ആദ്യത്തെ അഡ്വാൻസ്ഡ് പ്യുവർ ഇവി ആർക്കിടെക്ചർ അവതരിപ്പിച്ചു ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി (TPEM). അഡ്വാൻസ്ഡ് കണക്റ്റഡ് ടെക്-ഇന്റലിജന്റ് ഇലക്ട്രിക് വെഹിക്കിൾ (ആക്ടീവ്- acti.ev) എന്നാകും ഈ സാങ്കേതിക വിദ്യ അറിയപ്പെടുക. ടാറ്റയിൽ നിന്നുള്ള വരും ഇലക്ട്രിക് വാഹനങ്ങളുടെ ആകർഷണം ഇതാകും. ഈ പ്യുവർ ഇലക്ട്രിക് ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള കമ്പനിയുടെ ആദ്യത്തെ ഉൽപ്പന്നമാണ് Punch.ev.
പഞ്ച്.ഇവി വാസ്തവത്തിൽ വിപണികളെ ഞെട്ടിച്ചിരിക്കുകയാണ്. acti.ev ഒരു ഒപ്റ്റിമൈസ് ചെയ്ത ബാറ്ററി പായ്ക്ക് ഡിസൈൻ അവതരിപ്പിക്കുന്നു. ഊർജ്ജ സാന്ദ്രതയിൽ 10 ശതമാനം നേട്ടം കൈവരിച്ചു. ഈ ബാറ്ററി പായ്ക്ക് ഡിസൈൻ 300 കി.മീ മുതൽ 600 കി.മീ വരെ ഒന്നിലധികം റേഞ്ച് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. AWD, RWD, FWD എന്നിവയ്ക്കിടയിലുള്ള ശരിയായ ഡ്രൈവ്ട്രെയിൻ ഓപ്ഷൻ തിരഞ്ഞെടുക്കാനുള്ള മോഡുലാരിറ്റിയും ആർക്കിടെക്ചർ അനുവദിക്കുന്നു.
7.2kW മുതൽ 11kW വരെ എസി ഫാസ്റ്റ് ബോർഡ് ചാർജിംഗും, 150kW വരെ ഡിസി ഫാസ്റ്റ് ചാർജിംഗിനും acti.ve പിന്തുണയ്്ക്കുന്നു. അതിനാൽ തന്നെ വെറും 10 മിനിറ്റ് ചാർജ് കൊണ്ട് 100 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. നിലവിൽ ടാറ്റ പഞ്ച്.ഇവിയുടെ ബുക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്. ടാറ്റ മോട്ടോഴ്സ് ഷോറൂമുകൾ വഴിയോ, ഓൺലൈനായോ ബുക്കിംഗുകൾ നടത്താം. 21,000 രൂപയാണ് ബുക്കിംഗ് ചാർജ്.
പുതിയ ആർക്കിടെക്ച്ചറിന് രണ്ടാമത്തെ ലെയറിന് ഭാവിയിലെ GNCAP / BNCAP സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാൻ കഴിവുള്ള ദൃഢമായ ശരീരഘടനയുള്ള ഒന്നിലധികം ബോഡി ശൈലികൾ ഉൾക്കൊള്ളാൻ സാധിക്കും. വാഹനത്തിന്റെ സ്പേസും, സ്റ്റോറേജും വർധിപ്പിക്കാൻ ഇതുവഴി സാധിക്കും. ഉയർന്ന കമ്പ്യൂട്ടിംഗ് ശക്തിയും, ADAS ലെവൽ 2 കഴിവുകളും ഉള്ള സ്കേലബിൾ ആർക്കിടെക്ചറാണ് acti.ev.
ADAS L2+ കഴിവുകൾക്കായും ആർക്കിടെക്ചർ തയ്യാറാണ്. സുരക്ഷയുടെയും നാവിഗേഷൻ കഴിവുകളുടെയും ഉയർന്ന നിലവാരം ഉറപ്പാക്കാൻ ഇതുവഴി കമ്പനിക്കു സാധിക്കും. 5G റെഡിനെസ് തടസമില്ലാത്ത കണക്റ്റിവിറ്റിയിലേയ്ക്കു വിരൽ ചൂണ്ടുന്നു. വെഹിക്കിൾ ടു ലോഡും (V2L), വെഹിക്കിൾ ടു വെഹിക്കിൾ ചാർജിംഗ് (V2V) സാങ്കേതികവിദ്യയും ആർക്കിടെക്ചർ പിന്തുണയ്ക്കുന്നുണ്ട്.
ഇൻ-കാർ ആപ്പ് സ്യൂട്ടായ Arcade.ev-നൊപ്പം മെച്ചപ്പെട്ട ഉപയോക്തൃ അനുഭവം വാഗ്ദാനം ചെയ്യുന്ന, ഭാവിയിൽ വൻ പ്രതീക്ഷകൾ ഉണർത്തുന്ന സ്കേലബിൾ ക്ലൗഡ് ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാണ് ഡിസൈൻ. വാഹനം മികച്ച ഓവർ ദി എയർ അപ്ഡേറ്റുകൾ വാഗ്ദാനം ചെയ്യുന്നു.