UPI ഇടപാടുകാർ ഏറ്റവും കൂടുതൽ അഭിമുഖീകരിച്ചിരുന്ന ഒരു പ്രശ്നമാണ് ഇടപാട് പരാജയം. അതിന്റെ പ്രധാന കാരണം ഒന്നുകിൽ റേഞ്ച് ലഭ്യത ഇല്ലാത്തതാകാം അല്ലെങ്കിൽ സെർവർ പ്രശ്നങ്ങളോ മറ്റോ ആകാം. പലപ്പോഴും പണം അക്കൗണ്ടിൽ നിന്നും ഡെബിറ്റ് ആകുകയും ലക്ഷ്യസ്ഥലത്തു എത്താതെ ഇരിക്കുകയും ചെയ്യുന്നതാണ് ഒരു വലിയ പ്രശ്നം. ഇങ്ങനെയുള്ള അവസരങ്ങളിൽ റീഫണ്ട് ലഭിക്കുമെങ്കിലും അതിനെടുക്കുന്ന സമയം കൂടുതൽ ആയിരുന്നു. എന്നാൽ അതിനുള്ള ഒരു വലിയ പരിഹാര മാർഗ്ഗവുമായാണ് റേസർ പേയുടെ വരവ്. സാധാരണ ഗതിയിൽ റീഫണ്ടിന് എടുക്കുന്ന സമയം 5 മുതൽ 6 ദിവസം വരെയാണ്.
എന്നാൽ ഈ പ്രശ്നത്തിനുള്ള പരിഹാരവുമായാണ് റേസർ പേയുടെ വരവ്. ഒരു ഫുൾ-സ്റ്റാക്ക് ഫിൻടെക് പ്ലാറ്റഫോം ആണ് റേസർ പേ. സാധാരണ ഗതിയിൽ നിന്നും റീഫണ്ടിനു എടുക്കുന്ന സമയം 5-6 ദിവസത്തിൽ നിന്നും ചുരുക്കി 2 മിനിറ്റ് ആക്കിയാണ് റേസർ പേ പുതിയ ഫീച്ചർ കൊണ്ടുവരുന്നത്. ഇനി പണമിടപാട് തടസ്സപ്പെട്ടാലും റീഫണ്ടിന്റെ കാര്യമോർത്ത് ദുഖിക്കേണ്ടതില്ല. വെറും 2 മിനിട്ടു കൊണ്ട് റീഫണ്ട് ഇനി ലഭ്യമാകാൻ റേസർ പേ സഹായിക്കും.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പയ്മെന്റ്റ് ഗേറ്റ്‌വേകളിൽ ഒന്നാണ് റേസർ പേ. ടൈഗർ ഗ്ലോബൽ, സെക്വോയ ക്യാപിറ്റൽ ഇന്ത്യ, റിബിറ്റ് ക്യാപിറ്റൽ, മാട്രിക്‌സ് പാർട്‌ണേഴ്‌സ്, സെയിൽസ്‌ഫോഴ്‌സ് തുടങ്ങിയ നിക്ഷേപകർ റേസർ പേയിൽ ഇതുവരെ ഏകദേശം 741.5 മില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്.