Lulu Flower Fest Kochi

പുഷ്പ – ഫല സസ്യങ്ങളുടെ വൈfവിധ്യമാർന്ന മേള, ഹോർട്ടികൾച്ചർ വിദ്ഗധരുടെ ക്ലാസുകൾ മുതൽ പൂക്കൾ കൊണ്ട് നിർമ്മിച്ച ആകർഷകമായ വസ്ത്രങ്ങളിൽ കുട്ടികൾ അവതരിപ്പിക്കുന്ന ഷാഫൻ ഷോ വരെ ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്

കൊച്ചി :പ്രകൃതിസൗന്ദര്യത്തിൻ്റെ നേർചിത്രമായി മാറാൻ ലുലു ഫ്ലവർ ഫെസ്റ്റ് ഒരുങ്ങികഴിഞ്ഞു. പുഷ്പ-ഫല-സസ്യങ്ങളുടെ വൈവിധ്യമാർന്ന മേളയാണ് ഫെസ്റ്റിൽ കാത്തിരിക്കുന്നത്. ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ ഗാര്‍ഡനിംഗിനടക്കം അനുയോജ്യമായ സസ്യങ്ങള്‍, വായു ശുദ്ധീകരിക്കുന്ന സസ്യങ്ങള്‍, വിദേശസസ്യങ്ങൾ അടക്കം പല വർണങ്ങളിലും ഗുണമേന്മയിലും മുന്നിട്ടുനിൽക്കുന്ന പുഷ്പങ്ങളും ഫെസ്റ്റിന്റെ ഭാഗമായി ലുലുവിലുണ്ടാകും. ഫെബ്രുവരി 14 മുതൽ 18 വരെ നടക്കുന്ന വർണ്ണശബളമായ ഈ ഇവൻ്റ് എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്കും അവിസ്മരണീയമായ അനുഭവമാണ് സമ്മാനിക്കുക.

മനോഹരമായ ഡിസ്പ്ലേകളും ഇൻസ്റ്റാളേഷനുകളും മാളിൽ തയാറായി കഴിഞ്ഞു. ലുലു ഫ്ലവർ ഫെസ്റ്റിൻ്റെ ലോഗോ പ്രകാശനം സിനിമാതാരങ്ങളായ മമിത, നസ്ലെൻ,ശ്യാം മോഹൻ, എന്നിവർ ലുലു പ്രതിനിധികളുടെ സാന്നിധ്യത്തിൽ നിർവ്വഹിച്ചു. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നഴ്‌സറികൾ, ഹോർട്ടികൾച്ചറിസ്റ്റുകൾ, വിദഗ്ദ്ധർ , എന്നിവരെ ഒരുകുടകീഴിൽ കൊണ്ടുവരുന്ന ലുലു ഫ്ലവർ ഫെസ്റ്റ്, വസന്തകാലത്തിന്റെ ആഘോഷമാണ്. ആകർഷകമായ കലാപരിപാടികളും വർക്ക്‌ഷോപ്പുകളും ഫെസ്റ്റിൽ സംഘടിപ്പിക്കുന്നുണ്ട്. ഉദ്യാനപരിപാലന രംഗത്തെ വിദഗ്ധരുമായുള്ള അഭിമുഖങ്ങൾ, പുഷ്പക്രമീകരണ ക്ലാസുകൾ അടക്കം ഒരുക്കിയിട്ടുണ്ട്. കൂടാതെ, പൂർണ്ണമായും പൂക്കൾ കൊണ്ട് നിർമ്മിച്ച ആകർഷകമായ വസ്ത്രങ്ങളിൽ കുട്ടികൾ അവതരിപ്പിക്കുന്ന ‘ലുലു ലിറ്റിൽ പ്രിൻസ് ആന്റ് പ്രിൻസസ്സ്’ എന്ന ഫാഷൻ ഷോയും ലുലു ഫ്ലവർ ഫെസ്റ്റിൽ വർണകാഴ്ചയാകും. ഇതിനുള്ള രജിസ്ട്രേഷൻ തുടങ്ങി. +91 97788 00853 എന്ന നമ്പറിൽ രജിസ്ട്രേഷനായി ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!