matter aera 5000+

ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾ നിശബ്ദവും അതുപോലെ തന്നെ മെരുക്കിയതുമായ മൃഗങ്ങളാണ് എന്ന മുൻധാരണകൾ ഇക്കാര്യത്തിൽ ഒന്നു മാറ്റി വെച്ചേക്കുക, ഇവയെല്ലാം കാറ്റിൽ പറത്തിയാണ് മാറ്റർ എയ്റ 5000+ എന്ന മോഡൽ വരുന്നത്. വളരെ അഗ്രസ്സീവ് രൂപകല്പനയും മികവുറ്റ പെർഫോമെൻസുമായിട്ടാണ് ഇലക്ട്രിക് മോട്ടോർസൈക്കിൾ എത്തുന്നത്.

എയ്റ 5000+ ഒരു നാണം കുണുങ്ങി മോഡൽ അല്ല. മോട്ടോർസൈക്കിളിൻ്റെ ആംഗുലാർ ഹെഡ്‌ലാമ്പ്, അതിൻ്റെ മധ്യഭാഗത്തുള്ള പിയർസിംഗ് LED ഐയുമായി ഒരു അഗ്രസ്സീവ് തിളക്കത്തോടെ നമ്മെ തുറിച്ചുനോക്കുന്നു. എക്സ്റ്റെന്റഡ് ടാങ്ക് ആവരണങ്ങൾ, ഇന്റഗ്രേറ്റഡ് ഇൻഡിക്കേറ്ററുകൾ, സ്‌ക്രീം മസിൽ, “07” എന്ന് ആലേഖനം ചെയ്തിരിക്കുന്ന ഫ്ലേർഡ് ടാങ്ക് എന്നിവ വാഹനത്തിൻ്റെ സ്‌പോർടി ഉദ്ദേശ്യങ്ങൾ പ്രഖ്യാപിക്കുന്നു. ഇതൊരു ഹെഡ് ടെർണറാണ്, ആധുനികതയുടേയും ആക്രമണാത്മകതയുടേയും ഒരു സമ്പൂർണ്ണ സംയോജനമാണ് ഈ ഇലക്ട്രിക് മോട്ടോർസൈക്കിൾ എന്ന് നിസംശയം പറയാം. വ്യത്യസ്തമായ ഈ ഡിസൈനും ശൈലിയും ആൾക്കൂട്ടത്തിൽ വേറിട്ടു നിൽക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്. ഇത് വാഹനത്തിന് ഒരു പ്രധാന USP ആയി പ്രവർത്തിക്കും. സവിശേഷതകളും അളവുകളും: എയ്റ 5000+ എന്നത് ഒരു ഭംഗിയുള്ള ഫെയ്സിനേകാൾ കൂടുതലാണ്. 5.0 kWh ബാറ്ററി പായ്ക്കാണ് ഇതിൽ വരുന്നത്. ഒരു ഗിയർബോക്‌സ് ഇതിൽ നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. 14.08 bhp മാക്സ് പവറാണ് സിസ്റ്റം പുറപ്പെടുവിക്കുന്നത്. ഇക്കോ, സിറ്റി, അല്ലെങ്കിൽ സ്‌പോർട്ട് മോഡ് എന്നിങ്ങനെ നിരവധി മോഡലുകൾ ഇവിയ്ക്കുണ്ട്.

