തിരുവനന്തപുരം: പുതിയ ജലവൈദ്യത പദ്ധതി നടപ്പാക്കാനുള്ള സാധ്യത പഠനത്തിന് 15 കോടി അനുവദിച്ചു. കുറ്റ്യാടി ജലസേചന പദ്ധതിക്ക് 7 കോടി അനുവദിച്ചു.
ഗതാഗത മേഖലയില്‍ നടപ്പാക്കിയത് സമഗ്രമായ പരിഷ്കാരമെന്ന് കെഎൻ ബാലഗോപാൽ പറഞ്ഞു. കെഎസ്ആര്‍ടിസിക്കുള്ള ധനസഹായം ഈ സര്‍ക്കാര്‍ വർധിപ്പിച്ചു. കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ വലിയ സഹായമാണ് ചെയ്യുന്നത്.
4917.92 കോടി മൂന്നുവർഷത്തിനിടെ അനുവദിച്ചു. കെഎസ്ആര്‍ടിസിക്ക് പുതിയ ഡീസല്‍ ബസുകള്‍ വാങ്ങാൻ 92 കോടി വകയിരുത്തി. ഇത് ഉള്‍പ്പെടെ കെഎസ്ആര്‍ടിസിക്ക് 128.54 കോടി വകയിരുത്തി.
കൊല്ലം അഷ്ടമുടി, ആലപ്പുഴ വേമ്പനാട് ടൂറിസം പദ്ധതികളില്‍ സോളാർ ബോട്ട് വാങ്ങാൻ അഞ്ചു കോടി രൂപ വകയിരുത്തി.