്മശ്രീ ജേതാവും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐസിഎആർ) മുൻ ഡയറക്ടർ ജനറലുമായ ഡോ എസ് അയ്യപ്പനെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ആദരിച്ചു. ഇന്ത്യൻ മത്സ്യമേഖലയുടെ ഗവേഷണ-വികസന പുരഗതിക്ക് നൽകിയ സമഗ്രസംഭാവനകൾ മുൻനിർത്തിയാണ് ആദരവ്. ( Dr S Ayyappan was felicitated CMFRI )

സിഎംഎഫ്ആർഐയിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സമുദ്രമത്സ്യമേഖലയിലെ ഗവേഷകരുടെ കൂട്ടായ്മയായ മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എംബിഎഐ) ഡോ അയ്യപ്പന് ഓണററി ഫെല്ലോഷിപ്പ് ചടങ്ങിൽ സമ്മാനിച്ചു. സിഎംഎഫ്ആർഐ ഡയറക്ടറും എംബിഎഐ പ്രസിഡണ്ടുമായ ഡോ എ ഗോപാലകൃഷ്ണൻ പുരസ്‌കാരം കൈമാറി.  

ഇന്ത്യയിലെ അറിയപ്പെടുന്ന ഫിഷറീസ് ശാസ്ത്രജ്ഞനായ ഡോ അയ്യപ്പൻ 2010-2016ൽ ഐസിഎആറിന്റെ മേധാവിയായും കേന്ദ്ര കാർഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായും ചുമതല വഹിച്ചിരുന്നു.  

രാജ്യത്തെ ദശലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഭക്ഷ്യ-പോഷകാഹാര സുരക്ഷയും ഉപജീവനവും ഉറപ്പാക്കുന്നതിൽ ഫിഷറീസ് മേഖല നിർണായക പങ്കാണ് വഹിക്കുന്നതെന്ന് ഡോ അയ്യപ്പൻ പറഞ്ഞു.

കാലാവസ്ഥാവ്യതിയാനമുൾപ്പെടെയുള്ള വെല്ലുവിളികളെ നേരിടുന്നതിന് മുൻഗണന നൽകിയുള്ള ഗവേഷണപ്രവർത്തനങ്ങൾ വേണം. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിൽ ഈ ഗവേഷണങ്ങൾക്ക് വലിയ പങ്കുണ്ട്.
സമുദ്രമത്സ്യമേഖലയിൽ സിഎംഎഫ്ആർഐയുടെ ഗവേഷണപ്രവർത്തനങ്ങൾ മാതൃകാപരമാണ്. ഗവേഷണ പഠനങ്ങൾക്ക് ചിലവഴിക്കുന്ന പണം പത്തിരട്ടിയിലധികമായി സമൂഹത്തിന് തിരികെ ലഭിക്കുന്നുണ്ട്. മത്സ്യമേഖലയിൽ നിർമിത ബുദ്ധി ഉപയോഗിച്ചുള്ള പുതിയ ആശയങ്ങളഉം സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിന് ഗവേഷകർ മുൻകയ്യെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

സിഎംഎഫ്ആർഐയുടെ നവീകരിച്ച വെബ്സൈറ്റിന്റെ ലോഞ്ചിംഗും ചടങ്ങിൽ നടന്നു. ഐസിഎആർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഡോ ശുഭദീപ് ഘോഷ്, ഡോ വി വി ആർ സുരേഷ്, ഡോ ഗ്രിൻസൺ ജോർജ്, ഡോ രേഖ ജെ നായർ എന്നിവരും ചടങ്ങിൽ സംസാരിച്ചു.

Shanavas Karimattam

Recent Posts

അംബാനിയുടെ ആന്റിലിയിയിലെ ജീവനക്കാരുടെ ശമ്പളം ലക്ഷങ്ങൾ!

മുകേഷ് അംബാനിയുടെ ഭവനമായ ആന്റിലിയ ആഗോള പ്രശസ്തമാണ്. ലോകത്ത് ഒരു കുടുംബം താമസിക്കുന്ന ഏറ്റവും വിലയേറിയ വീടെന്നതിന് ഉത്തരമാണ് ആന്റിലിയ.…

4 months ago

കേരളത്തിലെ സ്വർണ്ണം-വെള്ളി നിരക്കുകൾ വർധിച്ചു; പുതിയ വില നിലവാരം

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ (Gold Rate) വർധന. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് ഉയർന്നത്. ഇന്ന് ഒരു…

4 months ago

August 2024

ബിസിനസ് കേരള ഇ മാഗസിന്‍ August 2024

5 months ago

സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട്

സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സി എസ് ആർ) ലഭ്യമാക്കാൻ ശ്രമിക്കുമെന്ന്…

5 months ago

പിതാവ് ടാറ്റയുമായി ഉടക്കിയ അതികായന്‍….ഇന്ന് 9,00,000 കോടി ആസ്തിയുടെ ഉടമകള്‍!

സമൂഹത്തിന്റെ നന്‍മയ്ക്കു വേണ്ടി സ്ഥാനമാനങ്ങളും, ആസ്തിയും വേണ്ടെന്നു വയ്ക്കുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ തന്റെ കമ്പനിയെ ലോകോത്തര നിരയിലേയ്ക്ക് ഉയര്‍ത്തുകയും,…

6 months ago

JULY 2024

ബിസിനസ് കേരള ഇ മാഗസിന്‍ ജൂലൈ 2024

6 months ago