അവസരം ഡിസംബർ 31 വരെ

മ്യൂച്വല്‍ ഫണ്ട് നിക്ഷേപമുള്ള, ഡീമാറ്റ് അക്കൗണ്ട് ഉടമകളായവരാണെങ്കില്‍ ഓർത്തിരിക്കേണ്ട ദിവസമാണ് ഡിസംബര്‍ 31. മ്യൂച്വല്‍ ഫണ്ട്, ഡീമാറ്റ് അക്കൗണ്ടുകളുടെ നോമിനേഷനായി സെബി നിശ്ചയിച്ച അവസാന തീയതി ഡിസംബര്‍ 31 ആണ്. അക്കൗണ്ടിന് നോമിനേഷൻ നല്‍കാത്തവരാണെങ്കില്‍ ഈ തീയതിക്കകം നോമിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.

നോമിനേഷന്‍ ചെയ്തില്ലെങ്കില്‍ എന്ത് സംഭവിക്കും

നോമിനേഷനുകള്‍ പൂര്‍ത്തിയാക്കത്ത അക്കൗണ്ടുകളിലെ് ഡെബിറ്റ് സൗകര്യം സെബി മരവിപ്പിക്കും. മ്യൂച്വല്‍ ഫണ്ട് യൂണി്റ്റുകള്‍ വില്‍പ്പന നടത്താനോ ട്രേഡിംഗിന് ഡീമാറ്റ് അക്കൗണ്ട് ഉപയോഗിക്കാനോ സാധിക്കില്ല.നേരത്തെ നോമിനേഷന്‍ നല്‍കിയവരാണെങ്കില്‍ റീ നോമിനേഷന്‍ നല്‍കേണ്ടതിന്റെ ആവശ്യമില്ല.

നോമിനേഷന്റെ പ്രധാന്യം

നിലവിലെ അക്കൗണ്ട് ഉടമയുടെ മരണ ശേഷം അക്കൗണ്ടിലുള്ള സെക്യൂരിറ്റികള്‍ ആര്‍ക്ക് നല്‍കണമെന്നതിനെ വ്യക്തമാക്കാനാണ് നോമിനേഷന്‍ നല്‍കുന്നത്. ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കുന്ന സമയത്തോ പിന്നീടോ നോമിനേഷന്‍ നടത്താം. നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നില്ലെങ്കില്‍, നിക്ഷേപങ്ങള്‍ നിയമ നടപടികള്‍ക്ക് വിധേയമാക്കാം.

എങ്ങനെ ഡീമാറ്റ് അക്കൗണ്ടില്‍ നോമിനേഷന്‍ നടത്തും

എന്‍എസ്ഡിഎല്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴി നോമിനേഷന്‍ പൂര്‍ത്തിയാക്കാം. ഹോം പേജിലുള്ള ‘നോമിനേറ്റ് ഓണ്‍ലൈന്‍’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കണം. ഇവിടെ നിന്ന് ഡിപി ഐഡി, ക്ലെയിന്റ് ഐഡി, പാന്‍, ഒടിപി എന്നിവ നല്‍കേണ്ട മറ്റൊരു പേജിലേക്ക് എത്തും. വേണ്ട വിവരങ്ങള്‍ നല്‍കിയ ശേഷം ‘I wish to Nominate’ or ‘I do not wish to nominate’ എന്നിവയില്‍ ആവശ്യമുള്ളത് തിരഞ്ഞെടുക്കണം.

നോമിനിയെ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ സെല്ക്ട് ചെയ്താല്‍ നോമിനി വിശദാംശങ്ങള്‍ രേഖപ്പെടുത്താനുള്ള പുതിയ പേജ് വരും. ശേഷം ഇസൈൻ സർവീസ് പ്രൊവൈഡറിന്റെ പേജിൽ ചെക്ക്‌ബോക്‌സ് പ്രവര്‍ത്തനക്ഷമമാക്കി ‘Proceed’ ക്ലിക്ക് ചെയ്യുക. ഒടിപി വഴി വെരിഫിക്കേഷന്‍ വഴി നടപടി പൂര്‍ത്തിയാക്കണം.

