ചരിത്രം! യുഎഇയിൽ നിന്നു രൂപയിൽ എണ്ണ വാങ്ങി ഇന്ത്യ; റഷ്യയും, ഇസ്രയേലുമടക്കം 18 രാജ്യങ്ങൾക്ക് രൂപ മതി

രൂപയിൽ എണ്ണ ഇടപാട് സാധ്യമാക്കി ഇന്ത്യ. ഇന്ത്യയെ സംഭവിച്ച് ചരിത്ര നിമിഷങ്ങൾ! ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വലിയ ഊർജ ഉപഭോക്താവായ ഇന്ത്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (യുഎഇ) നിന്ന് വാങ്ങിയ ക്രൂഡ് ഓയിലിനാണ് ആദ്യമായി രൂപയിൽ പണം നൽകിയത്. ഇന്ത്യൻ രൂപയ്ക്ക് ആഗോളതലത്തിൽ ലഭിക്കുന്ന് പ്രോൽസാഹചനം കൂടിയാണിത്. ഇതോടെ ഇന്ത്യൻ രൂപിയിൽ ഇടപാടുകൾ വർധിപ്പിക്കാനുള്ള സാധ്യതകളും വർധിച്ചു.
ഇതാദ്യമായാണ് ഇന്ത്യ രൂപയിൽ എണ്ണ ഇടപാട് സാധ്യമാക്കുന്നത്. ഡോളറിന്റെ അമിത ഉപയോഗം ഒഴിവാക്കുന്നതിനും ബാലൻസ് ഷീറ്റുകൾ കരുത്തുറ്റതാക്കാനും രൂപയിലുള്ള ഇടപാട് കാരണമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ ഏറ്റവും മികബ്ബ നേട്ടങ്ങളിൽ ഒന്നായി രൂപ ഇടപാട് വാഴ്ത്തപ്പെട്ടേക്കും. ഇതോടെ ഇടപാടുകളിൽ ഡോളർ- രൂപ വിനിമയ നിരക്ക് അപ്രസക്തമാകും. കൂടാതെ ആഗോളതലത്തിൽ രൂപയുടെ പ്രധാന്യം വർധിക്കും. ഡിജിറ്റൽ രൂപ കൂടി റീട്ടെയിൽ വിപണിയിൽ ശക്തമാകുന്നതോടെ രൂപയ്ക്കു വൻ സാധ്യതകളാണുള്ളത്.

FILE PHOTO: A model of an oil pump jack and oil barrels are seen in front of Russian and Indian flags in this illustration taken, December 25, 2023. REUTERS/Dado Ruvic/Illustration

എണ്ണ വിതരണക്കാരെ വൈവിധ്യവത്കരിക്കാനും ഇടപാട് ചെലവ് കുറയ്ക്കാനും രൂപയെ ഒരു ലാഭകരമായ വ്യാപാര സെറ്റിൽമെന്റ് കറൻസിയായി സ്ഥാപിക്കാനുമുള്ള ഇന്ത്യയുടെ വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ വിജയം. ഇറക്കുമതിക്കാർക്ക് രൂപയിൽ പണമടയ്ക്കാനും കയറ്റുമതിക്കാർക്ക് പ്രാദേശിക കറൻസിയിൽ പേയ്മെന്റുകൾ സ്വീകരിക്കാനും അനുവദിക്കുന്ന റിസർവ് ബാങ്ക് നയങ്ങൾക്കും അനുസൃതമാണ് നീക്കം.

ജൂലൈയിൽ യുഎഇയുമായി രൂപ സെറ്റിൽമെന്റിനായി ഇന്ത്യ ഒരു കരാർ ഒപ്പിട്ടിരുന്നു. അബുദാബി നാഷണൽ ഓയിൽ കമ്പനിയിൽ നിന്ന് (അഡ്നോക്) ഇന്ത്യൻ രൂപയിൽ ഒരു മില്യൺ ബാരൽ ക്രൂഡ് ഓയിൽ വാങ്ങുന്നതിന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) പണം നൽകി. ഇതിനു പുറമേ റഷ്യയിൽ നിന്നുള്ള ചില എണ്ണ ഇറക്കുമതികളും രൂപയിൽ തീർപ്പാക്കിയെന്നാണു റിപ്പോർട്ട്. ഇതുവഴി കോടികണക്കിന് രൂപതുടെ നേട്ടം രാജ്യത്തിനുണ്ടായെന്നാണു വിലയിരുത്തൽ.

പുതിയ നീക്കം ഡോളറിന്റെ വിപണികളിലെ അപ്രമാദിത്വത്തിന് തടയിടും. റഷ്യയും, ഇസ്രായേലുമടക്കം 18 ഓളം രാജ്യങ്ങൾ രൂപയിൽ ഇടപാടുകൾ നടത്താൻ സന്നധത അറിയിച്ചെന്നും റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ രൂപ ആഗോളതലത്തിൽ കൂടുതൽ ശക്തിയാർജിക്കും. ഡിജിറ്റൽ രൂപ കൂടി എത്തുന്നതോടെ ഇടപാടുകളുടെ അർത്ഥവും, സാധ്യതകളും വർധിക്കും.

മറ്റു ഇടപാടുകൾ നേരത്തേ രൂപയിൽ സെറ്റിൽ ചെയ്തിട്ടുണ്ടെങ്കിലും എണ്ണ ഇതാദ്യമാണ്. 2022- 23 സാമ്പത്തിക വർഷത്തിൽ (2022 ഏപ്രിൽ മുതൽ 2023 മാർച്ച് വരെ), 232.7 ദശലക്ഷം ടൺ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ 157.5 ബില്യൺ ഡോളർ ചെലവഴിച്ചെന്നാണു റിപ്പോർട്ട്. ഇറാഖ്, സൗദി അറേബ്യ, റഷ്യ, യുഎഇ എന്നിവരായിരുന്നു പ്രധാന വിതരണക്കാർ. പശ്ചിമേഷ്യയാണ് മൊത്തം വിതരണത്തിന്റെ 58 ശതമാനം സംഭാവന ചെയ്യുന്നത്. ആഭ്യന്തര വിതരണം ആവശ്യത്തിന്റെ 15 ശതമാനത്തിൽ താഴെ മാത്രമാണ്.

ഇന്ത്യയുടെ പരമ്പരാഗത എണ്ണ സ്രോതസായ യുഎഇ തന്നെ രൂപ ഏറ്റെടുത്തതോടെ മറ്റു കളിക്കാരും സമാന നീക്കങ്ങൾ നടത്തിയേക്കും. റഷ്യ ഇക്കൂട്ടത്തിൽ വളരെ പ്രതീക്ഷ നൽകുന്നു. ഇന്ത്യ രൂപയ്ക്കായി ചരടുവലികൾ ശക്തമാക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഡോളറിന്റെ അപ്രമാധിത്വം അവസാനിപ്പിക്കാൻ മറ്റു രാജ്യങ്ങളും ശ്രമിക്കുന്നു. ഇര് ഇന്ത്യയ്ക്കു നേട്ടം ആകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!