സ്ത്രീ കൂട്ടായ്മയിൽ നൂറുമേനി വിളവെടുപ്പുമായി കല്ലുമ്മക്കായ കൃഷി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) മേൽനോട്ടത്തിൽ മൂത്തകുന്നം, കോട്ടപ്പുറം കായലുകളിൽ കുടുംബശ്രീ യൂണിറ്റുകൾ നടത്തിയ കൃഷിയിൽ വിളവെടുത്തത് രണ്ടര ടൺ കല്ലുമ്മക്കായ. മൂത്തകുന്നത്ത് നിന്ന് ഒന്നര ടണ്ണും കോട്ടപ്പുറത്ത് നിന്ന് ഒരു ടണ്ണും ലഭിച്ചു.
സിഎംഎഫ്ആർഐയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കർഷക സംഘങ്ങൾ കൃഷിയിറക്കിയത്. കഴിഞ്ഞ ഡിസംബറിലാണ് കൃഷി ആരംഭിച്ചത്. വിളവെടുത്ത ശേഷം ശാസ്ത്രീയമായി ശുദ്ധീകരിച്ച കല്ലുമ്മക്കായ പൊതുജനങ്ങൾക്ക് വാങ്ങുന്നതിനായി സിഎംഎഫ്ആർഐയിൽ ലഭ്യമാണ്. സിഎംഎഫ്ആർഐയുടെ ആറ്റിക് കൗണ്ടറിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10നും നാലിനുമിടയിൽ വാങ്ങാം. 250 ഗ്രാം പാക്കറ്റിന് 250 രൂപയാണ് വില.
മുകേഷ് അംബാനിയുടെ ഭവനമായ ആന്റിലിയ ആഗോള പ്രശസ്തമാണ്. ലോകത്ത് ഒരു കുടുംബം താമസിക്കുന്ന ഏറ്റവും വിലയേറിയ വീടെന്നതിന് ഉത്തരമാണ് ആന്റിലിയ.…
സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ (Gold Rate) വർധന. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് ഉയർന്നത്. ഇന്ന് ഒരു…
സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സി എസ് ആർ) ലഭ്യമാക്കാൻ ശ്രമിക്കുമെന്ന്…
സമൂഹത്തിന്റെ നന്‍മയ്ക്കു വേണ്ടി സ്ഥാനമാനങ്ങളും, ആസ്തിയും വേണ്ടെന്നു വയ്ക്കുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ തന്റെ കമ്പനിയെ ലോകോത്തര നിരയിലേയ്ക്ക് ഉയര്‍ത്തുകയും,…