വാൾട്ട് ഡിസ്നിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ റിലയൻസ് ഏറ്റെടുക്കുന്നത് ഉടനെ തന്നെ പൂർത്തിയാക്കുമെന്ന് സൂചന. വയാകോം18 ന്റെ കീഴിലുള്ള ജിയോസിനിമയുടെ നേതൃത്വത്തിൽ, ഡിസ്നി ഇന്ത്യയും അവരുടെ മറ്റ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളും ആണ് ഏറ്റെടുക്കുക. പുതിയ സംരംഭത്തിൽ 51% ഓഹരികൾ   റിലയൻസിന്റെ പക്കലായിരിക്കും. ബാക്കിയുള്ള ഓഹരികൾ ഡിസ്നി കൈവശം വയ്ക്കും. ഇരു കമ്പനികളും തമ്മിലുള്ള ചർച്ചകൾ പൂർത്തിയായെന്നും അടുത്തയാഴ്ച ലയന കരാർ ഒപ്പിടുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.1 മുതൽ 1.5 ബില്യൺ ഡോളർ മൂല്യമുള്ളതാണ് ഈ ഇടപാട്.

ജിയോ സിനിമ, ഡിസ്നി+ ഹോട്ട്സ്റ്റാർ തുടങ്ങിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളാണ് ഇരു കമ്പനികൾക്കുമുള്ളത്. ഇത് കൂടാതെ റിലയൻസിന് വയാകോം 18ന് കീഴിൽ 38 ചാനലുകളുണ്ട്. റിലയൻസയും – ഡിസ്നിയും തമ്മിൽ കരാറിലെത്തുമ്പോൾ, ഈ ചാനലുകളെല്ലാം ഒരൊറ്റ സ്ഥാപനത്തിന് കീഴിൽ വരും. ലയനത്തിനുശേഷം രൂപീകരിക്കുന്ന പുതിയ സംരംഭം ഇന്ത്യൻ മാധ്യമ, വിനോദ മേഖലകളിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായി മാറും. ഈ പുതിയ കമ്പനി വയാകോം 18 ന്റെ ഉപസ്ഥാപനമായിരിക്കും. നേരത്തെ റിലയൻസ് ഐപിഎല്ലിന്റെ സൗജന്യ സ്ട്രീമിംഗ് നടത്തിയിരുന്നു. നേരത്തെ ഐപിഎല്ലിന്റെ ഡിജിറ്റൽ അവകാശം ഡിസ്നി ഹോട്ട്‌സ്റ്റാറിനായിരുന്നു.

കരാറിന് ശേഷമുള്ള ബോർഡ് ഘടനയെ കുറിച്ചുള്ള ചർച്ചകളും നടക്കുന്നുണ്ടെന്നാണ് സൂചന. ഡിസ്നിയിൽ നിന്നും റിലയൻസിൽ നിന്നും തുല്യ എണ്ണം ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനെ കുറിച്ച് ചർച്ച നടക്കുന്നുണ്ട്. ഇതോടൊപ്പം ഇരുഭാഗത്തുനിന്നും രണ്ട് ഡയറക്ടർമാരെ വീതം നിയമിച്ചേക്കും.  

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!