Golden coins, and gold bars scattered on a table

സംസ്ഥാനത്തെ സ്വർണ്ണവില (Gold Price) ചരിത്രത്തിലെ പുതിയ ഉയരം കുറിച്ചു (Historical High). ഇന്ന് ഒരു പവന് 320 രൂപ വർധിച്ച് 47,120 രൂപയിലെത്തി. ഗ്രാമിന് 40 രൂപ കൂടി 5890 രൂപയായി. ഇത് സ്വർണ്ണവിലയിലെ സർവ്വകാല ഉയരമാണ്. ആഗോള സ്വർണ്ണവില (International Gold Rate), നിലവിൽ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. കേരളത്തിലെ വെള്ളിവിലയിൽ (Silver Rate) ഇന്ന് മാറ്റമില്ല.

സ്വർണ്ണവില ഇതിനു മുമ്പ്, ഡിസംബർ 4ന് കേരളത്തിന്റെ ചരിത്രത്തിലെ റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. ഒരു പവന് 47080 രൂപയും, ഗ്രാമിന് 5885 രൂപയുമായിരുന്നു വില. ഈ നാഴികക്കല്ലാണ് ഇന്ന് മറികടന്നത്. കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്നലെയും വർധനയുണ്ടായിരുന്നു. പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് കൂടിയത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 46800 രൂപയും, ഗ്രാമിന് 5850 രൂപയുമാണ് വില. നിലവിൽ ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ മൂന്നാമത്തെ സർവ്വകാല ഉയരമാണ്.

ഈ മാസത്തെ താഴ്ന്ന നിരക്ക് ഡിസംബർ 13ാം തിയ്യതിയാണ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണ്ണത്തിന് 45320 രൂപയും, ഗ്രാമിന് 5665 രൂപയുമായിരുന്നു അന്നത്തെ വില. ഡിസംബർ 17ന് പവന് 45840 രൂപയായിരുന്നു വില. അവിടെ നിന്ന് പിന്നീട് ഇതുവരെ വിലയിൽ താഴ്ച്ചയുണ്ടായിട്ടില്ല. ഇത്തരത്തിൽ ഏകദേശം രണ്ടാഴ്ച്ച കൊണ്ട് പവന് 1280 രൂപയാണ് വർധിച്ചിരിക്കുന്നത്.

ആഗോള സ്വർണ്ണവില (International Gold Rate)
അന്താരാഷ്ട്ര സ്വർണ്ണവില വലിയ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 20.57 ഡോളറുകൾ ഉയർന്ന് 2086.77 ഡോളർ എന്നതാണ് നിലവാരം. യുഎസ് ഡോളർ ദുർബലമാകുന്നത്, അടുത്ത വർഷം ഫെഡ് നിരക്ക് കുറയ്ക്കുമെന്ന പ്രഖ്യാപനം, ട്രഷറി പലിശ വരുമാനം കുറയുമെന്ന വിലയിരുത്തൽ, യുദ്ധ പ്രതിസന്ധി തുടങ്ങി നിരവധി ഘടകങ്ങൾ സ്വർണ്ണത്തിന്റെ ഡിമാൻഡ് ഉയർത്തി നിർത്തുന്ന സാഹചര്യമാണ് നിലവിലേത്.

വെള്ളിവില (Silver Rate)
കേരളത്തിലെ വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 80.70 രൂപയാണ് വില. 8 ഗ്രാമിന് 645.60 രൂപ,10 ഗ്രാമിന് 807 രൂപ,100 ഗ്രാമിന് 8070 രൂപ, ഒരു കിലോഗ്രാമിന് 80700 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!