Tata group

സമൂഹത്തിന്റെ നന്‍മയ്ക്കു വേണ്ടി സ്ഥാനമാനങ്ങളും, ആസ്തിയും വേണ്ടെന്നു വയ്ക്കുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ തന്റെ കമ്പനിയെ ലോകോത്തര നിരയിലേയ്ക്ക് ഉയര്‍ത്തുകയും, സമൂഹത്തിന്റെ നന്‍മയ്ക്കു വേണ്ടി കോടിശ്വര പട്ടം പോലും വേണ്ടെന്നുവച്ച ഉദാരമതിയുമാണു രത്തന്‍ ടാറ്റ. ഇന്ത്യയിലെ ഏറ്റവും മികച്ച സംരംഭങ്ങള്‍ ടാറ്റ ഗ്രൂപ്പിനു കീഴില്‍ വരുന്നു. കൈവച്ച മേഖലയിലെല്ലാം വെന്നിക്കൊടി പാറിക്കാന്‍ ടാറ്റയ്ക്കു സാധിച്ചിട്ടുണ്ട്. എന്നിട്ടും അദ്ദേഹം എന്തുകൊണ്ട് ലോക കോടിശ്വര പട്ടികയില്‍ ഇല്ലെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ… ലാളിത്യം. Tata group

സ്വന്തം ഉയര്‍ച്ചയേക്കാള്‍ അദ്ദേഹം സാമൂഹത്തിന്റെ നന്‍മ ആഗ്രഹിക്കുന്നു. ലാഭത്തിന്റെ നല്ലൊരു ശതമാനവും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നു. അത്തരത്തിലുള്ള ടാറ്റയോട് കൊമ്പുകോര്‍ത്ത് ബിസിനസ് അതികായനാണ് സൈറസ് മിസ്ട്രി. ടാറ്റ കുടുംബത്തിനു പുറത്തുനിന്ന് ടാറ്റ സാമ്രാജ്യത്തിന്റെ തലപ്പത്തെത്തിയ ആദ്യ വ്യക്തിയായിരുന്നു സൈറസ്. ഒടുവില്‍ രത്തന്‍ ടാറ്റയുമായി തെറ്റി സ്ഥാനമാനങ്ങള്‍ നഷ്ടമായി. വിഷയം കോടതി കയറിയെങ്കിലും വിജയം ടാറ്റയ്ക്കായിരുന്നു.

വര്‍ഷങ്ങള്‍ക്കു മുമ്പാണ് വാഹനാപകടത്തില്‍ സൈറസ് മിസ്ട്രി അന്തരിച്ചത്. എന്നാല്‍ ഇന്ന് അദ്ദേഹത്തിന്റെ പേര് വളര്‍ത്തുന്നത് അദ്ദേഹത്തിന്റെ മക്കള്‍ ആണ്. 110 ബില്യണ്‍ ഡോളര്‍ (ഏകദേശം 9 ലക്ഷം കോടി രൂപ) ആസ്തിയുമായി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ 25 ശതകോടീശ്വരന്‍മാരുടെ ലിസ്റ്റില്‍ സൈറസിന്റെ മക്കള്‍ സ്ഥാനം പിടിച്ചു. 33 വയസോ അതില്‍ താഴെയോ പ്രായമുള്ളവരെയാണ് ഫോര്‍ബ്‌സ് ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ സമ്പത്ത് ഇവര്‍ ഒറ്റയ്ക്ക് ഉണ്ടാക്കിയതല്ല. മറിഞ്ഞ് അച്ഛനും, അതിനു മുമ്പള്ള തലമുറയും കൂടി കരുതിവച്ചിരുന്നതു കൂടിയാണ്.

അന്തരിച്ച സൈറസ് മിസ്ട്രിയുടെ മക്കളായ ഫിറോസ്, സഹാന്‍ മിസ്ട്രിമാരെ പറ്റിയാണ് പറഞ്ഞുവരുന്നത്. 2024-ലെ ഫോര്‍ബ്സ് ബില്യണയര്‍മാരുടെ പട്ടികയിലാണ് ഇരുവരും ഉള്‍പ്പെട്ടത്. സഹോദരങ്ങളുടെ മൊത്തം ആസ്തി 9.8 ബില്യണ്‍ ഡോളറാണ്. അതായത് ഒരോരുത്തര്‍ക്കും ഏകനേശം 4.9 ബില്യണ്‍ ഡോളറിന്റെ ആസ്തി വരും. ഇളയവന്‍ സഹാന്‍ മിസ്ട്രിക്ക് 25 വയസും, ജ്യേഷ്ഠന്‍ ഫിറോസിന് 27 വയസുമാണുള്ളത്. 2022 ലാണ് സൈറസ് മിസ്ട്രി വാഹനാപകടത്തില്‍ മരിച്ചത്.

മുംബൈയിലാണ് താമസമെങ്കിലും സഹാനും, ഫിറോസും ഐറിഷ് പൗരന്മാരാണ്. ടാറ്റ സണ്‍സില്‍ കുടുംബത്തിനുള്ള 18.4 ശതമാനം ഓഹരി പങ്കാളിത്തമാണ് ഇരുവരെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ പ്രധാന ഘടകം. കുടുംബ ബിസിനസില്‍ വിവിധ റോളുകള്‍ കൈകാര്യം ചെയ്തിരുന്ന സഹോദരങ്ങള്‍, അച്ഛന്റെ വേര്‍പാടിനെ തുടര്‍ന്ന് 2022 ഡിസംബറില്‍ ഓര്‍ഗനൈസേഷന്റെ എക്‌സിക്യൂട്ടീവ് സ്ഥാനങ്ങള്‍ ഏറ്റെടുത്തിരുന്നു.

മുത്തച്ഛനായ പല്ലോന്‍ജി മിസ്ട്രിയാണു കുടുംബ ബിസിനസിന് അടിത്തറയിട്ടത്. സൈറസ് ഈ സാമ്രാജ്യം വളര്‍ത്തി. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷാപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ കാര്യമാണ് പറഞ്ഞത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന് ബില്‍ഡിംഗ് രംഗത്തെ വമ്പന്റെ ചെയര്‍മാന്‍ സഹോദരങ്ങളുടെ അമ്മാവന്‍ കൂടിയായ ഷാപൂര്‍ മിസ്ത്രിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!