കൊച്ചി: സംഗീത നിശയടക്കം വിപുലയായ പരിപാടികളുമായി ലുലുവിൻറെ പതിനൊന്നാം വാർഷികാഘോഷം. ഇടപ്പള്ളി ലുലു മാളിലെ സെൻട്രൽ ഏട്രിയത്തിൽ ഒരുക്കിയ ചടങ്ങുകൾ നടൻ ദിലീപ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ജോബ് കുര്യൻറെയും സംഘത്തിൻ്റെയും ബാൻഡ് പ്രകടനത്തോടെ പരിപാടികൾക്ക് തുടക്കമായി. മനോജ് കെ ജയൻ ,മേജർ രവി തുടങ്ങി നിരവധി പ്രമുഖരും വാർഷികാഘോഷചടങ്ങിൽ ഭാഗമായി. വാർഷികാഘോഷചടങ്ങിൻ്റെ ഭാഗമായി മികച്ച ഓഫർ കൂടി ഒരുക്കിയിരുന്നതിനാൽ ലുലുവിൽ ഷോപ്പിങ്ങും ഉത്സവം ആക്കുകയാണ് ഉപഭോക്താക്കൾ.
ഷോപ്പിങ്ങും ആഘോഷവും ഉത്സവങ്ങളുമെല്ലാമായി ലുലു മലയാളിയുടെ സ്വന്തം കുടുംബം തന്നെയായി മാറികഴിഞ്ഞു. കൊച്ചിയുടെ വാണിജ്യവിലാസം തന്നെ ഇന്ന് ലുലു മാളാണ്. ലോകോത്തര സൗകര്യങ്ങളും സേവനങ്ങളുമായി മലയാളിയുടെ ഷോപ്പിങ്ങിന് ലുലു മാൾ എന്നല്ലാതെ മറ്റൊരു പേരില്ല. ഷോപ്പിങ്ങിനൊപ്പം ഒത്തുകൂടലും കൂടിക്കാഴ്ചകളുമൊക്കെയായി നാടിന്റെ സ്വന്തം ഇടം കൂടിയാണ് ലുലു. ഒരു പതിറ്റാണ്ടിനപ്പുറം ലുലുവിന് ചുറ്റും നഗരം കൂടുതൽ വളർന്നെന്ന കൂട്ടിചേർക്കൽ മാത്രം. ഇന്ത്യൻ റീട്ടെയ്ൽ മേഖലയിലെ നാഴികകല്ല് എന്ന വിശേഷണം ഇന്നും ലുലുവിന് സ്വന്തം.
രാജ്യത്തെ ഏറ്റവും കൂടുതൽ നേട്ടങ്ങളും വ്യാപാര സാന്ദ്രതയും കൈവരിച്ച മാൾ, 250ലധികം ദേശീയ-അന്തർദേശീയ ബ്രാൻഡഡ് സ്റ്റോറുകൾ, 200ഓളം ബ്രാൻഡുകൾ കേരളത്തിൽ ആദ്യമായി അവതരിപ്പിച്ച മാൾ, ഷോപ്പിംഗിനൊപ്പം, ഡൈനിങ്, വിനോദ അനുഭവങ്ങൾ എന്നിങ്ങനെ ലുലു മാളിന്റെ വിശേഷങ്ങൾ ഏറെയാണ്. ലോക റെക്കോർഡ് അടക്കം നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങളാണ് ലുലു മാളിനെ തേടിയെത്തിയിട്ടുള്ളത്.
കൂടാതെ, വാർഷികാഘോഷങ്ങളുടെ ഭാഗമായി മാളിൽ നിന്ന് 5000ത്തിനു മുകളിൽ ഷോപ്പിംഗ് നടത്തുന്നവർക്ക് ‘ഇൻസ്റ്റൻ്റ് ഗ്രാറ്റിഫിക്കേഷൻ’ പ്രോഗ്രാം വഴി സർപ്രൈസ് സമ്മാനങ്ങൾ നേടാനുള്ള അവസരമുണ്ട്. ഇതിന് പുറമേ ജീവനക്കാരുടെ നേതൃത്വത്തിൽ നടത്തുന്ന പ്രത്യേക പരിപാടികളും നടക്കുന്നുണ്ട്.
കൊച്ചിക്ക് പുറമേ ബാംഗ്ലൂർ, തിരുവനന്തപുരം, ലഖ്‌നൗ, ഹൈദരാബാദ്, പാലക്കാട്,തൃപ്രയാർ എന്നിവിടങ്ങളിലായി 6 ഷോപ്പിംഗ് മാളുകൾ കൂടി തുറന്ന് ലുലു ഗ്രൂപ്പ് ഇപ്പോൾ ഇന്ത്യയിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. 2024ൽ കൊഴിക്കോടിലും കൊട്ടയത്തുമായി രണ്ട് മാളുകൾ കൂടി ഉടൻ തുറക്കും.
മുകേഷ് അംബാനിയുടെ ഭവനമായ ആന്റിലിയ ആഗോള പ്രശസ്തമാണ്. ലോകത്ത് ഒരു കുടുംബം താമസിക്കുന്ന ഏറ്റവും വിലയേറിയ വീടെന്നതിന് ഉത്തരമാണ് ആന്റിലിയ.…
സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ (Gold Rate) വർധന. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് ഉയർന്നത്. ഇന്ന് ഒരു…
സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സി എസ് ആർ) ലഭ്യമാക്കാൻ ശ്രമിക്കുമെന്ന്…
സമൂഹത്തിന്റെ നന്‍മയ്ക്കു വേണ്ടി സ്ഥാനമാനങ്ങളും, ആസ്തിയും വേണ്ടെന്നു വയ്ക്കുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ തന്റെ കമ്പനിയെ ലോകോത്തര നിരയിലേയ്ക്ക് ഉയര്‍ത്തുകയും,…