ശ്രീരാമക്ഷേത്രത്തിൽ പോകാതെ തന്നെ ശ്രീരാമനെ നേരിൽ കണ്ട അനുഭൂതി ഉളവാക്കുന്ന വിർച്വൽ റിയാലിറ്റി സമ്മാനിച്ച് അംബാനി.
ശ്രീരാമനും രാമക്ഷേത്രവുമാണ് ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചർച്ചാവിഷയം. അയോധ്യയിലെ രാമക്ഷേത്രം സന്ദര്ശിക്കാനെത്തുന്നവരുടെ തിരക്ക് വളരെ വലുതാണ്. എന്നാൽ അതിനു സാധിക്കാതെ പോകുന്ന ഒരുപാട് ആളുകൾ നമുക്കിടയിലുണ്ട്. എല്ലാവര്ക്കും അയോദ്ധ്യയിൽ എത്തിച്ചേരാൻ കഴിഞ്ഞെന്നു വരില്ല.
എന്നാൽ അവർക്കുള്ള സന്തോഷവാർത്തയുമായാണ് മുകേഷ് അംബാനിയുടെ വരവ്. രാമക്ഷേത്രം വിർച്ച്വൽ റിയാലിറ്റിയാണ് റിലയൻസ് മുന്നോട്ടു വെക്കുന്ന ആശയം. വിർച്വൽ റിയാലിറ്റിയിലൂടെ രാമക്ഷേത്രത്തിൽ നേരിട്ടെത്തിയ അനുഭൂതി ഓരോരുത്തർക്കും ലഭിക്കും.
ഇതിന്റെയൊപ്പം തന്നെ വാർത്താ ഏജൻസിയായ എഎൻഐ നൽകിയ റിപ്പോർട്ട് ശ്രദ്ധയാകര്ഷിച്ചിരിക്കുകയാണ്. എഎൻഐ റിപ്പോർട്ട് പ്രകാരം രാമക്ഷേത്രത്തിൽ ശ്രീരാമന്റെ ആദ്യത്തെ 360 വിആർ ദര്ശനം ജിയോ ടിവി പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ തന്നെ നേരിട്ടുകണ്ട അനുഭൂതി പ്രേക്ഷകർക്ക് ഉണ്ടാക്കാൻ ഇതിനു സാധിക്കും.
റിലയൻസ് വീഡിയോ സ്ട്രീമിങ് പ്ലാറ്റഫോംസ് ആയ ജിയോ ടിവി,ജിയോടിവി പ്ലസ് എന്നിവ വഴി ഇത് സാധ്യമാകും.ജിയോ ഡൈവ് ഉപഭോക്തക്കൾക്ക് jioimmerse ആപ്പ് ഉപയോഗിച്ച് ഇത് കാണാം.