വിപണികളില്‍ 5ജി തരംഗമാകുന്ന സമയമാണിത്. വിവിധ മൊബൈല്‍ കമ്പനികള്‍ നിരവധി 5ജി സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ചെങ്കിലും പലപ്പോഴും താങ്ങാനാകാത്ത വില ഉപയോക്താക്കളെ അകറ്റി നിര്‍ത്തി. അല്ലെങ്കില്‍ സ്പെക് ആകര്‍ഷകമല്ലായിരുന്നു. എന്നാല്‍ ഈ രണ്ടു മേഖലകളിലും ബഹുദൂരം മുന്നേറിയിരിക്കുകയാണ് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളാണ് വിവോ.
വിവോ പുറത്തിറക്കിയ വൈ 28 5ജിയെ കുറിച്ച് കൂടുതലറിയാം
90 ഹെട്സ് റിഫ്രഷ് റേറ്റോടു കൂടിയ 6.56 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോര്‍, പ്രധാന റീട്ടെയില്‍ സ്റ്റോറുകള്‍ വഴി ഫോണ്‍ ലഭ്യമാകും. ശക്തമായ MediaTek Dimensity 6020 SoC ആണ് മോഡലിനു കരുത്തു പകരുന്നത്. 50 എംപി പ്രധാന കാമറയോട് കൂടിയ ഡ്യുവല്‍ ലെന്‍സ് സെറ്റപ് ആണ് പിന്നിലുള്ളത്. മുന്‍ക്യാമറ എട്ട് മെഗാ പിക്സലാണ്.
5,000 എംഎഎച്ച് ബാറ്ററി, 15 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ്, ഐപി 54 റേറ്റിംഗ് എന്നിവ ഫോണിണെ ശ്രേണിയിലെ അതികായനാക്കുന്നു. 4 ജിബി, 6 ജിബി, 8 ജിബി വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാണ്. 4 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന് 13,999 രൂപയും, 6 ജിബി റാം 128 ജിബി പതിപ്പിന് 15,499 രൂപയും, 8 ജിബി റാം 128 ജിബി സ്റ്റോറേജ് മോഡലിന് 16,999 രൂപയുമാണ് വില. ക്രിസ്റ്റല്‍ പര്‍പ്പിള്‍, ഗ്ലിറ്റര്‍ അക്വാ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.
ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഒഎസ് 13 ലാണ് ഫോണിണ്െറ പ്രവര്‍ത്തനം. എക്സ്റ്റന്റഡ് റാം സേവനം ഉപയോഗിച്ച് ഫോണ്‍ മെമ്മറി 16 ജിബി വരെ ഉയര്‍ത്താം. യുഎഫ്എസ് 2.2 ഓണ്‍ബോര്‍ഡ് സ്റ്റോറേജും സവിശേഷത തന്നെ. വൈഫൈ, ബ്ലൂടൂത്ത് 5.1, യുഎസ്ബി 2.0 പോര്‍ട്ട്, ജിപിഎസ്, ഒടിജി, എഫ്എം റേഡിയോ, എ-ജിപിഎസ് എന്നിവയുള്‍പ്പെടെ വിവോ വൈ 28 5ജിയിലെ കണക്റ്റിവിറ്റിയില്‍ മികച്ച ഓപ്ഷനുകള്‍ നല്കുന്നു.
ആക്സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, കളര്‍ ടെമ്പറേച്ചര്‍ സെന്‍സര്‍, ഇ-കോമ്പസ്, ഗൈറോസ്കോപ്പ്, പ്രോക്സിമിറ്റി സെന്‍സര്‍ എന്നിങ്ങനെ സെന്‍സറുകളുടെ നീണ്ട നിര തന്നെ ഫോണ്‍ അവകാശപ്പെടുന്നുണ്ട്. ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ സൈഡ് മൗണ്ടഡ് ആണ്. 186 ഗ്രാം മാത്രമാണ് ഫോണിന്റെ ഭാരം. കുറഞ്ഞ വിലയ്ക്കു മികച്ച 5ജി ഫോണുകള്‍ തേടുന്നവര്‍ക്ക് പരിഗണിക്കാവുന്ന മോഡലുകളില്‍ ഒന്നാണ് ഈ ചൈനീസ് ഫോണ്‍.
ആകര്‍ഷകമായ ഇഎംഐ ഓപ്ഷനുകളും കമ്പനി മോഡലിന് വാഗ്ദാനം ചെയ്യുന്നുണ്ട്. ദിവസം 31 രൂപ ഇഎംഐയിലും ഫോണ്‍ സ്വന്തമാക്കാനാകുമെന്ന പ്രത്യേകതയുമുണ്ട്.