കൊച്ചി : ആഗോളതലത്തില്‍ നഴ്‌സിങ്ങ്, ഐടി റിക്രൂട്ട്‌മെന്റ് രംഗത്ത് 30 വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചുവരുന്ന കെ ആന്റ് കെ (K & K) സോഷ്യല്‍ റിസോര്‍സ് ആന്റ് ഡവലപ്പ്‌മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ കേരളത്തിലെ ആദ്യത്തെ ഓഫീസ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൊച്ചി കടവന്ത്രയിലെ ജവഹര്‍ നഗര്‍ ഐസക്ക് ടവറിലാണ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. ഓഫീസിന്റെ ഉദ്ഘാടനം കെ ആന്റ് കെ സോഷ്യല്‍ റിസോര്‍സ് ആന്റ് ഡവലപ്പ്‌മെന്റ് ജര്‍മ്മനിയില്‍ നിന്നുള്ള സിഇഒ ഡോറീന്‍ സൈയ് നേര്‍ട്ട് (Doreen Ziehnert)നിര്‍വഹിച്ചു. കെ ആന്റ് കെ ഇന്റര്‍നാഷനല്‍ ഗ്‌ളോബല്‍ മെഡിക്കല്‍ ഹെഡ് ഫ്‌ളാവിയ ഡി ബിയാസി, ജര്‍മ്മനി, നോയിഡ ഓഫീസ് പ്രതിനിധികള്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഇന്ത്യയിലെയും ജര്‍മ്മനിയിലെയും നഴ്‌സിങ്ങ് വൈദഗ്ധ്യത്തെ കൈമാറ്റം ചെയ്യാന്‍ ഇരുരാജ്യങ്ങളിലും ഓദ്യോഗിക അംഗീകാരമുള്ള സര്‍ട്ടിഫൈഡ് എജന്‍സിയാണ് കെ ആന്റ് കെ. കെ. ജര്‍മ്മനിയിലും കാനഡയിലും വിജയകരമായ കരിയര്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ നഴ്സുമാര്‍ക്ക് സൗജന്യ പ്ലെയ്സ്മെന്റ് സേവനങ്ങള്‍ നല്‍കുന്നതില്‍ മുന്‍ നിരയിലുളള സ്ഥാപനമാണ് നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ ആന്റ് കെ. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം കൊച്ചിയിലേക്കും വ്യാപിപ്പിച്ചതോടെ കേരളത്തിലെ നഴ്സിങ്ങ് ഉദ്യോഗാര്‍ഥികള്‍ക്കും ഇനി ജര്‍മ്മനിയിലേക്ക് സൗജന്യ ജോബ് പ്‌ളേസിങ്ങ് ലഭ്യമാക്കാന്‍ സാധിക്കും. കെ ആന്റ് കെയിലൂടെ ജോലി ലഭിക്കുന്ന ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യ റിക്രൂട്ടമെന്റ്, സൗജന്യ IELTS പരിശീലനം, സൗജന്യ വിസ അസിസ്റ്റന്‍സ്, സൗജന്യ എയര്‍ ടിക്കറ്റ് തുടങ്ങിയ ആനൂകൂല്ല്യങ്ങള്‍ ലഭ്യമാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. കാനഡയിലെ ഒന്റാറിയോ, ഫ്‌ളോറിഡ- യുഎസ്എ, ബെര്‍ലിന്‍, ഹാനോവര്‍, വാറന്‍, ന്യൂബ്രാന്‍ഡന്‍ബര്‍ഗ്, ചൈനയിലെ ഹുബെയ് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും കെ ആന്റ് കെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.