ഓരോന്നും വ്യത്യസ്ത റേഞ്ചുകൾ വാഹനം അൺലോക്ക് ചെയ്യുന്നു. ഇക്കോയിൽ സിംഗിൾ ചാർജിൽ 125 കിലോമീറ്ററിൽ തുടങ്ങി ആവേശകരമായ സ്‌പോർട്ടി മോഡൽ 70 കിലോമീറ്റർ വരെ റൈഡിംഗ് റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. എയ്റയുടെ സസ്‌പെൻഷൻ ഒരു ചാമ്പ്യനെപ്പോലെ ബമ്പുകൾ അനായാസം തരണം ചെയ്യുന്നു, സുഖപ്രദമായ റൈഡിംഗ് പൊസിഷൻ നിങ്ങൾക്ക് ആയാസ രഹിതമായി കൂടുതൽ ദൂരങ്ങൾ കൈവരിക്കാനാവും എന്നത് ഉറപ്പാക്കുന്നു. റൈഡിംഗ് ഇംപ്രഷനുകൾ: ഇക്കോ മോഡ് വളരെ സൗമ്യമായ ഒരു ക്രൂയിസിന് വളരെ പര്യാപ്തമാണ്. സിറ്റി/ അർബൻ കോൺക്രീറ്റ് കാടുകളിൽ നാവിഗേറ്റ് ചെയ്യുന്നതിന് കൂടുതൽ ടോർക്ക് വാഗ്ദാനം ചെയ്യുന്ന സിറ്റി മോഡ് കാര്യങ്ങൾ അടുത്ത ഒരു ലെവലിലേക്ക് ഉയർത്തുന്നു. എന്നാൽ സ്പോർട്ട് മോഡ്, വാഹനത്തിന്റെ മുഴുവൻ പവറും അഴിച്ചുവിടുന്നു. മണിക്കൂറിൽ 100 കിലോമീറ്ററാണ് ഇവിയുടെ മാക്സ് സ്പീഡ്. എന്നാൽ പെർഫോമെൻസിന് അനുസൃതമായി റേഞ്ച് മറുവശത്ത് അതേ പോലെ താഴും എന്നത് മനസിലുണ്ടാവണം ഗിയർബോക്സ്: ഒരു ഗെയിം ചേഞ്ചറോ? നാല് സ്പീഡ് ഗിയർബോക്സാണ് എയ്റയുടെ യഥാർത്ഥ പാർട്ടി ട്രിക്ക്. ഓരോ ഗിയറും അതിൻ്റെ ഗ്യാസോലിൻ പവർ കൗണ്ടർപാർട്ട് പോലെ തന്നെ അനുഭവപ്പെടുന്നു, ആദ്യത്തേത് മികവുറ്റ torque ൻൽകുമ്പോൾ നാലാമത്തെ ഗിയർ ഹൈവേയിൽ അനായാസം യാത്ര ചെയ്യാൻ അനുവദിക്കുന്നതാണ്.

ക്ലച്ച്‌ലെസ് ഷിഫ്റ്റിംഗ് ഒരല്പം രസം കൂട്ടുന്നു, ചില സമയങ്ങളിൽ ഇതിൽ അല്പം ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. ഈ ഗിയർബോക്‌സ് വേഗത കുറയ്ക്കാനുള്ളതല്ല എന്നത് പ്രത്യേകം ഓർക്കണം, വീക്കായ റീജനറേഷൻ നാം ബ്രേക്കുകളെ കൂടുതൽ ആശ്രയിക്കുമെന്നാണ് അർത്ഥമാക്കുന്നത്. ഉയർന്ന റെവുകളോടെ ഡൗൺഷിഫ്റ്റ് ചെയ്യുന്നത് മോട്ടോറിനെ കട്ട് ചെയ്യാനും കഴിയും, ഇത് ടോട്ടൽ റൈഡിംഗ് എക്സ്പീരിയൻസിന് വളരെ വിചിത്രമായ ഒരു സ്പർശം നൽകുന്നു.

മാറ്റർ എയ്റ 5000+ എല്ലാം തികഞ്ഞ ഒരു മോഡൽ അല്ല. സ്‌പോർട്‌സ് മോഡിലെ പരിമിതമായ റൈഡിംഗ് റേഞ്ച് നമ്മെ റോഡ് അരികിൽ കുടുക്കിയേക്കാം, റീജനറേഷനും ഗുരുതരമായ ചില മെച്ചപ്പെടുത്തലുകൾ നടത്താവുന്നതാണ്. എന്നാൽ റൈഡ് ഇത്ര രസകരമാകുമ്പോൾ ആരാണ് ഇവ അധികം ശ്രദ്ധിക്കുന്നത്? അഗ്രസീവ് ഡിസൈനും, ഉന്മേഷദായകമായ പെർഫോമെൻസും, അതുല്യമായ ഗിയർബോക്സും സ്റ്റാൻഡേർഡ് ഇലക്ട്രിക് സ്കൂട്ടർ അനുഭവത്തിനപ്പുറം എന്തെങ്കിലും കൊതിക്കുന്ന റൈഡർമാർക്കുള്ള ഒരു മികച്ച ചോയിസാണിത്. അതിനാൽ, നിങ്ങൾ ഇരു ചക്രങ്ങളിൽ ഇലക്ട്രിഫൈയിംഗ് അഡ്വഞ്ചറാണ് തിരയുന്നത് എങ്കിൽ, എയ്റ 5000+ സ്വർഗ്ഗത്തിലേക്കുള്ള നിങ്ങളുടെ ടിക്കറ്റ് ആയിരിക്കാം. ആ സ്‌പോർട് മോഡ് എക്സ്പീരിയൻസ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഒരു പോർട്ടബിൾ ചാർജർ പാക്ക് ചെയ്യാൻ പ്രത്യേകം ഓർക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!