സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതി സൂപ്പര്‍
40 വയസില്‍ താഴെയാണോ നിങ്ങളുടെ പ്രായം ? എന്നാല്‍ ഭാവിയെ കുറിച്ചോര്‍ത്ത് ആശങ്കപ്പെടേണ്ട. സര്‍ക്കാര്‍ കൂടെയുണ്ട്. ദിവസം 7 രൂപ നീക്കിവയ്ക്കാമോ? എങ്കില്‍ 5,000 രൂപ പ്രതിമാസം പോക്കറ്റിലെത്തും.
റിട്ടയര്‍മെന്റ് ലൈഫ് ഇന്നും പലര്‍ക്കും ഒരു കീറാമുട്ടിയാണ്. ഇതിനു കാരണം വ്യക്തമായ പ്ലാനിംഗ് ഇല്ലാത്തതാണ്. സാധാരണക്കാര്‍ക്ക് വേണ്ടി സര്‍ക്കാരിന്റെ നിരവധി നിക്ഷേപ പദ്ധതികളുണ്ട്. ഈ പദ്ധതികള്‍ അറിഞ്ഞ് കൃത്യസമയത്ത് നിക്ഷേപം ആരംഭിക്കുകയെന്നതാണ് വേണ്ടത്. നിങ്ങള്‍ എത്ര നേരത്തേ നിക്ഷേപം അരംഭിക്കുന്നുവെന്നത് വളരെ പ്രധാനമാണ്. ഇത് നിങ്ങളുടെ റിട്ടേണ്‍ വര്‍ധിപ്പിക്കും.
കുറഞ്ഞ വരുമാനം കാരണം നിക്ഷേപത്തിന് സാധിക്കുന്നില്ലെന്നു വിലപിക്കുന്ന നിരവധി ആളുകള്‍ നമ്മുക്ക് ചുറ്റുമുണ്ട്. ഇവര്‍ ഇപ്പോഴും സര്‍ക്കാര്‍ പദ്ധതികളെ പറ്റി വേണ്ടത്ര മനസിലാക്കിയിട്ടില്ലെന്നതാണ് സത്യം. പ്രതിദിനം വെറും 7 രൂപ നീക്കിവച്ചാല്‍ മാസം തോറും 5,000 രൂപ പെന്‍ഷന്‍ നല്‍കുന്ന നിക്ഷേപ പദ്ധതി നിങ്ങള്‍ക്ക് മുന്നിലുള്ളത് കാണാതെ പോകരുത്. പറഞ്ഞ് വരുന്നത് സര്‍ക്കാര്‍ നിക്ഷേപ പദ്ധതിയായ അടല്‍ പെന്‍ഷന്‍ യോജനയെ പറ്റിയാണ്.
5,000 രൂപയില്‍ കൂടുതലും പെന്‍ഷന്‍ ലഭിക്കാന്‍ മാര്‍ഗങ്ങളുണ്ട്. ഇവിടെ നിങ്ങള്‍ നിങ്ങളുടെ നിക്ഷേപം ക്രമീകരിക്കണം എന്നുമാത്രം. നികുതിദായകര്‍ക്ക് ഈ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കില്ല. നികുതിദായകരല്ലാത്ത, 18 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും അടല്‍ പെന്‍ഷന്‍ യോജനയിലേക്ക് നിക്ഷേപിക്കാം.
ദിവസം 7 രൂപ നീക്കിവച്ചാല്‍ 5,000 രൂപ പെന്‍ഷന്‍ സാധ്യമാണോ എന്നതാകും നിലവില്‍ പലരുടെയും സംശയം. അതെ എന്നതാണ് ഉത്തരം. പക്ഷെ ഇവിടെ നിക്ഷേപകര്‍ 18-ാം വയസ് മുതല്‍ നിക്ഷേപം തുടങ്ങേണ്ടതുണ്ട്. മാസം 210 രൂപ നീക്കിവച്ചാല്‍ മതി. 40 വയസ് വരെ ഈ നിക്ഷേപം തുടരുകയും വേണം. അങ്ങനെയെങ്കില്‍ 60-ാം വയസ് മുതല്‍ 5,000 രൂപ പെന്‍ഷന്‍ കിട്ടും.
