Market News

5 പുതിയ ഇലക്ട്രിക് സ്‌കൂട്ടർ വേരിയന്റുകൾ അവതരിപ്പിച്ച് പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ ടിവിഎസ്

 ബജറ്റ് സെഗ്‌മെന്റിൽ 5 പുതിയ ഇലക്ട്രിക് സ്‌കൂട്ടർ വേരിയന്റുകൾ അവതരിപ്പിച്ച് പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ ടിവിഎസ്. കമ്പനിയുടെ ജനപ്രിയ ഇലക്ട്രിക് മോഡലായ ടിവിഎസ് ഐക്യൂബിന്റെ 5 വേരിയന്റുകളാണ് പുറത്തിറക്കിയത്. 75 കിലോമീറ്റർ പരമാവധി വേഗം കൈവരിക്കാൻ സ്‌കൂട്ടറിനാകും. 950 വാട്‌സ് ചാർജർ ആണ് കമ്പനി മോഡലിനായി സജ്ജീകരിച്ചിരിക്കുന്നത്. ഇതുവഴി വെറും രണ്ടു മണിക്കൂറിൽ 0- 80 ശതമാനം ബാറ്ററി ചാർജ് ചെയ്യാനാകും.

5 ഇഞ്ച് കളർ ടിഎഫ്ടി സ്‌ക്രീൻ ആണ് പുതിയ മോഡലിലുള്ളത്. വാഹന ക്രാഷ് ആൻഡ് ടൗ അലേർട്ട്, ടേൺ- ബൈ- ടേൺ നാവിഗേഷൻ, ഡിസ്റ്റൻസ് ടു എംപ്റ്റി, 30 ലിറ്റർ സ്റ്റോറേജ് സ്പെയ്സ് എന്നിവ പുതിയ വാഹനത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. വാൾനട്ട് ബ്രൗൺ, പേൾ വൈറ്റ് എന്നീ നിറങ്ങളിലാകും പുതിയ വേരിയന്റുകൾ ലഭിക്കുക.

ഉപയോക്താക്കളിൽ നിന്നുള്ള ആവശ്യകത പരിഗണിച്ച് 2.2 കിലോവാട്ട് ഫാസ്റ്റ് ചാർജിംഗ് മോഡൽ ടിവിഎസ് ഐക്യൂബിന് നൽകുന്നതായി കമ്പനി വ്യക്തമാക്കി. ഇതോടൊപ്പം ടിവിഎസ് ഐക്യൂബ് എസ്ടി മോഡലും ഉണ്ടാകും. പുതിയ മോഡലുകൾ ഡെലിവറിക്ക് തയ്യാറാണെന്നും, TVS iQube ST -യ്ക്ക് രണ്ട് വേരിയന്റുകൾ (3.4 kWh, 5.1 kWh) ഉണ്ടാകുമെന്നും കമ്പനി കൂട്ടിച്ചേർത്തു.

മൂന്നു ബാറ്ററി ഓപ്ഷനുകളിൽ ഐക്യൂബ് നിലവിൽ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കളുടെ ഇഷ്ടാനുസരണം മോഡലുകൾ തെരഞ്ഞെടുക്കാം.
3.4kWh ബാറ്ററി വേരിയന്റിന് 1.56 ലക്ഷം രൂപയാണ് ബംഗളുരൂ എക്‌സ്‌ഷോറൂം വില. ഇതിനൊപ്പം 950 വാട്‌സിന്റെ ചാർജർ വരുന്നു. ഈ ഫാസ്റ്റ് ചാർജർ വഴി രണ്ടു മണിക്കൂറിൽ 0- 80% ചാർജ് ചെയ്യാം. ഒറ്റചാർജിൽ 100 കിലോമീറ്റർ പിന്നിടാനാകും. 7 ഇഞ്ചിന്റെ ഫുൾകളർ ടിഎഫ്ടി ടച്ച്സ്‌ക്രീൻ, വോയ്സ് അസിസ്റ്റ്, അലക്സാ സ്‌കിൽ സെറ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഡിജിറ്റൽ ഡോക്യുമെന്റ് സ്റ്റോറേജ്, 32 ലിറ്റർ സ്റ്റോറേജ് സ്പേസ്, മണിക്കൂറിൽ 78 കിലോമീറ്റർ വേഗം എന്നിവ ഈ മോഡലിന്റെ ഹൈലൈറ്റുകളാണ്. കോപ്പർ ബ്രോൺസ് മാറ്റ്, കോറൽ സാൻഡ് സാറ്റിൻ, ടൈറ്റാനിയം ഗ്രേ മാറ്റ്, സ്റ്റാർലൈറ്റ് ബ്ലൂ എന്നീ നിറങ്ങളിൽ വാഹനം ലഭ്യമാണ്.

