Business News

കേരളത്തിലെ സ്വർണ്ണം-വെള്ളി നിരക്കുകൾ വർധിച്ചു; പുതിയ വില നിലവാരം

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ (Gold Rate) വർധന. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് ഉയർന്നത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 51,560 രൂപയും, ഗ്രാമിന് 6,445 രൂപയുമാണ് വില. അന്താരാഷ്ട്ര തലത്തിൽ, സ്വർണ്ണം (International Gold Rate) നേട്ടത്തിലാണ് വാരാന്ത്യത്തിൽ വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ വെള്ളി വിലയിലും (Silver Rate) ഇന്ന് ഉയർച്ചയുണ്ട്.

ഇന്നലെയും സംസ്ഥാനത്തെ സ്വർണ്ണ വില വർധിച്ചിരുന്നു. പവന് 600 രൂപയും, ഗ്രാമിന് 75 രൂപയുമാണ് ഉയർന്നത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 51,400 രൂപയും, ഗ്രാമിന് 6,425 രൂപയുമാണ് വില. ഇത്തരത്തിൽ ഇന്നലെയും, ഇന്നുമായി കേരളത്തിലെ സ്വർണ്ണ വില പവന് 760 രൂപയും, ഗ്രാമിന് 95 രൂപയുമാണ് കൂടിയിരിക്കുന്നത്.ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ മാറ്റമില്ലായിരുന്നു. അന്ന് പവന് 50,800 രൂപയും, ഗ്രാമിന് 6,350 രൂപയുമായിരുന്നു വില. ഇത് ആഗസ്റ്റിലെ താഴ്ന്ന നിരക്കാണ്. ഈ മാസം 2ാം തിയ്യതി ഒരു പവൻ സ്വർണ്ണത്തിന് 51,840 രൂപയും, 6,480 രൂപയുമായിരുന്നു വില. ഇതാണ് ആഗസ്റ്റിലെ ഉയർന്ന നിരക്ക്.ആഗോള സ്വർണ്ണവില (International Gold Rate)അന്താരാഷ്ട്ര തലത്തിൽ, നേട്ടത്തിലാണ് വാരാന്ത്യത്തിൽ സ്വർണ്ണ വ്യാപാരം അവസാനിച്ചിരിക്കുന്നത്. ട്രോയ് ഔൺസിന് 6.19 ഡോളർ (0.26%) ഉയർന്ന് 2,431.10 ഡോളർ എന്നതാണ് നിരക്ക്.കഴിഞ്ഞ ഒരു മാസത്തിൽ ആഗോള സ്വർണ്ണ വിലയിൽ 9.36 ഡോളർ (0.39%) വർധന മാത്രമാണ് ഉണ്ടായിരിക്കുന്നത്. യു.എസ് ഫെഡ് പലിശ നിരക്കുകൾ കുറയ്ക്കുമോ എന്നതിൽ വ്യക്തത ലഭിക്കാത്തതിനാൽ വലിയ ഉയർച്ച കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണ്ണ വിലയിൽ ഉണ്ടായിട്ടില്ല. അതേ സമയം, സെപ്തംബറിൽ പലിശ കുറയ്ക്കുമെന്ന പ്രതീക്ഷ വിപണിക്കുണ്ട്. ഇത്തരത്തിൽ പലിശ കുറയുമ്പോൾ യു.എസ് ബോണ്ടുകൾ അനാകർഷകങ്ങളായി മാറുകയും സ്വർണ്ണത്തിന് ഡിമാൻഡ് വർധിക്കുകയുമാണ് ചെയ്യുക. ഇത് വില വർധനവിന് കാരണമാകും.വെള്ളി വില (Silver Rate)സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് വർധന. ഒരു ഗ്രാം വെള്ളിക്ക് 88.10 രൂപയാണ് വില. 8 ഗ്രാമിന് 704.80 രൂപ,10 ഗ്രാമിന് 881 രൂപ,100 ഗ്രാമിന് 8,810 രൂപ, ഒരു കിലോഗ്രാമിന് 88,100 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ഇന്ന് ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് വില കൂടിയിരിക്കുന്നത്.
Shanavas Karimattam

Recent Posts

അംബാനിയുടെ ആന്റിലിയിയിലെ ജീവനക്കാരുടെ ശമ്പളം ലക്ഷങ്ങൾ!

മുകേഷ് അംബാനിയുടെ ഭവനമായ ആന്റിലിയ ആഗോള പ്രശസ്തമാണ്. ലോകത്ത് ഒരു കുടുംബം താമസിക്കുന്ന ഏറ്റവും വിലയേറിയ വീടെന്നതിന് ഉത്തരമാണ് ആന്റിലിയ.…

4 months ago

August 2024

ബിസിനസ് കേരള ഇ മാഗസിന്‍ August 2024

5 months ago

സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട്

സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സി എസ് ആർ) ലഭ്യമാക്കാൻ ശ്രമിക്കുമെന്ന്…

5 months ago

പിതാവ് ടാറ്റയുമായി ഉടക്കിയ അതികായന്‍….ഇന്ന് 9,00,000 കോടി ആസ്തിയുടെ ഉടമകള്‍!

സമൂഹത്തിന്റെ നന്‍മയ്ക്കു വേണ്ടി സ്ഥാനമാനങ്ങളും, ആസ്തിയും വേണ്ടെന്നു വയ്ക്കുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ തന്റെ കമ്പനിയെ ലോകോത്തര നിരയിലേയ്ക്ക് ഉയര്‍ത്തുകയും,…

6 months ago

JULY 2024

ബിസിനസ് കേരള ഇ മാഗസിന്‍ ജൂലൈ 2024

6 months ago

ഭാവി കേരളം പണിയുന്നതിന് യുവജനങ്ങളുടെ സംഘടിത ശബ്ദം അനിവാര്യം- ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

സ്വപ്‌ന കേരളത്തിന് ചിറകുകൾ നൽകി തിങ്ക് കേരള യൂത്ത് കോൺക്ലേവ് കൊച്ചി: സുസ്ഥിരവും ശോഭവനവുമായ ഭാവി കേരളം പണിയുന്നതിന് യുവജനങ്ങളുടെ…

6 months ago