Bright Business Kerala

കൊച്ചി ജ്യത്തെ സൈബർ സുരക്ഷാ മേഖലയ്ക്ക് ദിശാബോധം നൽകുന്ന കേരള സൈബർ സുരക്ഷാ ഉച്ചകോടി (KCSS) സെപ്റ്റംബർ 5-ന് കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ നടക്കും. ‘നിർമിത ബുദ്ധിയുടെ കാലത്തെ സൈബർ പ്രതിരോധശേഷി’ (Cyber Resilience in the Age of AI) എന്നതാണ് പ്രധാന വിഷയം. ഒറാക്കിൾ, ആമസോൺ വെബ് സർവീസസ് (AWS), ഗൂഗിൾ, മൈക്രോസോഫ്റ്റ്, സിസ്‌കോ, സീസ്‌കെലെർ തുടങ്ങിയ പ്രമുഖ ആഗോള സാങ്കേതിക സ്ഥാപനങ്ങൾ ഉച്ചകോടിയെ പിന്തുണയ്ക്കുന്നു.

എഫ്9 ഇൻഫോടെക്കിന്റെ (F9 Infotech) നേതൃത്വത്തിൽ കേരള സർക്കാരിന്റെയും കേരള സ്റ്റാർട്ടപ്പ് മിഷന്റെയും (KSUM) സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡി.എസ്.സി.ഐ (DSCI), ടൈ കേരള, കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്‌സ് (CCCI) എന്നിവയാണ് മറ്റ് പ്രധാന പങ്കാളികൾ.

ശ്രീ ഹൈബി ഈഡൻ (പാർലമെന്റ് അംഗം), മനോജ് എബ്രഹാം, ഐ.പി.എസ് (വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ ജനറൽ ഓഫ് പോലീസ്),  പ്രിയങ്ക ജി, ഐ.എ.എസ് (എറണാകുളം ജില്ലാ കളക്ടർ), ഡോ. സജി ഗോപിനാഥ് (വൈസ് ചാൻസലർ, ഡിജിറ്റൽ സർവ്വകലാശാല കേരള), വിനായക് ഗോഡ്‌സെ (സി.ഇ.ഒ, ഡാറ്റാ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യ)
ലെഫ്റ്റനന്റ് ജനറൽ മാധവൻ ഉണ്ണികൃഷ്ണൻ നായർ (റിട്ട.) (മുൻ നാഷണൽ സൈബർ സെക്യൂരിറ്റി കോർഡിനേറ്റർ, ഭാരത സർക്കാർ) തുടങ്ങിയ പ്രമുഖരും 1000-ത്തിലധികം പ്രതിനിധികളും സമ്മേളനത്തിന്റെ ഭാഗമാകും. തത്സമയ എ.ഐ അറ്റാക്ക് സിമുലേഷനുകൾ, ടെക്‌നിക്കൽ മാസ്റ്റർ ക്ലാസുകൾ എന്നിവയും ഉച്ചകോടിയിലുണ്ടാകും.

ഇന്ത്യൻ സൈബർ സുരക്ഷാ രംഗത്തെ മികച്ച സംഭാവനകൾക്കുള്ള പ്രഥമ കെ.സി.എസ്.എസ് സൈബർ എക്‌സലൻസ് അവാർഡുകൾ 2026 ഉച്ചകോടിയിൽ വിതരണം ചെയ്യും. സൈബർ സെക്യൂരിറ്റി ലീഡർ ഓഫ് ദി ഇയർ, സൈബർ സെക്യൂരിറ്റി എന്റർപ്രൈസ് ഓഫ് ദി ഇയർ, സൈബർ സെക്യൂരിറ്റി പ്രൊഡക്റ്റ് ഓഫ് ദി ഇയർ, സൈബർ സെക്യൂരിറ്റി ഇന്നൊവേഷൻ അവാർഡ്, സൈബർ സെക്യൂരിറ്റി ഇക്കോസിസ്റ്റം എക്‌സലൻസ് അവാർഡ് എന്നിങ്ങനെ അഞ്ച് പ്രമുഖ വിഭാഗങ്ങളിലായി നൽകുന്ന അവാർഡുകൾക്കായി ഓഗസ്റ്റ് 21 വരെ അപേക്ഷിക്കാം.

ഡിജിറ്റൽ സുരക്ഷയിൽ കേരളത്തെ മുന്നിലെത്തിക്കാനും ആഗോളതലത്തിൽ ശ്രദ്ധേയമായ ടെക് ഹബ്ബായി കൊച്ചിയെ വളർത്താനും ഉച്ചകോടി ലക്ഷ്യമിടുന്നു. വാർത്ത സമ്മേളനത്തിൽ F9 ഇൻഫോടെക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജയകുമാർ മോഹനചന്ദ്രൻ, ചീഫ് ടെക്നോളജി ഓഫീസർ രാജേഷ് രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *