Bright Business Kerala

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

കൊച്ചി: ലോക ചിക്കൻ കറി ദിനത്തിൽ പ്രിയപ്പെട്ട വിഭവത്തിന് സംഗീതാർച്ചനയുമായി ഈസ്റ്റേൺ. കേരളത്തിന്റെ തനത് രുചി വൈവിധ്യങ്ങളെയും സാംസ്‌കാരിക പൈതൃകത്തെയും കോർത്തിണക്കി ‘ചിക്കൻ സോങ് ‘എന്ന പേരിൽ ഫോക്ക്-റോക്ക് മ്യൂസിക് ഫിലിം പുറത്തിറക്കിയാണ് ഈസ്റ്റേൺ ഈ ദിനം ആഘോഷമാക്കിയത്.
മലയാളിയുടെ ദൈനംദിന ജീവിതത്തിലും ആഘോഷങ്ങളിലും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായ കോഴിക്കറി വിഭവത്തോടുള്ള ആദരമാണ് ഈ സംഗീത ശില്പം. പ്രശസ്ത പിന്നണി ഗായകൻ സൂരജ് സന്തോഷും നടൻ മണിക്കുട്ടനും അണിനിരക്കുന്ന ചിത്രത്തിൽ നാടൻ തനിമയും ആധുനിക താളവും ഒത്തുചേരുന്നു. മൃദുൽ നായർ സംവിധാനം ചെയ്ത ചിത്രത്തിന് മണികണ്ഠൻ അയ്യപ്പയാണ് സംഗീതം നൽകിയിരിക്കുന്നത്. സുഹൈൽ കോയയുടേതാണ് വരികൾ. പതിറ്റാണ്ടുകളായി കേരളത്തിലെ അടുക്കളകളുടെ ഭാഗമായ ഈസ്റ്റേൺ ചിക്കൻ മസാലയുടെ പ്രസക്തി സംഗീതത്തിലൂടെ അവതരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് ചീഫ് മാർക്കറ്റിംഗ് ഓഫീസർ പ്രവീൺ രാമസ്വാമി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *