200 ഡിഎംഎ (Daily Moving Averages) നിലവാരത്തെ മറികടന്ന, നിഫ്റ്റി 500 സൂചികയിൽ ഉൾപ്പെടുന്ന 5 ഓഹരികൾക്കാണ് പോസിറ്റീവ് ബ്രേക്കൗട്ട് നടന്നിരിക്കുന്നത്. സുപ്രജിത് എൻജിനീയറിങ് (Suprajit Engineering), കാർബൊറണ്ടം യൂണിവേഴ്സൽ (Carborundum Universal), പ്രോക്ടർ & ഗാംബിൾ ഹെൽത്ത് (Procter & Gamble Health), അസ്ട്രാൽ (Astral), ദേവയാനി ഇന്റർനാഷണൽ (Devyani International) എന്നീ ഓഹരികളിലാണ് പോസിറ്റീവ് ബ്രേക്കൗട്ട് (Positive Breakout) നടന്നത്.സ്റ്റോക്ക് എഡ്ജ് ടെക്നിക്കൽ സ്കാൻ ഡാറ്റ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്( LTP; ജനുവരി 9 പ്രകാരമുള്ള ക്ലോസിങ് ഓഹരി വില).

ആസ്ട്രൽ  (Astral)

പൈപ്പ് ഫിറ്റിങ്ങുകൾ, അഡ്ഹസീവ് സൊല്യൂഷൻ എന്നിവയടക്കമുള്ള ബിൽഡിങ് ഘടകങ്ങൾ നിർമിക്കുന്ന മിഡ്ക്യാപ് കമ്പനിയാണിത്. (200 DMA: 1815.71 രൂപ , LTP: 1822.20 രൂപ)

സുപ്രജിത് എൻജിനീയറിങ് (Suprajit Engineering)

കൺട്രോൾ കേബിളുകൾ, സ്പീഡോ കേബിളുകൾ അടക്കമുള്ള ഓട്ടോമൊബൈൽ ഘടകങ്ങളുടെ നിർമാണം നടത്തുന്ന സ്മാൾക്യാപ് കമ്പനിയാണ്  സുപ്രജിത് എൻജിനീയറിങ്. (200 DMA : 389.02 രൂപ , LTP : 408.65 രൂപ)

കാർബൊറണ്ടം യൂണിവേഴ്സൽ (Carborundum Universal)

സെറാമിക്സ്, ഇലക്ട്രോമിനറൽസ് അടക്കമുള്ള ഇൻഡസ്ട്രി മെഷിനറി വിഭാഗത്തിൽ ബിസിനസ് ചെയ്യുന്ന സ്മാൾക്യാപ് കമ്പനിയാണിത്. (200 DMA: 1136.54 രൂപ , LTP: 1443.45 രൂപ)

പ്രോക്ടർ & ഗാംബിൾ ഹെൽത്ത് (Procter & Gamble Health)

ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ബിസിനസ് നടത്തുന്ന സ്മാൾക്യാപ് കമ്പനിയാണ് പ്രോക്ടർ & ഗാംബിൾ ഹെൽത്ത് . ഫാർസ്യൂട്ടിക്കൽസ്, ബൾക്ക് ഡ്രഗ്സ്, ഫൈൻ കെമിക്കൽസ്, പിഗ്മെന്റ്സ് എന്നിവയുടെ നിർമാണവും, മാർക്കറ്റിങ്ങും നടത്തുന്നു. (200 DMA: 5042.90 രൂപ , LTP: 5067.85 രൂപ)

ദേവയാനി ഇന്റർനാഷണൽ (Devyani International)

റസ്റ്ററന്റ് മേഖലയിൽ ബിസിനസ് നടത്തുന്ന സ്മാൾക്യാപ് കമ്പനിയാണിത്. കെഎഫ്സി, പിസ ഹട് ഉൾപ്പെടെ പ്രമുഖ ബ്രാൻഡുകളുടെ ഫ്രാഞ്ചൈസി ബിസിനസും ഇവർ  നടത്തിവരുന്നു.(200 DMA: 186.71 രൂപ , LTP: 186.85 രൂപ)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!