ആപ്പ് വഴി നോമിനേറ്റ് ചെയ്യാം

ഡീമാറ്റ് അക്കൗണ്ടുകൾ ലോ​ഗിൻ ചെയ്തും നോമിനേഷൻ പൂർത്തിയാക്കാം. പ്രൊഫൈൽ സെഗ്‌മെന്റിൽ ‘മൈ നോമിനീസ്’ എന്ന വിഭാ​ഗത്തിൽ നോമിനേഷൻ വിശദാംശങ്ങൾ ലഭിക്കും. ‘ആഡ് നോമിനി’എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് നോമിനിയുടെ പേര്, ഐഡി പ്രൂഫ്, നോമിനി ഷെയർ അലോക്കേഷൻ എന്നിവ നൽകി ആധാർ ഒടിപി വഴിയുള്ള ഇ-സിഗ്നേച്ചർ വഴി നടപടി പൂർത്തിയാക്കാം.

ആരൊക്കെ നോമിനി

മാതാപിതാക്കൾ, പങ്കാളികൾ, സഹോദരങ്ങൾ, കുട്ടികൾ തുടങ്ങിയ കുടുംബാംഗങ്ങളെ നോമിനിയായി ഉൾപ്പെടുത്താം. പ്രായ പൂർത്തിയാകാത്തവരെ നോമിനിയായി ചേർക്കുമ്പോൾ അവരുടെ രക്ഷിതാവിന്റെ വിശദാംശങ്ങളും നൽകണം. വ്യക്തി​ഗത, ജോയിന്റ് അക്കൗണ്ടുകൾക്കാണ് നോമിനേഷൻ ആവശ്യം. സൊസൈറ്റികൾ, ട്രസ്റ്റുകൾ, കോർപ്പറേഷനുകൾ, പാർട്ണർഷിപ്പ് സ്ഥാപനങ്ങൾ, ഹിന്ദു അവിഭക്ത കുടുംബങ്ങൾ, പവർ ഓഫ് അറ്റോർണി ഉടമകൾ തുടങ്ങിയവരുടെ അക്കൗണ്ടുകൾക്ക് നോമിനേറ്റ് ചെയ്യാൻ കഴിയില്ല.

ജോയിന്റ് അക്കൗണ്ട് ഹോൾഡർമാർക്കും നോമിനേറ്റ് ചെയ്യാം. ജോയിന്റ് അക്കൗണ്ടിൽ ഒരാൾ മരണപ്പെട്ടാൽ നോമിനി ഇല്ലാത്ത പക്ഷം സെക്യൂരിറ്റികൾ സഹ അക്കൗണ്ട് ഉടമയിലേക്ക് കൈമാറും.

മ്യൂച്വൽ ഫണ്ടിൽ നോമിനേഷൻ

മ്യൂച്വല്‍ ഫണ്ട് ഫോളിയോയിലേക്ക് നോമിനികളെ ചേര്‍ക്കുമ്പോള്‍ നിക്ഷേപകര്‍ക്ക് 3 നോമിനികളെ വരെ ഉള്‍പ്പെടുത്താം. നിക്ഷേപകന്റെ മരണം ശേഷം ഓരോ നോമിനിക്കും ലഭിക്കുന്ന ശതമാനം സൂചിപ്പിക്കാനും ഇതിൽ സാധിക്കും. ശതമാനം വിഹിതം വ്യക്തമാക്കിയിട്ടില്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ എല്ലാ നോമിനികള്‍ക്കും തുല്യമായി വിതരണം ചെയ്യും.

നോമിനികളെ പുതുക്കാം

നിക്ഷേപകര്‍ക്ക് അഡീമാറ്റ് അക്കൗണ്ടിലെ നോമിനികളെ പുുതുക്കാനുള്ള സൗകര്യമുണ്ട്. ഒരു നോമിനേഷന്‍ ഫോം പൂരിപ്പിച്ച് ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റിന് സമര്‍പ്പിച്ചാൽ എപ്പോള്‍ വേണമെങ്കിലും നോമിനേഷൻ നടത്താം. ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ഓണ്‍ലൈന്‍ സേവനങ്ങളും ഉപയോ​ഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!