തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ലാഭത്തില്‍ കെഎസ്ഇബി (571 കോടി) മുന്നില്‍. കഴിഞ്ഞ തവണ ലാഭത്തിൽ ഒന്നാമതായിരുന്ന കെടിഡിഎഫ്സി ഇത്തവണ നഷ്ടത്തിൽ 44ാം സ്ഥാനത്താണ്. കെഎസ്എഫ്ഇ (375 കോടി) രണ്ടാം സ്ഥാനം ബവ്റിജസ് കോർപറേഷൻ (127 കോടി) മൂന്നാം സ്ഥാനം. കേരള ഫിനാൻഷ്യൽ കോർപറേഷൻ (98 കോടി) നാലാം സ്ഥാനം, കെഎസ്ഐഡിസി (64 കോടി) അഞ്ചാം സ്ഥാനം എന്നീ സ്ഥാപനങ്ങളാണ് തടർന്നുള്ള സ്ഥാനങ്ങളിൽ. കേരളത്തിലെ മൊത്തം 132 പൊതുമേലാ സ്ഥാപനങ്ങളില്‍ 63 എണ്ണവും നഷ്ടത്തിലാണ്. 60 എണ്ണം ലാഭത്തിലും 9 എണ്ണം പ്രതിസന്ധിയിലുമാണ്.
നഷ്ടത്തിൽ മുന്നിൽ കെഎസ്ആർടിസിയാണ് (1580 കോടി). കഴിഞ്ഞ തവണ നഷ്ടത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു കെഎസ്ആർടിസി. സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനി (669 കോടി), ജല അതോറിറ്റി (317 കോടി), പിന്നാക്ക വികസന കോർപറേഷൻ (139 കോടി), കേരള ഓട്ടമൊബീൽസ് (125 കോടി), സിവില്‍ സപ്ലൈസ് കോര്പറേഷന് (105.38 കോടി), കാഷ്യു ഡവലപ്മെന്റ് കോര്പറേഷന് (81.16 കോടി), പവര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ടര്‍ ഫിനാന്‍സ് കോര്പറേഷന് (76.33 കോടി), കേരള ടെക്സ്റ്റയില്‍സ് (64.88 കോടി), മലബാര്‍ സിമന്റ്സ് (61.92 കോടി) എന്നീ സ്ഥാപനങ്ങളാണ് നഷ്ടത്തിൽ മുന്നിലുള്ളത്.