കൊച്ചി: മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവർഷത്തെ നാലാംപാദത്തിൽ ഫെഡറൽ ബാങ്കിന്റെ അറ്റാദായം 1,259.10 കോടി രൂപയിലെത്തി. 20.93 ശതമാനം വളർച്ചയാണ് അറ്റാദായത്തിലുണ്ടായത്.
ബാങ്കിന്റെ മൊത്തം ബിസിനസ് 4.54 ശതമാനം വർധിച്ച് 5,78,503.76 കോടിയിലെത്തി. മൂന്നാംപാദത്തിൽ 2,97,795.82 കോടി രൂപയായിരുന്ന നിക്ഷേപം 5.41 ശതമാനം വർധനവോടെ 3,13,909.39 കോടിയായി. വായ്പാവിതരണത്തിൽ 3.65 ശതമാനമാണു വളർച്ചാനിരക്ക്. ആകെ വായ്പ മൂന്നാംപാദത്തിലെ 2,58,910.16 കോടിയിൽനിന്ന് 2,68,369.03 കോടിയായി വർധിച്ചു. പ്രവാസിനിക്ഷേപം 7.04 ശതമാനം പാദവാർഷിക വർധനവോടെ 1,02,619.69 കോടിയായി ഉയർന്നു.