Business News

സ്വകാര്യ കമ്പനിയെ ഏറ്റെടുത്ത് എല്‍ഐസി ആരോഗ്യ ഇന്‍ഷുറന്‍സിലേക്കും

ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയും കേന്ദ്ര പൊതുമേഖലാ സ്ഥാപനവുമായ എല്‍ഐസി, ആരോഗ്യ ഇന്‍ഷുറന്‍സ് സേവനത്തിലേക്കും. ഒരു പ്രമുഖ സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയെ ഏറ്റെടുത്ത് കൊണ്ടായിരിക്കും ഇത്. നിലവില്‍ ലൈഫ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ നല്‍കുന്ന കമ്പനിക്ക് ഒരേസമയം ലൈഫ്, ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ വിതരണം ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ല. അതേസമയം, ഇത് തരണം ചെയ്യാനായി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കോമ്പസിറ്റ് ലൈസന്‍സ് അനുവദിക്കുന്നത് പരിഗണിക്കണമെന്ന് ഈ വര്‍ഷാദ്യം ഒരു പാര്‍ലമെന്‍ററി പാനല്‍ കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.

പിന്നീട് രാജ്യം ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് കടന്നതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര തീരുമാനമുണ്ടായില്ല. മൂന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. കോമ്പസിറ്റ് ലൈസന്‍സ് ലഭിക്കുന്നതോടെ ഒരേസമയം ലൈഫ്, ജനറല്‍, ഹെല്‍ത്ത് പോളിസികളുടെ വില്‍പനയും നടത്താനാകും.

ഓഹരിവില മുന്നോട്ട്
 

ഹെല്‍ത്ത് ഇന്‍ഷുറന്‍സിലേക്കും കടക്കാനുള്ള നീക്കത്തിന്‍റെ പശ്ചാത്തലത്തില്‍ എല്‍ഐസി ഓഹരിവില ഇന്ന് വ്യാപാരത്തിനിടെ 6.8 ശതമാനം ഉയര്‍ന്ന് 1,071 രൂപവരെ എത്തി. നിലവില്‍ 1,070 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 9ന് കുറിച്ച 1,175 രൂപയാണ് 52-ആഴ്ചയിലെ ഉയര്‍ന്നവില.

Shanavas Karimattam

Recent Posts

അംബാനിയുടെ ആന്റിലിയിയിലെ ജീവനക്കാരുടെ ശമ്പളം ലക്ഷങ്ങൾ!

മുകേഷ് അംബാനിയുടെ ഭവനമായ ആന്റിലിയ ആഗോള പ്രശസ്തമാണ്. ലോകത്ത് ഒരു കുടുംബം താമസിക്കുന്ന ഏറ്റവും വിലയേറിയ വീടെന്നതിന് ഉത്തരമാണ് ആന്റിലിയ.…

4 months ago

കേരളത്തിലെ സ്വർണ്ണം-വെള്ളി നിരക്കുകൾ വർധിച്ചു; പുതിയ വില നിലവാരം

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ (Gold Rate) വർധന. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് ഉയർന്നത്. ഇന്ന് ഒരു…

4 months ago

August 2024

ബിസിനസ് കേരള ഇ മാഗസിന്‍ August 2024

5 months ago

സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട്

സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സി എസ് ആർ) ലഭ്യമാക്കാൻ ശ്രമിക്കുമെന്ന്…

5 months ago

പിതാവ് ടാറ്റയുമായി ഉടക്കിയ അതികായന്‍….ഇന്ന് 9,00,000 കോടി ആസ്തിയുടെ ഉടമകള്‍!

സമൂഹത്തിന്റെ നന്‍മയ്ക്കു വേണ്ടി സ്ഥാനമാനങ്ങളും, ആസ്തിയും വേണ്ടെന്നു വയ്ക്കുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ തന്റെ കമ്പനിയെ ലോകോത്തര നിരയിലേയ്ക്ക് ഉയര്‍ത്തുകയും,…

6 months ago

JULY 2024

ബിസിനസ് കേരള ഇ മാഗസിന്‍ ജൂലൈ 2024

6 months ago