ലൈനപ്പിലെ ഏറ്റവും വലിയ ബാറ്ററി വേരിയന്റിന് 5.1kWh ബാറ്ററി ലഭ്യമാണ്. 1.85 ലക്ഷം രൂപയാണ് ഈ മോഡലിന്റെ വില. ഇതിനൊപ്പവും 950W ചാർജറുമായി വരുന്നു. ഇവിടെ 0- 80% ചാർജ് ചെയ്യാൻ 4 മണിക്കൂറും 18 മിനിറ്റും ആവശ്യമാണ്. ഇവിടെ പരമാവധി റേഞ്ച് 150 കിലോമീറ്റർ ആണ്. കോപ്പർ ബ്രോൺസ് മാറ്റ്, കോറൽ സാൻഡ് സാറ്റിൻ, ടൈറ്റാനിയം ഗ്രേ മാറ്റ്, സ്റ്റാർലൈറ്റ് ബ്ലൂ എന്നിവയാണ് ലഭ്യമായ നിറങ്ങൾ. രാജ്യത്തുടനീളമുള്ള 434 ടിവിഎസ് ഷോറൂമുകളിൽ വാഹനം ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

മോഡലുകൾക്ക് അനുസരിച്ച് വിലയിൽ മാറ്റമുണ്ട്. നിലവിൽ അടിസ്ഥാന വേരിയന്റിന് 94,000 രൂപയാണ് വില. എന്നാൽ ഇത് എക്‌സ്‌ഷോറൂം വിലാണ്. ഓൺ റോഡ് പ്രൈസ് കൂടും. സബ്‌സിഡിയടക്കം വിവിധ മോഡലുകളുടെ വിശദമായ വില താഴെ നൽകുന്നു.

Shanavas Karimattam

Recent Posts

അംബാനിയുടെ ആന്റിലിയിയിലെ ജീവനക്കാരുടെ ശമ്പളം ലക്ഷങ്ങൾ!

മുകേഷ് അംബാനിയുടെ ഭവനമായ ആന്റിലിയ ആഗോള പ്രശസ്തമാണ്. ലോകത്ത് ഒരു കുടുംബം താമസിക്കുന്ന ഏറ്റവും വിലയേറിയ വീടെന്നതിന് ഉത്തരമാണ് ആന്റിലിയ.…

4 months ago

കേരളത്തിലെ സ്വർണ്ണം-വെള്ളി നിരക്കുകൾ വർധിച്ചു; പുതിയ വില നിലവാരം

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ (Gold Rate) വർധന. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് ഉയർന്നത്. ഇന്ന് ഒരു…

4 months ago

August 2024

ബിസിനസ് കേരള ഇ മാഗസിന്‍ August 2024

5 months ago

സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട്

സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സി എസ് ആർ) ലഭ്യമാക്കാൻ ശ്രമിക്കുമെന്ന്…

5 months ago

പിതാവ് ടാറ്റയുമായി ഉടക്കിയ അതികായന്‍….ഇന്ന് 9,00,000 കോടി ആസ്തിയുടെ ഉടമകള്‍!

സമൂഹത്തിന്റെ നന്‍മയ്ക്കു വേണ്ടി സ്ഥാനമാനങ്ങളും, ആസ്തിയും വേണ്ടെന്നു വയ്ക്കുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ തന്റെ കമ്പനിയെ ലോകോത്തര നിരയിലേയ്ക്ക് ഉയര്‍ത്തുകയും,…

6 months ago

JULY 2024

ബിസിനസ് കേരള ഇ മാഗസിന്‍ ജൂലൈ 2024

6 months ago