കൊച്ചി: മുന്‍നിര ഗര്‍ഭനിരോധന ഉറ നിര്‍മ്മാതാക്കളായ കപിഡ് ലിമിറ്റഡ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 8.8 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 5.11 കോടി രൂപയില്‍ നിന്ന് 73 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
മൊത്തം പ്രവര്‍ത്തന വരുമാനം 34.46 കോടി രൂപയില്‍ നിന്ന് 16 ശതമാനം വര്‍ധനയോടെ 40.05 കോടി രൂപയിലെത്തി. പലിശ, നികുതി, വായ്പാ തിരിച്ചടവ് തുടങ്ങിയവ കൂടി ഉള്‍പ്പെടുത്തിയുള്ള വരുമാനം 5.22 കോടി രൂപയില്‍ നിന്ന് 132 ശതമാനം വര്‍ധനയോടെ 12.15 കോടി രൂപയാണ്. പ്രധാന മേഖലകളിലെല്ലാം മികച്ച വളര്‍ച്ച കമ്പനി കൈവരിച്ചു. ഇത് തങ്ങളുടെ ബിസിനസ് തന്ത്രങ്ങളുടെ വിജയമാണെന്ന് കമ്പനി പറഞ്ഞു.