Loans & Schemes

121 രൂപ നിക്ഷേപിച്ചാല്‍ 27 ലക്ഷം; മകളുടെ വിവാഹം കെങ്കേമമാക്കാന്‍ എല്‍ഐസി നിങ്ങള്‍ക്കൊപ്പം

121 രൂപ നിക്ഷേപിച്ചാല്‍ 27 ലക്ഷം; മകളുടെ വിവാഹം കെങ്കേമമാക്കാം, നേരത്തേ തുടങ്ങണമെന്നു മാത്രം

കുട്ടികളുടെ വിദ്യാഭ്യാസവും, വിവാഹവും പല രക്ഷിതാക്കള്‍ക്കും ഇന്ന് ഒരു ദുഃസ്വപ്നമാണ്. വര്‍ധിച്ചു വരുന്ന ചെലവ് തന്നെ കാരണം. കുതിച്ചുയരുന്ന സ്വര്‍ണവിലയും, പണപ്പെരുപ്പവും പെണ്‍കുട്ടികളുടെ വിവാഹന ചെലവ് കുത്തനെ വര്‍ധിപ്പിക്കുന്നു. പല രക്ഷിതാക്കളും ഇന്നു കുട്ടികളുടെ ഭാവിയോര്‍ത്ത് ആശങ്കയിലാണ്. പലരും സ്വരുകൂട്ടിയ തുക വിവാഹത്തിനും മറ്റും തികയുമോയെന്ന ആശങ്ക തന്നെ പ്രധാന കാരണം. ഇവിടെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയെ നിങ്ങള്‍ തിരിച്ചറിയേണ്ടത്.

പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനു നിരവധി പദ്ധതികളാണ് എല്‍ഐസിക്കുള്ളത്. ഇതില്‍ എടുത്തുപറയേണ്ട പോളിസികളില്‍ ഒന്നാണ് എല്‍ഐസി കന്യാദാന്‍ പോളിസി (LIC Kanyadan Policy). മകളുടെ വിവാഹത്തിന് അധിക ഭാരമൊന്നുമില്ലാതെ വലിയ തുക സമാഹരിക്കാന്‍ ഏതൊരു രക്ഷിതാവിനെയും സഹായിക്കുന്ന പോളിസികളില്‍ ഒന്നാണിത്. ഉപയോക്്താക്കള്‍ക്ക് ഒരിക്കലും പണത്തിന്റെ കുറവ് അനുഭവപ്പെടില്ലെന്ന് എല്‍ഐസി കന്യാദാന്‍ പോളിസി ഉറപ്പാക്കുന്നു.

പോളിസി പ്രകാരം നിങ്ങള്‍ പ്രതിദിനം 121 രൂപ നീക്കിവച്ചെന്നു കരുതുക. അങ്ങനെയെങ്കില്‍ നിങ്ങളുടെ പ്രതിമാസ നിക്ഷേപം 3,600 രൂപയാകും. 25 വര്‍ഷമാണ് എല്‍ഐസി കന്യാദാന്‍ പോളിസിയുടെ കാലയളവ്. ഈ കാലവധി പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് 27 ലക്ഷം രൂപ ഒറ്റത്തവണയായി ലഭിക്കും. നിങ്ങളുടെ മുന്‍ഗണന അനുസരിച്ച് നിക്ഷേപ തുക ക്രമീകരിക്കാനും സാധിക്കും.

ഈ അതുല്യ പോളിസിയുടെ പരമാവധി നേട്ടം കൈവരിക്കാന്‍ ഉപയോക്താവ് പറ്റുന്നത്ര നേരത്തേ പോളിസിയില്‍ അംഗമാകണമെന്നു മാത്രം. എല്‍ഐസി കന്യാദാന്‍ പോളിസി 13 മുതല്‍ 25 വര്‍ഷം വരെയുള്ള മെച്യുരിറ്റി കാലയളവിലേക്ക് എടുക്കാമെന്നത് ശ്രദ്ധേയമാണ്. പോളിസിയില്‍ അംഗമാകാന്‍ എല്‍ഐസി ചില നിബന്ധനകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇതില്‍ പ്രധാനം, പെണ്‍കുട്ടികളുടെ പേരിലേ പോളിസി തുടങ്ങാന്‍ സാധിക്കൂവെന്നതാണ്. കൂടാതെ , പോളിസി ഉടമയുടെ പിതാവിന്റെ ഏറ്റവും കുറഞ്ഞ പ്രായം 30 വയസും, മകള്‍ക്ക് കുറഞ്ഞത് ഒരു വയസും ഉണ്ടായിരിക്കണം.

1961 -ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരമുള്ള എല്ലാ നികുതി നേട്ടങ്ങളും ഉപയോക്താവിന് വാഗ്ദാനം ചെയ്യുന്ന പോളിസികളില്‍ ഒന്നാണ് എല്‍ഐസി കന്യാദാന്‍. ഒരു സാമ്പത്തിക വര്‍ഷത്തില്‍ 1.5 ലക്ഷം രൂപ വരെ നികുതി നേട്ടം കരസ്ഥമാക്കാം. മെച്യൂരിറ്റി കാലയളവിന് മുമ്പ് പോളിസി ഉടമയ്ക്ക് അപ്രതീക്ഷിതമായി എന്തെങ്കിലും സാഹചര്യങ്ങളോ, നിര്‍ഭാഗ്യകരമായ മരണമോ സംഭവിച്ചാല്‍, കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വരെ ലഭിക്കാന്‍ അര്‍ഹതയുണ്ട്.

(മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവില്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരമാണ്. പോളിസി എടുക്കും മുമ്പ് കാര്യങ്ങള്‍ ഉറപ്പുവരുത്തുക.)

Shanavas Karimattam

Recent Posts

അംബാനിയുടെ ആന്റിലിയിയിലെ ജീവനക്കാരുടെ ശമ്പളം ലക്ഷങ്ങൾ!

മുകേഷ് അംബാനിയുടെ ഭവനമായ ആന്റിലിയ ആഗോള പ്രശസ്തമാണ്. ലോകത്ത് ഒരു കുടുംബം താമസിക്കുന്ന ഏറ്റവും വിലയേറിയ വീടെന്നതിന് ഉത്തരമാണ് ആന്റിലിയ.…

4 months ago

കേരളത്തിലെ സ്വർണ്ണം-വെള്ളി നിരക്കുകൾ വർധിച്ചു; പുതിയ വില നിലവാരം

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ (Gold Rate) വർധന. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് ഉയർന്നത്. ഇന്ന് ഒരു…

4 months ago

August 2024

ബിസിനസ് കേരള ഇ മാഗസിന്‍ August 2024

5 months ago

സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട്

സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സി എസ് ആർ) ലഭ്യമാക്കാൻ ശ്രമിക്കുമെന്ന്…

5 months ago

പിതാവ് ടാറ്റയുമായി ഉടക്കിയ അതികായന്‍….ഇന്ന് 9,00,000 കോടി ആസ്തിയുടെ ഉടമകള്‍!

സമൂഹത്തിന്റെ നന്‍മയ്ക്കു വേണ്ടി സ്ഥാനമാനങ്ങളും, ആസ്തിയും വേണ്ടെന്നു വയ്ക്കുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ തന്റെ കമ്പനിയെ ലോകോത്തര നിരയിലേയ്ക്ക് ഉയര്‍ത്തുകയും,…

6 months ago

JULY 2024

ബിസിനസ് കേരള ഇ മാഗസിന്‍ ജൂലൈ 2024

6 months ago