ഇനി 18 വയസ് കഴിഞ്ഞുവെന്നതാണ് നിങ്ങളുടെ പ്രശ്നമെങ്കില്‍ വിഷമിക്കേണ്ട്. 40 വയസില്‍ താഴെയാണ് നിങ്ങളുടെ പ്രായമെങ്കില്‍ നിക്ഷേപ തുക അല്‍പം ഉയര്‍ത്തിയാല്‍ നിങ്ങള്‍ക്കും മാസം 5,000 രൂപ പെന്‍ഷന്‍ നേടാം.
18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ മാസം 5,000 രൂപ പെന്‍ഷന്‍ ലഭിക്കാന്‍ എത്ര നിക്ഷേപിക്കണമെന്നു നോക്കാം.
19 വയസ്സില്‍ പ്രതിമാസം 228 രൂപ
20 വയസ്സില്‍ പ്രതിമാസം 248 രൂപ
21 വയസ്സില്‍ പ്രതിമാസം 269 രൂപ
22 വയസ്സില്‍ പ്രതിമാസം 292 രൂപ
23 വയസ്സില്‍ പ്രതിമാസം 318 രൂപ
24 വയസ്സില്‍ പ്രതിമാസം 346 രൂപ
25 വയസ്സില്‍ പ്രതിമാസം 376 രൂപ
26 വയസ്സില്‍ പ്രതിമാസം 409 രൂപ
27 വയസ്സില്‍ പ്രതിമാസം 446 രൂപ
28 വയസ്സില്‍ പ്രതിമാസം 485 രൂപ
29 വയസ്സില്‍ പ്രതിമാസം 529 രൂപ
30 വയസ്സില്‍ പ്രതിമാസം 577 രൂപ
31 വയസ്സില്‍ പ്രതിമാസം 630 രൂപ
32 വയസ്സില്‍ പ്രതിമാസം 689 രൂപ
33 വയസ്സില്‍ പ്രതിമാസം 752 രൂപ
34 വയസ്സില്‍ പ്രതിമാസം 824 രൂപ
35 വയസ്സില്‍ പ്രതിമാസം 902 രൂപ
36 വയസ്സില്‍ പ്രതിമാസം 990 രൂപ
37 വയസ്സില്‍ പ്രതിമാസം 1,087 രൂപ
38 വയസ്സില്‍ പ്രതിമാസം 1,196 രൂപ
39 വയസ്സില്‍ പ്രതിമാസം 1,318 രൂപ
40 വയസ്സില്‍ പ്രതിമാസം 1,454 രൂപ
*അടല്‍ പെന്‍ഷന്‍ യോജന: അറിയേണ്ട കാര്യങ്ങള്‍*
ബാങ്കില്‍ ഒരു സേവിംഗ്സ് അക്കൗണ്ട് തുറക്കുക എന്നതാണ് അടല്‍ പെന്‍ഷന്‍ യോജനയ്ക്ക് അപേക്ഷിക്കകനുള്ള ആദ്യപടി. നിങ്ങള്‍ക്ക് ഇതിനകം ഒരു സേവിംഗ്സ് അക്കൗണ്ട് ഉണ്ടെങ്കില്‍, സ്‌കീമിന്റെ അപേക്ഷാ ഫോം ഫില്‍ ചെയ്യുക. പേര്, വയസ്, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കുക.
ആവശ്യമായ എല്ലാ രേഖകളും സഹിതം ഈ അപേക്ഷ ഫോം ബാങ്കില്‍ സമര്‍പ്പിക്കുക. ബാങ്ക് വിവരങ്ങള്‍ പരിശോധിച്ച ശേഷം അടല്‍ പെന്‍ഷന്‍ യോജനയ്ക്ക് കീഴില്‍ നിങ്ങളുടെ അക്കൗണ്ട് തുറക്കും. നിക്ഷേപം ഈ അക്കൗണ്ടില്‍ നിന്നു തന്നെ ക്രമീകരിക്കാം.
(മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവില്‍ ലഭ്യമായ വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ്. നിക്ഷേപത്തിനു മുമ്പ് ഉറപ്പുവരുത്തുക.)