ഉപഭോക്താക്കളുടെ എണ്ണത്തില്‍ 150% വര്‍ധന കൈവരിച്ച് ആമസോണ്‍ ബിസിനസ്. 2017 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ആമസോണിന്റെ വളര്‍ച്ചയുടെ ഏറിയ ഭാഗവും ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലാണ്. ആമസോണിന്റെ വാങ്ങല്‍ ഉപഭോക്താക്കളില്‍ 65% പേരും ചെറിയ നഗരങ്ങളില്‍ നിന്നാണ്.
ആമസോണ്‍ പ്രൈം കസ്റ്റമര്‍ വിഹിതം മുന്‍വര്‍ഷത്തേതിലും 2 ശതമാനം വര്‍ധിച്ച് 57 ശതമാനമായി. 2021 ല്‍ ഇത് 50% മാത്രമായിരുന്നു. കഴിഞ്ഞ 6 വര്‍ഷത്തില്‍, ആന്‍ഡ്രോയിഡ്, ഐഒഎസ് ഒപ്റ്റിമൈസ്ഡ് മൊബൈല്‍ ആപ്പ് വഴിയുള്ള ബിസിനസ് ഉപഭോക്താക്കള്‍ക്കു സംഭരണം ലളിതമാക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമായി വിവിധ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തത് ആമസോണ്‍ ബിസിനസിനു വലിയ തോതില്‍ തുണയായി. ടയര്‍ – 1 നഗരങ്ങളില്‍ 2022 ല്‍ 65% മാത്രമായിരുന്ന മൊബൈല്‍ അഡോപ്ഷന്‍ പിറ്റേക്കൊല്ലം 69 % ആയി. ടയര്‍2,3 നഗരങ്ങളില്‍ 71 ശതമാനമായിരുന്ന മൊബൈല്‍ അഡോപ്ഷന്‍ 2023 ല്‍ 73 ശതമാനമായി ഉയര്‍ന്നു.
മാര്‍ക്കറ്റ് പ്ലേസ് ഉപയോഗിക്കുന്ന മേഖലകളില്‍ 43% ഉല്‍പന്നങ്ങളും രണ്ടു ദിവസത്തിനകം അയയ്ക്കാന്‍ ആമസോണിനു കാര്യക്ഷമതയുണ്ട്. 99.5 ശതമാനം പിന്‍കോഡുകളിലും സുഗമമായ ഡെലിവറി ആമസോണിനു സാധ്യമാക്കാനായി. വെര്‍ച്ച്വല്‍ ക്രെഡിറ്റിനായി 2023 ല്‍ ആമസോണ്‍ പേ വഴി രജിസ്റ്റര്‍ ചെയ്തത് ഒരു ലക്ഷത്തിലേറെ പേരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ആമസോണ്‍ ബിസിനസ് പ്ലാറ്റ്‌ഫോമില്‍ സുഗമമായ ഷോപ്പിംഗ് അനുഭവം ഉറപ്പാക്കാനായതില്‍ അഭിമാനമുണ്ടെന്നും ബി 2 ബി മേഖലയുടെ വളര്‍ച്ചയ്ക്ക് ഊര്‍ജം പകരാനുള്ള ശ്രമങ്ങള്‍ ശരിയായ ദിശയിലാണെന്നും ആമസോണ്‍ ബിസിനസ് ഡയറക്ടര്‍ സുചിത് സുഭാഷ് പറഞ്ഞു. ഇക്കൊല്ലം ആമസോണ്‍ ബിസിനസ്, എം എസ് എം ഇകളെയും വന്‍കിട സംരംഭങ്ങളെയും കൂടുതല്‍ ശാക്തീകരിക്കും