മൾട്ടി ഇയർ ബ്രേക്കൗട്ട് ലഭിച്ചിരിക്കുന്ന ഓഹരികളുടെ വിവരങ്ങൾ
മൾട്ടി ഇയർ ബ്രേക്കൗട്ട് വ്യതിയാനങ്ങൾ നിരീക്ഷിച്ച് നിക്ഷേപങ്ങൾ നടത്തുന്നവർക്ക് ഒരു അറിയിപ്പ്. നിഫ്റ്റി 200 സൂചികയിലുള്ള 5 ഓഹരികൾ (സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ്, ഭാരതി എയർടെൽ, സിഡസ് ലൈഫ് സയൻസസ്, സിപ്ല, പെർസിസ്റ്റന്റ് സിസ്റ്റംസ്) 5 വർഷത്തെ സ്വിങ് ഹൈ നിലവാരമെത്തിയിരിക്കുന്നു
5 വർഷങ്ങളിലായി ഓഹരിവിലയിലുണ്ടായ ഏറ്റവും ഉയർന്ന നിലയാണ് 5 വർഷത്തെ സ്വിങ് ഹൈ നിലവാരമായി കണക്കാക്കുന്നത്.ഇതിനു മുകളിലേക്ക് ഓഹരിവില കഴിഞ്ഞ 5 വർഷമായി കുതിക്കാത്തതിനാൽ ഇതിനെ ഒരു ബുള്ളിഷ് സൂചനയായി കാണാം. സ്റ്റോക്ക് എഡ്ജ് ടെക്നിക്കൽ സ്കാൻ ഡാറ്റ പ്രകാരമുള്ള വിവരങ്ങളാൾ പരിശോധിക്കാം.( സ്വിങ് ഹൈ നിലവാരമായി കൊടുത്തിരിക്കുന്നത് കഴിഞ്ഞ 5 വർഷത്തെ ഉയർന്ന നിലവാരമാണ്. LTP – ജനുവരി 23 പ്രകാരമുള്ള ക്ലോസിങ് ഓഹരിവില).
- സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ്
ഫാർമസ്യൂട്ടിക്കൽ ബിസിനസ് നടത്തുന്ന ഒരു ലാർജ്ക്യാപ് കമ്പനിയാണ് സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ്.
സ്വിങ് ഹൈ നിലവാരം : 1346.35രൂപ
LTP : 1378.30 രൂപ
- ഭാരതി എയർടെൽ
ടെലികോം സേവനങ്ങൾ നൽകുന്ന ലാർജ്ക്യാപ് കമ്പനിയാണ് ഇത്.
സ്വിങ് ഹൈ നിലവാരം : 1139.25രൂപ
LTP : 1158രൂപ
- സിഡസ് ലൈഫ് സയൻസസ്
ഫാർമസ്യൂട്ടിക്കൽ ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ലാർജ്ക്യാപ് കമ്പനി.
സ്വിങ് ഹൈ നിലവാരം : 727.50രൂപ
LTP : 729.15രൂപ
- സിപ്ല
ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ബിസിനസ് നടത്തുന്ന ലാർജ്ക്യാപ് കമ്പനിയാണ് സിപ്ല.
സ്വിങ് ഹൈ നിലവാരം :1340 രൂപ
LTP: 1409 രൂപ
- പെർസിസ്റ്റന്റ് സിസ്റ്റംസ്
ഐടി മേഖലയിൽ ബിസിനസ് നടത്തുന്ന മിഡ്ക്യാപ് കമ്പനിയാണിത്.
സ്വിങ് ഹൈ നിലവാരം : 7965 രൂപ
LTP: 8254.40 രൂപ